Latest News
മൊറേനൊ പെനാലിറ്റി പാഴാക്കി; സ്പെയിനിനെ സമനിലയില്‍ കുരുക്കി പോളണ്ട്
ഇന്ധനനിരക്ക് വര്‍ധിപ്പിച്ചു, പെട്രോളിന് 29 പൈസയും ഡീസലിന് 30 പൈസയുമാണ് കൂട്ടിയത്

മഞ്ജുവിന്റെ ഇഷ്ടം കവർന്ന ആ കൊച്ചുമിടുക്കി ഇവിടെയുണ്ട്

ഡ്രസ്സിലും നടപ്പിലും സ്റ്റൈലിലുമെല്ലാം മഞ്ജു വാര്യരെ അനുകരിച്ച ബേബി ഇഷയുടെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാവുന്നത്

Manju Warrier, Manju Warrier viral photo, Manju Warrier viral photo challenge, Baby Isha Mehaq, Baby Isha Mehaq manju warrier look, Manju Warrier latest photos, Manju Warrier new look, manju warrier chathur mukham , chathur mukham movie, Manju Warrier viral photos, മഞ്ജു വാര്യർ, Indian express malayalam, IE malayalam

മേക്ക് ഓവർ ചിത്രങ്ങളും രസകരമായ അഭിമുഖങ്ങളുമൊക്കെയായി കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ് നടി മഞ്ജു വാര്യർ. അടുത്തിടെ ബ്ലാക്ക് മിഡിയും വൈറ്റ് ടോപ്പും ഷൂവും അണിഞ്ഞുള്ള മഞ്ജുവിന്റെ ഒരു ചിത്രം ഏറെ വൈറലാവുകയും നിരവധി പേർ മഞ്ജുവിന്റെ സ്റ്റൈൽ അനുകരിച്ച് ചിത്രങ്ങൾ പങ്കുവയ്ക്കുകയും ചെയ്തിരുന്നു. സമാനമായ വസ്ത്രങ്ങൾ അണിഞ്ഞുകൊണ്ടുള്ള ഫാഷൻ ചലഞ്ചുകളും ഹാഷ് ടാഗുകളുമൊക്കെ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവർന്നിരുന്നു.

അക്കൂട്ടത്തിൽ ഏറെ ശ്രദ്ധ നേടിയത് ബേബി ഇഷാ മെഹഖ് എന്ന നാലു വയസ്സുകാരിയാണ്. കാസർക്കോഡ് സ്വദേശിയായ ബേബി ഇഷ മാതാപിതാക്കൾക്കൊപ്പം ദുബായിലാണ് താമസം. കിഡ്സ് മോഡൽ കൂടിയാണ് ബേബി ഇഷ.

 

View this post on Instagram

 

A post shared by Baby Isha Mehaq (@ishas_mommy)

 

View this post on Instagram

 

A post shared by Baby Isha Mehaq (@ishas_mommy)

അടുത്തിടെ ഒരു യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിൽ അവതാരകൻ മഞ്ജുവിന് ഇഷയുടെ ചിത്രങ്ങൾ കാണിച്ചുകൊടുക്കുകയും മഞ്ജുവിന് ആ ചിത്രങ്ങൾ ഏറെ ഇഷ്ടപ്പെടുകയും ചെയ്തിരുന്നു. അഭിമുഖത്തിനിടയിലും മഞ്ജു ആ ചിത്രങ്ങളെ കുറിച്ച് സംസാരിച്ചിരുന്നു. അതോടെ, മഞ്ജുവിന്റെ ഹൃദയം കവർന്ന ആ കൊച്ചുമിടുക്കിയും സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുകയാണ്.

എറണാകുളത്ത് ‘ചതുർമുഖം’ സിനിമയുമായി ബന്ധപ്പെട്ട പ്രസ്സ് മീറ്റിൽ എത്തിയ മഞ്ജുവിന്റെ ചിത്രങ്ങളാണ് മഞ്ജുവിനെ പോലും അമ്പരപ്പിച്ചുകൊണ്ട് വൈറലായത്. അഭിമുഖത്തിനിടെ അവതാരകൻ വൈറലായ ആ ഡ്രസ്സ് എവിടെ നിന്നു വാങ്ങിയതാണ് എന്ന ചോദ്യത്തിന് “അത് പണ്ടെവിടുന്നോ 50 ​ശതമാനം ഓഫിനു വാങ്ങിയ ഡ്രസ്സായിരുന്നു,” എന്നായിരുന്നു ചിരിയോടെ മഞ്ജുവിന്റെ മറുപടി.

Read more: ആരെയൊക്കെ ബ്ലോക്ക് ചെയ്തിട്ടുണ്ട്, വിളിച്ചാൽ എടുക്കാത്തതാരൊക്കെ?; മഞ്‍ജു വാര്യരോട് ചില ഫോൺ ചോദ്യങ്ങൾ, വീഡിയോ

മഞ്ജുവാര്യരും സണ്ണി വെയ്നും ഒന്നിക്കുന്ന ചിത്രമാണ് ‘ചതുർമുഖം’. മലയാളത്തിലെ ആദ്യത്തെ ടെക്നോ-ഹൊറര്‍ സിനിമ എന്നാണ് അണിയറപ്രവർത്തകർ ചിത്രത്തെ വിശേഷിപ്പിക്കുന്നത്. മഞ്ജുവിന്‍റെ തേജസ്വിനി, സണ്ണിയുടെ ആന്‍റണി, അലന്‍സിയറുടെ ക്ലെമെന്‍റ് എന്നീ കഥാപാത്രങ്ങളിലൂടെയാണ് വികസിക്കുന്ന ചിത്രമാണിത്.

നിരഞ്ജന അനൂപ്, ശ്യാമപ്രസാദ്, ശ്രീകാന്ത് മുരളി, റോണി ഡേവിഡ്, നവാസ് വള്ളിക്കുന്ന്, ഷാജു ശ്രീധര്‍, കലാഭവന്‍ പ്രജോദ് തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിലുണ്ട്. ചിത്രത്തിൽ ആക്ഷൻ സ്വീകൻസുകളിലും മഞ്ജുവാര്യർ തിളങ്ങുന്നുണ്ട് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ചിത്രത്തിന്റെ ട്രെയിലറും ഇന്ന് റിലീസ് ചെയ്തിരുന്നു.

നവാഗതരായ രഞ്ജീത്ത് കമല ശങ്കര്‍, സലില്‍ വി എന്നിവരാണ് ചിത്രത്തിന്റെ സംവിധായകർ. ജിസ്സ് ടോംസ് മൂവീസ്സിന്‍റെ ബാനറില്‍ മഞ്ജുവാര്യര്‍ പ്രൊഡക്ഷന്‍സുമൊത്ത് ചേര്‍ന്ന് ജിസ്സ് ടോംസും ജസ്റ്റിന്‍ തോമസ്സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. പുണ്യാളന്‍ അഗര്‍ബത്തീസ്, സു…സു…സുധി വല്‍മീകം എന്നീ ചിത്രങ്ങളുടെ സഹരചയിതാക്കളായ അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവര്‍ എഴുതിയ ഈ ചിത്രത്തിലെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് ആമേന്‍, ഡബിള്‍ ബാരല്‍, നയന്‍ തുടങ്ങിയ സിനിമളിലൂടെ ശ്രദ്ധേയനായ അഭിനന്ദന്‍ രാമാനുജമാണ്.

Read more: വേദിയിൽ താരമായി അമ്മ, കൺനിറയെ കണ്ട് മഞ്ജു; ചിത്രങ്ങൾ, വീഡിയോ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Baby isha mehaq imitates manju warrier viral look

Next Story
കോവിഡ് കാരണം പടം കാണാൻ പറ്റിയില്ല, എങ്കിലും സന്തോഷം: ഗൗരിGowri G Kishan, Gowri G Kishan covid, Gowri G Kishan tests positive coronavirus, Anugraheethan Antony review, Anugraheethan Antony rating, Anugraheethan Antony watch online, Anugraheethan Antony movie review, Anugraheethan Antony full movie download, അനുഗ്രഹീതൻ ആന്റണി, അനുഗ്രഹീതൻ ആന്റണി റിവ്യൂ, സിനിമ റിവ്യൂ, iemalayalam, indian express malayalam, ഐ ഇ മലയാളം, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com