/indian-express-malayalam/media/media_files/uploads/2020/04/manju-warrier.jpg)
ലോക്ക്ഡൗൺ ദിനങ്ങളിൽ സിനിമാ താരങ്ങളെല്ലാം തന്നെ വീട്ടിൽ കഴിയുകയാണ്. ചിലർ ഉറക്കവും പുസ്തക വായനയും പാചകവും ഒക്കെയായി സമയം ചെലവഴിക്കുകയാണ്. നടി മഞ്ജു വാര്യരാകട്ടെ വീട്ടിൽ നൃത്തം ചെയ്യുന്നതിന്റെ വീഡിയോയാണ് പങ്കുവച്ചിരിക്കുന്നത്.
ആശയകുഴപ്പത്തിലാണോ എങ്കിൽ നൃത്തം ചെയ്യൂ എന്ന ക്യാപ്ഷനോടെയാണ് മഞ്ജു കുച്ചിപ്പുടി അഭ്യസിക്കുന്ന വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയ്ക്ക് പേളി മാണി, പൂർണിമ ഇന്ദ്രജിത്, ഭാവന, റിമി ടോമി, നീരജ് മാധവ് തുടങ്ങി നിരവധി താരങ്ങൾ കമന്റ് ചെയ്തിട്ടുണ്ട്. മഞ്ജുവിനെ ഏറെ മിസ് ചെയ്യുന്നുവെന്നായിരുന്നു പൂർണിമയുടെ കമന്റ്.
View this post on InstagramWhen in doubt, dance it out ! #stayhome #stayfit #quarantine #dance #kuchipudi #dancingreflections
A post shared by Manju Warrier (@manju.warrier) on
സിനിമാ തിരക്കുകൾക്കിടയിലും നൃത്തത്തിന് ഏറെ മുൻഗണന നൽകുന്ന നടിയാണ് മഞ്ജു വാര്യർ. നൃത്തം അഭ്യസിക്കാനും നൃത്തവേദികളിൽ പരിപാടി അവതരിപ്പിക്കാനും മഞ്ജു സമയം കണ്ടെത്താറുണ്ട്. നൃത്ത വേദിയിൽനിന്നാണ് മഞ്ജു സിനിമയിലേക്ക് എത്തിയത്.
മഞ്ജു വാര്യരുടെ സഹോദരനും നടനുമായ മധു വാര്യർ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ‘ലളിതം സുന്ദരം’ എന്ന ചിത്രത്തിന്റെ തിരക്കുകളിലായിരുന്നു മഞ്ജു. ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ ചിത്രത്തിന്രെ ഷൂട്ടിങ് നിർത്തിവച്ചിരിക്കുകയാണ്. ബിജുമേനോനും മഞ്ജു വാര്യരുമാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Read Also: ഞങ്ങൾ മൂന്നുപേർ ഒന്നിച്ച ആദ്യ ചിത്രം; ഓർമയുണ്ടോയെന്ന് ഇന്ദ്രജിത്തിനോട് പൂർണിമ
സെഞ്ചുറിയുടെ സഹകരണത്തോടെ മഞ്ജു വാര്യർ നിർമിക്കുന്ന ആദ്യ കൊമേഴ്സ്യൽ ചിത്രം കൂടിയാണ് ‘ലളിതം സുന്ദരം’. മഞ്ജു വാര്യർ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്. വണ്ടിപ്പെരിയാറുള്ള മൗണ്ട് ബംഗ്ലാവിലായിരുന്നു ചിത്രത്തിന് തുടക്കം കുറിച്ചത്. പി സുകുമാർ ചിത്രത്തിന്റെ ഛായാഗ്രഹണവും പ്രമോദ് മോഹൻ തിരക്കഥയും ഒരുക്കുന്നു. ബിജിബാലാണ് സംഗീതം ഒരുക്കുന്നത്. ചിത്രത്തിൽ ദിലീഷ് പോത്തൻ, സൈജു കുറുപ്പ്, രഘുനാഥ് പലേരി, സറീന വഹാബ്, ദീപ്തി സതി എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
ഇരുപതുവർഷങ്ങൾക്കു ശേഷം മഞ്ജു വാര്യർ ബിജു മേനോന്റെ നായികയായി അഭിനയിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ‘കണ്ണെഴുതി പൊട്ടുംതൊട്ട് (1999)’ എന്ന ചിത്രത്തിലായിരുന്നു ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. അൽപ്പം നെഗറ്റീവ് ഷെയ്ഡുള്ള ഉത്തമൻ എന്ന കഥാപാത്രമായി ബിജു മേനോൻ എത്തിയപ്പോൾ, ഭദ്ര എന്ന കരുത്തയായ സ്ത്രീ കഥാപാത്രത്തെയാണ് മഞ്ജു അവതരിപ്പിച്ചത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.