/indian-express-malayalam/media/media_files/uploads/2019/11/manju.jpg)
മലയാളികളുടെ എക്കാലത്തേയും പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യർ. മഞ്ജു എന്ത് പറഞ്ഞാലും ചെയ്താലും കേൾക്കാൻ നമുക്ക് ഇഷ്ടമാണ്. ഇടയ്ക്കിടെ രസകരമായ ഫോട്ടോകളും വീഡിയോകളുമെല്ലാം മഞ്ജു സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാറുണ്ട്. അതിനെക്കാൾ രസമായിരിക്കും അതിന്റെ അടിക്കുറിപ്പുകൾ. ഇന്നും അങ്ങനെ ഒരു വീഡിയോ ആണ് മഞ്ജു പോസ്റ്റ് ചെ്യതിരിക്കുന്നത്.
ബഹ്റൈനിലെ ഗൾഫ് ഹോട്ടലിൽ നിന്നുള്ള വീഡിയോ ആണിത്. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയാണ് മഞ്ജു. ഭക്ഷണത്തിനിടെ അവിടുത്തെ ഷെഫ് റേമണ്ടുമൊന്നിച്ചുള്ള രസകരമായ നിമിഷങ്ങളാണ് മഞ്ജു പങ്കുവച്ചിരിക്കുന്നത്. ടേബിളിനിപ്പുറത്തിരുന്ന് ഭക്ഷണം കഴിക്കുന്ന മഞ്ജു എതിർ വശത്തിരുന്ന് ഷെഫ് ഇട്ടുകൊടുക്കുന്ന ഒരു ഭക്ഷണ പദാർഥം വാ ഉപയോഗിച്ച് ചാടിപ്പിചിടിക്കുന്നതും പിന്നീട് വിജയീ ഭാവത്തിൽ കൈ ഉയർത്തിപ്പിടിച്ച് സന്തോഷം പ്രകടിപ്പിക്കുന്നതും വീഡിയോയിൽ കാണാം.
"നല്ല ഭക്ഷണം പോലെ ആളുകളെ ഒന്നിച്ചു കൊണ്ടു വരുന്ന മറ്റൊന്നും ഇല്ല! ഉച്ചഭക്ഷണം വളരെ രസകരമാക്കിയതിന് ഷെഫ് റെയ്മണ്ടിന് നന്ദി!" എന്ന വാക്കുകളോടെയാണ് മഞ്ജു വീഡിയോ പങ്കുവച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം ബഹ്റിനിൽ വെച്ചു നടന്ന കേരളീയ സമാജത്തിൽ നൃത്തമവതരിപ്പിക്കാൻ എത്തിയതായിരുന്നു മഞ്ജു. പരിപാടിയിൽ നിന്നുള്ള കുച്ചിപ്പുടിയുടെ ചിത്രങ്ങൾ മഞ്ജു വാര്യർ തന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ പങ്കുവച്ചിരുന്നു.
Read More: നൃത്തത്തിൽ അലിഞ്ഞ് മഞ്ജു വാര്യർ; ചിത്രങ്ങൾ
സിനിമാ തിരക്കുകള്‍ക്കിടയിലും നൃത്ത പരിശീലനത്തിനും പരിപാടികൾക്കും മഞ്ജു സമയം കണ്ടെത്താറുണ്ട്. നൃത്തത്തെ ജീവനായി കാണുന്ന വ്യക്തി കൂടിയാണ് മഞ്ജു. പതിനാലുവർഷത്തോളം സിനിമയിൽ നിന്നും മാറിനിന്ന മഞ്ജുവിന്റെ തിരിച്ചുവരവും നൃത്തവേദിയിലൂടെയായിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.