സിനിമയിലൂടെ വന്ന് പിന്നീട് സീരിയലുകളില്‍ സജീവമായ താരമാണ് ബീന ആന്റണി. ടെലിവിഷന്‍ സ്‌ക്രീനിലൂടെയാണ് ബീന കൂടുതല്‍ സുപരിചിതയായതെന്നു പറയാം. സോഷ്യല്‍ മീഡിയയില്‍ വളരെയധികം ആക്റ്റീവാണ് ബീന. സുഹൃത്തുകള്‍ക്കും കുടുംബത്തിനുമൊപ്പമുളള ചിത്രങ്ങളും വീഡിയോകളും ബീന പങ്കുവയ്ക്കാറുണ്ട്.
മകന്‍ ആരോമലിനൊപ്പമുളള റീല്‍ വീഡിയോയാണ് ബീന ഷെയര്‍ ചെയ്തിരിക്കുന്നത്. ‘തളളി മറിച്ചപ്പോള്‍ ഇത്ര ദുരന്തമാകുമെന്നു കരുതീലാ’ എന്ന രസകരമായ അടിക്കുറിപ്പും ബീന നല്‍കിയിട്ടുണ്ട്. അമ്മയും മോനും കലക്കി എന്നാണ് ആരാധകരുടെ കമന്റുകള്‍. നടന്‍ ടിനി ടോമും വീഡിയോയ്ക്കു താഴെ കമന്റുമായി എത്തിയിട്ടുണ്ട്.
സീരിയല്‍ താരവും ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റുമായ മനോജാണ് ബീനയുടെ ഭര്‍ത്താവ്.2003ലാണ് ബീനയും മനോജും വിവാഹിതരായത്. മാസങ്ങൾക്ക് മുൻപ് കോവിഡ് ബാധിച്ചു അതിഗുരുതരാവസ്ഥയിലായ ബീന ആന്റണി അതിനെയെല്ലാം അതിജീവിച്ച് ഇപ്പോൾ ടെലിവിഷൻ പരിപാടികളും പരമ്പരകളുമായി സജീവമാണ്.