ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ പല താരങ്ങളും വീട്ടിൽ തന്നെ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുകയാണ്. ചില താരങ്ങൾ തങ്ങളുടെ ബാല്യകാല ചിത്രങ്ങളും ഓർമക്കുറിപ്പുകളും സോഷ്യൽ മീഡിയ വഴി പങ്കുവയ്ക്കുന്നുണ്ട്. പൂർണിമ ഇന്ദ്രജിത് തന്റെ മക്കൾക്കൊപ്പമുള്ളൊരു പഴയകാല ചിത്രം പങ്കുവച്ചിരിക്കുകയാണ്.

”ക്വാറന്റൈൻ ദിനങ്ങളിൽ പഴയ ഫൊട്ടോകൾ തിരയവേ എന്റെ കയ്യിൽ കിട്ടിയ മനോഹരമായ ഒന്നാണിത്. 6 വയുകാരി പ്രാർഥനയും, നാലു മാസം പ്രായമുളള നഷത്രയും. അച്ഛനിൽനിന്നും അവളെ മാറ്റിയതിന്റെ ദേഷ്യമാണ് നക്ഷത്രയുടെ മുഖത്ത്. ഞങ്ങൾ മൂന്നുപേരും ഒന്നിച്ചുളള ആദ്യ ചിത്രം” ഇതായിരുന്നു പൂർണിമ ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ഈ ഫൊട്ടോ ഓർക്കുന്നുണ്ടോയെന്ന് ഇന്ദ്രജിത്തിനോട് പൂർണിമ ചോദിച്ചിട്ടുമുണ്ട്.

പ്രണയിച്ചു വിവാഹം കഴിച്ചവരാണ് പൂർണിമയും ഇന്ദ്രജിത്തും. വിവാഹത്തിന് ശേഷം 17 വർഷത്തെ ഇടവേളയ്ക്ക് ശേഷം ആഷിഖ് അബു സംവിധാനം ചെയ്ത ‘വൈറസ്’ എന്ന ചിത്രത്തിലൂടെയാണ് പൂർണിമ സിനിമാ രംഗത്തേക്ക് മടങ്ങിയെത്തിയത്. ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥയുടെ വേഷത്തിലായിരുന്നു പൂർണിമ അഭിനയിച്ചത്. ചിത്രത്തിൽ മറ്റൊരു പ്രധാന വേഷത്തിൽ ഇന്ദ്രജിത്തും ഉണ്ടായിരുന്നു.

രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമുഖം എന്ന ചിത്രത്തിലും പൂർണിമ അഭിനയിക്കുന്നുണ്ട്. വൈറസിലേത് പോലെ ഇത്തവണയും കൂട്ടിന് ഇന്ദ്രജിത്തുണ്ട്. പക്ഷെ രണ്ടു ചിത്രത്തിലും ഇരുവർക്കും കോമ്പിനേഷൻ രംഗങ്ങൾ ഒന്നുമില്ല.

Read Also: എന്റെ നെഞ്ചാകെ നീയല്ലേ… പ്രണയിച്ച് തീരാതെ പൂർണിമയും ഇന്ദ്രജിത്തും

സിനിമാ താരം, ടെലിവിഷന്‍ അവതാരക എന്നീ നിലകളില്‍ നിന്നും സംരംഭകയായി മാറിയ വ്യക്തിയാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. അടുത്തിടെയാണ് മികച്ച ബിസിനസ് സംരംഭകയ്ക്കുളള പുരസ്‌കാരം പൂര്‍ണിമ ഇന്ദ്രജിത്തിന് ലഭിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook