/indian-express-malayalam/media/media_files/uploads/2019/11/manju-warrier-poornima-indrajith.jpg)
മലയാളിയുടെ മുഖശ്രീയാണ് മഞ്ജുവാര്യർ. മലയാളതനിമയുള്ള നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം കവർന്ന താരം. മോഡേൺ ലുക്കിലുള്ള മഞ്ജുവിന്റെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. വയലറ്റ് കളർ കോമ്പിനേഷനിലുള്ള ഡിസൈനർ സ്കേട്ടും ടോപ്പും ഓവർക്കോട്ടുമണിഞ്ഞ് അതിസുന്ദരിയായാണ് മഞ്ജു ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്നത്. പൂർണിമ ഇന്ദ്രജിത്താണ് മഞ്ജുവിന്റെ ഡ്രസ്സ് ഡിസൈൻ ചെയ്തിരിക്കുന്നത്.
മുംബൈ ചലച്ചിത്രമേളയിൽ 'മൂത്തോന്റെ' പ്രദർശനം കാണാനെത്തിയപ്പോഴായിരുന്നു മഞ്ജുവിന്റെ ഈ സ്റ്റൈലൻ ലുക്ക്. പ്രാണയുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിൽ ചിത്രം പങ്കുവയ്ക്കപ്പെട്ടതോടെ ചിത്രങ്ങൾ വൈറലായി കൊണ്ടിരിക്കുകയാണ്.
View this post on InstagramA post shared by PRANAAH BRAND OFFICIAL (@poornimaindrajith) on
View this post on InstagramA post shared by Q cinemas (@q_cinemas) on
View this post on InstagramA post shared by SNEHASALLAPAM (@snehasallapaminsta) on
View this post on InstagramA post shared by First Day Ticket (@firstdayticket) on
View this post on InstagramA post shared by PRANAAH BRAND OFFICIAL (@poornimaindrajith) on
യഥാർത്ഥ ജീവിതത്തിലും വളരെ അടുത്ത സുഹൃത്തുക്കളാണ് മഞ്ജുവും പൂർണിമ ഇന്ദ്രജിത്തും. സംയുക്ത വർമ, ഗീതുമോഹൻദാസ് എന്നിവരും ഇരുവരുടെയും സുഹൃത്തുക്കളാണ്. തങ്ങളുടെ കൂട്ടുകാരി ഗീതുവിന്റെ ചിത്രം മുംബൈ ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കുന്നതിന് സാക്ഷിയാവാനാണ് മഞ്ജുവും പൂർണിമയും മുംബൈയിലെത്തിയത്.
Read more: ഇനി ഒരിക്കലും പിരിയില്ല നമ്മൾ; മഞ്ജുവും ഗീതുവും പൂർണിമയും പറയുന്നു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us