/indian-express-malayalam/media/media_files/uploads/2022/10/Manju-warrier-1.png)
മഞ്ജു വാര്യര്‍ നായികയായി എത്തുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് 'തുനിവ്'. അജിത്ത് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം വലിയ പ്രതീക്ഷയാണ് ആരാധകര്‍ക്കു നല്‍കുന്നത്.ധനുഷ് നായകനായി എത്തിയ ' അസുരന്‍' ആണ് മഞ്ജുവിന്റെ ആദ്യ തമിഴ് ചിത്രം. തമിഴ്‌നാടില്‍ ജനിച്ചു വളര്‍ന്ന മഞ്ജുവിനു തമിഴ് അനായാസം വഴങ്ങും. അസുരനിലും മഞ്ജു തന്നെയാണ് സ്വന്തം കഥാപാത്രത്തിനായി ഡബ്ബ്. തമിഴ് വായിക്കാനറിയുന്ന തനിക്കു തമിഴ് ഭാഷയിലുളള സ്‌ക്രിപ്റ്റ് തന്നെയാണ് ഡബ്ബിങ്ങിനായി നല്‍കിയതെന്നു മഞ്ജു പറഞ്ഞിരുന്നു. തുനിവിന്റെ ഡബ്ബിങ്ങിനിടയില്‍ പകര്‍ത്തിയ ചിത്രമാണ് മഞ്ജു തന്റെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിനെക്കുറിച്ച് അപ്‌ഡേറ്റ് ചെയ്യുന്നതില്‍ നന്ദി, തുനിവിനായി കാത്തിരിക്കുന്നു തുടങ്ങിയവയാണ് ചിത്രത്തിനു താഴെയുളള ആരാധക കമന്റുകള്‍.
No Guts, No Glory! ❤️#THUNIVU#dubbing#ajithkumar#ak#hvinothpic.twitter.com/RrB1xyohfh
— Manju Warrier (@ManjuWarrier4) October 30, 2022
തുനിവ് ന്റെ ചിത്രീകരണത്തിനിടയില്‍ നടത്തിയ യാത്രകളുടെ ചിത്രങ്ങള്‍ മഞ്ജു നേരത്തെ ഷെയര്‍ ചെയ്തിരുന്നു. അജിത്തിനും മറ്റു അണിയറപ്രവര്‍ത്തകര്‍ക്കൊപ്പം ബൈക്കിലായിരുന്നു മഞ്ജുവിന്റെ യാത്രകള്‍. അന്നു മുതല്‍ ഇരുവരും ഒന്നിച്ചുളള ചിത്രം തീയറ്ററില്‍ കാണാനുളള ആഹ്ലാദത്തിലാണ് ആരാധകര്‍.
എച്ച് വിനോദ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് തുനിവ്. സമുദ്രകനി, ജോണ്‍ കോക്കന്‍, ജി എം സുന്ദര്‍ എന്നിവരാണ് മറ്റു പ്രധാന വേഷങ്ങള്‍ ചെയ്യുന്നത്. ബോണി കപൂറാണ് ചിത്രത്തിന്റെ നിര്‍മ്മാതാവ്.
'വെളളരി പട്ടണം', 'ആയിഷ', 'കയറ്റം', '9എംഎം' എന്നിവയാണ് മഞ്ജുവിന്റം പുതിയ ചിത്രങ്ങള്‍. ആയിഷ എന്ന ചിത്രത്തില്‍ പ്രഭുദേവയുടെ കൊറിയോഗ്രാഫിയിലുളള ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു. അംറിക്കി പണ്ഡിറ്റ് എന്ന ചിത്രത്തിലൂടെ ബോളിവുഡിലേയ്ക്കും ചുവടുവയ്ക്കാന്‍ ഒരുങ്ങുകയാണ് മഞ്ജു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us