scorecardresearch

എം ജെ രാധാകൃഷ്ണന് ആദരാജ്ഞലികൾ അര്‍പ്പിച്ച് മലയാള സിനിമാലോകം

ഉച്ചയ്ക്ക് രണ്ടിന് തൈക്കാട് ശാന്തികവാടത്തിലാണ് സംസ്കാരം

ഉച്ചയ്ക്ക് രണ്ടിന് തൈക്കാട് ശാന്തികവാടത്തിലാണ് സംസ്കാരം

author-image
Entertainment Desk
New Update
MJ Radhakrishnan, എം ജെ രാധാകൃഷ്ണന്‍, cinematographer MJ Radhakrishnan, ഛായാഗ്രാഹകന്‍ എം ജെ രാധാകൃഷ്ണന്‍, MJ Radhakrishnan death, Manju warrier, Prithviraj, മഞ്ജു വാര്യർ, പൃഥ്വിരാജ്, ഇന്ദ്രജിത്ത്,​ Indrajith, Nivin Pauly

അന്തരിച്ച പ്രശസ്ത ഛായാഗ്രാഹകൻ എം.ജെ.രാധാകൃഷ്ണന് ആദരാജ്ഞലികൾ അര്‍പ്പിച്ച് മലയാള സിനിമാലോകം. അടൂർ ഗോപാലകൃഷ്ണൻ, ഷാജി എൻ. കരുൺ, ജയരാജ് എന്നിവരുടേത് ഉൾപ്പെടെ എഴുപത്തിയഞ്ചിലേറെ സിനിമകൾക്ക് ദൃശ്യഭാവം പകർന്ന മാന്ത്രികന്റെ അന്ത്യം ഇന്നലെ രാത്രി എഴരയോടെ എസ്.യു.ടി ആശുപത്രിയിലായിരുന്നു. 60 വയസായിരുന്നു.

Advertisment

ഏഴ് തവണ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിന് അർഹനായ എം.ജെ.രാധാകൃഷ്ണൻ 75 ഓളം സിനിമകൾക്ക് ക്യാമറ ചലിപ്പിച്ചിട്ടുണ്ട്. ദേശാടനം (1996), കരുണം (1999), അടയാളങ്ങൾ (2007), ബയോസ്‌കോപ് ( 2008), വീട്ടിലേക്കുള്ള വഴി (2010), ആകാശത്തിന്റെ നിറം (2011), കാടു പൂക്കുന്ന നേരം (2016) എന്നീ ചിത്രങ്ങൾക്കായിരുന്നു സംസ്ഥാന പുരസ്‌കാരം. പുനലൂർ തൊളിക്കോട് ശ്രീനിലയത്തിൽ ജനാർദനൻ വൈദ്യരുടെയും പി.ലളിതയുടെയും മകനാണ്.

മഞ്ജു വാര്യർ, പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ആഷിഖ് അബു, ഫെഫ്ക സംഘടന, സംവിധായകൻ മധുപാൽ, നിവിൻ പോളി, ഗീതു മോഹൻദാസ്, ലാൽ ജോസ് തുടങ്ങി നിരവധിയേറെ പേരാണ് എം ജെ രാധാകൃഷ്ണന്റെ ഓർമ്മകൾക്കു മുന്നിൽ ആദരാജ്ഞലികൾ അർപ്പിച്ചിരിക്കുന്നത്.

Read Here: IFFI 2018, Olu Movie Review: ഭാവന കൊണ്ട് അഭ്രവിസ്മയം തീര്‍ക്കുന്ന ഓള്

Advertisment

Read more: ഛായാഗ്രാഹകന്‍ എം.ജെ രാധാകൃഷ്ണന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും

View this post on Instagram

One of the finest cinematographer and human being. Cinema and we, will miss you dearly Sir.

A post shared by Geetu Mohandas (@geetu_mohandas) on

View this post on Instagram

ആദരാഞ്ജലികൾ

A post shared by laljose (@laljosemechery) on

ഷാജി എൻ. കരുൺ സംവിധാനം ചെയ്ത 'ഓള്' ആണ് അവസാന ചിത്രം. രാധാകൃഷ്ണൻ ഛായാഗ്രഹണം നിർവഹിച്ച നിരവധി ചിത്രങ്ങൾ കാൻ, ടൊറന്റോ, ചിക്കാഗോ, റോട്ടർഡാം മേളകളിൽ പ്രദർശിപ്പിച്ചു. 'മരണസിംഹാസനം' എന്ന ചിത്രം കാൻ പുരസ്‌കാരം നേടി. അതിലൂടെ ഗോൾഡൻ കാമറ അവാർഡും നേടി.

Death Malayalam Films

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: