ഛായാഗ്രാഹകന്‍ എം.ജെ രാധാകൃഷ്ണന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും

രാവിലെ 10 മണിക്ക് കലാഭവനില്‍ പൊതുദര്‍ശനത്തിന് വെക്കും.

തിരുവനന്തപുരം: പ്രശസ്ത ഛായാഗ്രാഹകൻ എം.ജെ.രാധാകൃഷ്ണന്റെ മൃതദേഹം ഇന്ന് സംസ്കരിക്കും. ഉച്ചയ്ക്ക് രണ്ടിന് തൈക്കാട് ശാന്തികവാടത്തിലാണ് ശവസംസ്കാരം. രാവിലെ 10 മണിക്ക് കലാഭവനില്‍ പൊതുദര്‍ശനത്തിന് വെക്കും.

അടൂർ ഗോപാലകൃഷ്ണൻ, ഷാജി എൻ. കരുൺ, ജയരാജ് എന്നിവരുടേത് ഉൾപ്പെടെ എഴുപത്തിയഞ്ചിലേറെ സിനിമകൾക്ക് ദൃശ്യഭാവം പകർന്ന മാന്ത്രികന്റെ അന്ത്യം ഇന്നലെ രാത്രി എഴരയോടെ എസ്.യു.ടി ആശുപത്രിയിലായിരുന്നു. 60 വയസായിരുന്നു.

പട്ടം പ്ലാമൂട്ടിലെ വസതിയായ കൃഷ്ണകൃപയിൽ വച്ച് നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലേക്ക് സ്വയം കാറോടിച്ചു പോയ രാധാകൃഷ്ണൻ വഴിയിൽ ഒരു ക്ലിനിക്കിൽ നിന്ന് ചികിത്സ തേടി. അവിടെനിന്ന് ഭാര്യ ലതയാണ് എസ്.യു.ടി ആശുപത്രിയിൽ എത്തിച്ചത്.

Read More: ഛായഗ്രാഹകൻ എം.ജെ.രാധാകൃഷ്ണൻ അന്തരിച്ചു

ദേശാടനം (1996), കരുണം (1999), അടയാളങ്ങൾ (2007), ബയോസ്‌കോപ് ( 2008), വീട്ടിലേക്കുള്ള വഴി (2010), ആകാശത്തിന്റെ നിറം (2011), കാടു പൂക്കുന്ന നേരം (2016) എന്നീ ചിത്രങ്ങൾക്കായിരുന്നു സംസ്ഥാന പുരസ്‌കാരം. പുനലൂർ തൊളിക്കോട് ശ്രീനിലയത്തിൽ ജനാർദനൻ വൈദ്യരുടെയും പി.ലളിതയുടെയും മകനാണ്.

മൂന്നു പതിറ്റാണ്ടോളം നീണ്ട സിനിമാ ജീവിതത്തിനിടെ ഏഴു തവണ മികച്ച ഛായാഗ്രാഹകനുള്ള സംസ്ഥാന പുരസ്‌കാരം നേടി. ഷാജി എൻ. കരുൺ സംവിധാനം ചെയ്ത ഓള് ആണ് അവസാന ചിത്രം. രാധാകൃഷ്ണൻ ഛായാഗ്രഹണം നിർവഹിച്ച നിരവധി ചിത്രങ്ങൾ കാൻ, ടൊറന്റോ, ചിക്കാഗോ, റോട്ടർഡാം മേളകളിൽ പ്രദർശിപ്പിച്ചു. മരണസിംഹാസനം എന്ന ചിത്രം കാൻ പുരസ്‌കാരം നേടി. അതിലൂടെ ഗോൾഡൻ കാമറ അവാർഡും നേടി.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Cinematographer mj radhakrishnans funeral today

Next Story
രാമു കാര്യട്ടിന്റെ മകളും നടന്‍ ദേവന്റെ ഭാര്യയുമായ സുമ അന്തരിച്ചു
The moderation of comments is automated and not cleared manually by malayalam.indianexpress.com