/indian-express-malayalam/media/media_files/uploads/2019/11/manju-warrier-prathi-poovankozhi.jpg)
മലയാള സിനിമയുടെ ലേഡി സൂപ്പർസ്റ്റാർ എന്നാണ് മഞ്ജു വാര്യർ അറിയപ്പെടുന്നത്. സ്വാഭാവിക അഭിനയം കൊണ്ടും പ്രതിഭ കൊണ്ടും തന്റെ കഴിവു തെളിയിച്ച അഭിനേത്രി. ‘അസുരൻ’ എന്ന തന്റെ ആദ്യ തമിഴ് ചിത്രത്തിലൂടെ തമിഴ് പ്രേക്ഷകരുടെ ഇഷ്ടവും നേടിയെടുക്കാൻ മഞ്ജുവിനു കഴിഞ്ഞു. ഇപ്പോഴിതാ രണ്ട് ഭാഷകളിൽ ചെയ്ത രണ്ട് ചിത്രങ്ങൾക്ക് രണ്ട് പുരസ്കാരങ്ങൾ മഞ്ജുവിനെ തേടി എത്തിയിരിക്കുന്നു. ലൂസിഫർ, അസുരൻ എന്നീ ചിത്രങ്ങളിലൂടെയാണ് മഞ്ജുവിന്റെ പുരസ്കാര നേട്ടം.
Read More: പുലി എന്നൊന്നും പറഞ്ഞാൽ പോരാ, അത്രയ്ക്ക് ബ്രില്യൻറ് ആയ ഒരാക്ടർ: ധനുഷിനെക്കുറിച്ച് മഞ്ജു വാര്യര്‍
മലയാള സിനിമയിലേയും തമിഴ് സിനിമയിലേയും ഈ പ്രകടനങ്ങൾക്ക് ബിഹൈൻഡ്‌വുഡ്സ് ആണ് മഞ്ജുവിന് പുരസ്കാരം നൽകിയത്. ഈ സന്തോഷ സോഷ്യൽ മീഡിയ വഴി മഞ്ജു തന്നെയാണ് ആരാധകരെ അറിയിച്ചത്. ഏറെ സ്നേഹത്തോടെയും നന്ദിയോടെയും ലൂസിഫറിലേയും അസുരനിലെയും എല്ലാവരേയും ഓർക്കുന്നുവെന്ന് മഞ്ജു കുറിച്ചു.
View this post on InstagramA post shared by Manju Warrier (@manju.warrier) on
ഒരിക്കൽ നിർത്തിയ അഭിനയജീവിതം മഞ്‍ജു വാര്യർ ഒന്നു കൂടി തുടങ്ങുന്നത് ആകാംഷയോടെ, അതിലേറെ സ്നേഹത്തോടെ നോക്കി നിന്നവരാണ് മലയാളികൾ. രണ്ടാം വരവിൽ മഞ്‍ജുവിന്റെ കരിയറിന് ആയുസ്സുണ്ടാകുമോ എന്ന ചില സംശയങ്ങളെയെല്ലാം കാറ്റിൽ പറത്തി, ഇപ്പോൾ രണ്ടാം വരവിന്റെ അഞ്ചാം വർഷത്തിലാണവർ. അതേ സമയത്തു തന്നെ അഭിനയജീവിതത്തിലെ മറ്റൊരു പ്രധാന വഴിത്തിരിവായി മലയാളത്തിനപ്പുറത്തേക്ക് മറ്റൊരു ഭാഷയിലേക്കും മഞ്ജു ചുവടുവച്ചത് ഒരു നിയോഗമായിരിക്കാം.
View this post on InstagramOne more day to go...! #ASURAN #DHANUSH #VETRIMAARAN #KALAIPULISTHANU
A post shared by Manju Warrier (@manju.warrier) on
വെട്രിമാരൻ-ധനുഷ് കൂട്ടുകെട്ടിൽ ഒരുങ്ങിയ അസുരനിലൂടെയായിരുന്നു മഞ്ജുവിന്റെ തമിഴ് അരങ്ങേറ്റം. ചിത്രത്തിൽ ധനുഷ് അവതരിപ്പിച്ച ശിവസാമി എന്ന കഥാപാത്രത്തിന്റെ ഭാര്യയായ തങ്കം ആയാണ് മഞ്ജു എത്തിയത്. ലൂസിഫറിൽ പ്രിയദർശിനി എന്ന കഥാപാത്രമായിരുന്നു മഞ്ജുവിന്റേത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.