scorecardresearch

ഞാനടക്കം നിരവധി പേരെ പ്രചോദിപ്പിച്ചതിന് നന്ദി, നന്ദൂ: മഞ്ജു വാര്യർ

കാൻസർ പോരാളി നന്ദു മഹാദേവയുടെ മരണത്തിൽ ആദരാഞ്ജലികൾ അർപ്പിച്ച് മഞ്ജുവാര്യർ

കാൻസർ പോരാളി നന്ദു മഹാദേവയുടെ മരണത്തിൽ ആദരാഞ്ജലികൾ അർപ്പിച്ച് മഞ്ജുവാര്യർ

author-image
Entertainment Desk
New Update
Nandu Mahadeva, Manju Warrier, Nandu Mahadeva death, Nandu Mahadeva passes away, cancer, Cancer survivor Nandu Mahadeva, നന്ദു മഹാദേവ, indian express malayalam, Ie malayalam

കാൻസർ പോരാളി നന്ദു മഹാദേവയുടെ മരണവാർത്തയറിഞ്ഞ വേദനയിലാണ് നടി മഞ്ജു വാര്യർ. കാൻസറുമായുള്ള പോരാട്ടത്തെ ചിരിച്ചുകൊണ്ട് നേരിട്ട ഇരുപത്തിയേഴുകാരൻ നന്ദു മഹാദേവ ഇന്ന് പുലർച്ചെയാണ് മരിച്ചത്.

Advertisment

"നിത്യശാന്തി നേരുന്നു, നന്ദൂ. കേരള കാൻ ക്യാമ്പെയിനിന്റെ ഭാഗമായി നിനക്കൊപ്പം സമയം ചെലവഴിക്കാനായത് ഒരു ബഹുമതിയായി കരുതുന്നു.ഞാനടക്കം നിരവധിപേർക്ക് പ്രചോദനമായതിന് നന്ദി," കേരള കാൻ ക്യാംപെയിനിന്റെ ഗുഡ്‌വിൽ അംബാസിഡർ കൂടിയായ മഞ്ജു വാര്യർ കുറിക്കുന്നു.

തിരുവനന്തപുരം ഭരതന്നൂർ സ്വദേശിയായ നന്ദുവിനെ വളരെ ചെറുപ്രായത്തിൽ തന്നെ കാൻസർ ബാധിക്കുകയായിരുന്നു. കാൻസറിനു മുന്നിൽ തളരാതെ പോരാടി, ജീവിതത്തിലെ ഓരോ ഘട്ടത്തെയും പുഞ്ചിരോടെ ആസ്വദിച്ച നന്ദു ഒരു വലിയ സമൂഹത്തിന് തന്നെ പ്രചോദനമായിരുന്നു. എന്നാൽ കാൻസർ ശ്വാസകോശത്തെയും പിടിമുറുക്കാൻ തുടങ്ങിയതോടെയാണ് നന്ദുവിന്റെ സ്ഥിതി മോശമായത്. അതിജീവനം എന്ന കൂട്ടായ്മയുടെ മുഖ്യസംഘാടകൻ കൂടിയാണ് നന്ദു.

Read more: അതിജീവനത്തിന്റെ രാജകുമാരൻ യാത്രയായി; നന്ദു മഹാദേവ ഇനി ഓർമ

Manju Warrier

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: