scorecardresearch

ഇനി ഒരിക്കലും പിരിയില്ല നമ്മൾ; മഞ്ജുവും ഗീതുവും പൂർണിമയും പറയുന്നു

ഇത്തവണയും ഒന്നിച്ചുള്ള ചിത്രങ്ങൾ മഞ്ജുവും പൂർണിമയും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്

ഇനി ഒരിക്കലും പിരിയില്ല നമ്മൾ; മഞ്ജുവും ഗീതുവും പൂർണിമയും പറയുന്നു

സിനിമ സൗഹൃദങ്ങളുടെ കൂടി ആഘോഷമാണ്. സിനിമയിലെ സൗഹൃദത്തെ കുറിച്ചല്ല, സിനിമാക്കാരുടെ ജീവിതത്തിലെ സൗഹൃദത്തെ കുറിച്ചാണ് പറയുന്നത്. അത്തരത്തില്‍ എടുത്തു പറയേണ്ട ഒന്നാണ്, മഞ്ജു വാര്യര്‍, ഗീതു മോഹൻദാസ്, പൂര്‍ണിമ ഇന്ദ്രജിത് എന്നിവരുടേത്.

Read More: മഞ്ജു ചേച്ചി ഇങ്ങനെ പോയാൽ പൃഥ്വിയുടെ കഞ്ഞിയിൽ പാറ്റയിടും

ജീവിതത്തിലെ തങ്ങളുടെ ആഘോഷങ്ങൾ പലപ്പോഴും സോഷ്യൽ മീഡിയയിലും പങ്കുവയ്ക്കാറുണ്ട് ഈ കൂട്ടുകാരികൾ. ഇത്തവണയും ഒന്നിച്ചുള്ള ചിത്രങ്ങൾ മഞ്ജുവും പൂർണിമയും ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിട്ടുണ്ട്. ‘ഗേൾസ് ഗ്യാങ്’ എന്ന പേരിട്ടാണ് ചിത്രങ്ങൾ ഷെയർ ചെയ്തിരിക്കുന്നത്.

Manju Warrier, Poornima Indrajith, Geethu Mohandas, iemalayalam

ഇക്കഴിഞ്ഞ ജൂണിൽ ഗീതു മോഹൻദാസിന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് മഞ്ജുവാര്യർ ഫേസ്ബുക്കിൽ കുറിച്ച വാക്കുകൾ ആരാധകർക്കിടയിൽ ഏറെ ചർച്ചയാക്കപ്പെട്ടിരുന്നു. You are my ‘BFFLWYLION’ എന്നായിരുന്നു ഗീതുവിനെ മഞ്ജു വിശേഷിപ്പിച്ചത്.

‘Best Friend For Life Whether You Like It Or Not’ അതായത് നിനക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും എന്നെന്നും നീയെന്റെ ഏറ്റവും അടുത്ത സുഹൃത്താണ് എന്നാണ് മഞ്ജു ഉദ്ദേശിച്ചത്.

‘ഒന്നു മുതൽ പൂജ്യം വരെ’ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ ബാലതാരമായി അരങ്ങേറ്റം കുറിച്ച അഭിനേത്രിയാണ് 38 കാരിയായ ഗീതു. ബാലതാരമായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ച ഗീതു പിന്നീട് ഫാസിലിന്റെ ‘ലൈഫ് ഈസ് ബ്യൂട്ടിഫുൾ’ എന്ന ചിത്രത്തിലൂടെയാണ് നായികയായി അരങ്ങേറ്റം കുറിക്കുന്നത്. തെങ്കാശിപ്പട്ടണം, വാൽക്കണ്ണാടി, സ്നേഹം, പകൽപ്പൂരം, അകലെ, നാലു പെണ്ണുങ്ങൾ, സീതാ കല്യാണം, രാപ്പകൽ തുടങ്ങി നിരവധിയേറെ ചിത്രങ്ങളിൽ ശ്രദ്ധേയമായ അഭിനയം കാഴ്ച വച്ച ഗീതു പിന്നീട് സംവിധാനരംഗത്ത് ശ്രദ്ധയൂന്നുകയായിരുന്നു.

തന്റെ ഏറ്റവും പുതിയ ചിത്രമായ മൂത്തോനുമായി മുംബൈ ചലച്ചിത്രമേളയിലാണ് സംവിധായികയിപ്പോൾ. ഒക്ടോബർ 18ന് മൂത്തോൻ ആയിരുന്നു ചലച്ചിത്രമേളയുടെ ഉദ്ഘാടന ചിത്രം. മികച്ച അഭിപ്രായങ്ങളാണ് ചിത്രത്തെ കുറിച്ച് ലഭിച്ചത്. നിവിൻ പോളി നായകനായ ചിത്രത്തിന് ടൊറന്റോ ഫെസ്റ്റിവലിലും വലിയ സ്വീകാര്യത ലഭിച്ചിരുന്നു.

View this post on Instagram

Happy Birthday M …. I love you @manju.warrier

A post shared by Ƥσσяиιмα Ɩи∂яαʝιтн (@poornimaindrajithofficial) on

തന്റെ ആദ്യ തമിഴ് ചിത്രം തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്നതിന്റെ സന്തോഷത്തിലാണ് മഞ്ജുവിപ്പോൾ. വെട്രിമാരൻ സംവിധാനം ചെയ്ത ചിത്രത്തിൽ നായകനായി അഭിനയിച്ചത് ധനുഷാണ്.

പതിനെട്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം വൈറസ് എന്ന ചിത്രത്തിലൂടെയായിരുന്നു പൂർണിമ ഇന്ദ്രജിത് സിനിമയിലേക്ക് മടങ്ങിവരവ് നടത്തിയത്. രാജീവ് രവി സംവിധാനം ചെയ്യുന്ന തുറമഖം ആണ് പൂർണിമയുടെ ഏറ്റവും പുതിയ ചിത്രം. തുറമുഖത്തിന്റെ ചിത്രീകരണം കണ്ണൂരിൽ പുരോഗമിക്കുകയാണ്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Manju warrier poornima indrajith and geethu mohandas celebrates friendship

Best of Express