scorecardresearch

പ്രിയപ്പെട്ട പെണ്‍കുട്ടീ, നീ തോറ്റല്ല മടങ്ങുന്നത്; അരുണിമയ്ക്ക് പ്രണാമമര്‍പ്പിച്ച് മഞ്ജു വാര്യര്‍

അരുണിമ വരച്ച ചിത്രം പിടിച്ച് ആ പെൺകുട്ടിക്കൊപ്പം നിൽക്കുന്ന ചിത്രവും മഞ്ജു വാര്യർ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തു

അരുണിമ വരച്ച ചിത്രം പിടിച്ച് ആ പെൺകുട്ടിക്കൊപ്പം നിൽക്കുന്ന ചിത്രവും മഞ്ജു വാര്യർ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തു

author-image
Entertainment Desk
New Update
Manju Warrier, Cancer, iemalayalam

കേരളത്തില്‍ ക്യാന്‍സര്‍ രോഗികള്‍ക്ക് സാന്ത്വനവുമായി എപ്പോഴും എവിടേയും എത്തുന്ന സിനിമാ താരമാണ് മഞ്ജു വാര്യര്‍. മഞ്ജുവിന്റെ അചഛനും അമ്മയും ക്യാന്‍സറിനെ അതിജീവിച്ചവരാണ്. അടുത്തിടെയായിരുന്നു അച്ഛന്റെ മരണം. ഇപ്പോഴിതാ ഒരു ആരാധികയെ കൂടി നഷ്ടപ്പെട്ട ദുഃഖത്തിലാണ് മഞ്ജു.

Advertisment

അരുണിമ എന്ന പെണ്‍കുട്ടിയുടെ വിയോഗത്തിലുള്ള ദുഃഖം മഞ്ജു തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ കുറിച്ചു.

'കേരള കാന്‍ പരിപാടിയില്‍ പങ്കെടുത്തപ്പോഴാണ് അരുണിമയെ കണ്ടതും പരിചയപ്പെട്ടതും. കാന്‍സറിനെ സധൈര്യം നേരിട്ട ഒരു പെണ്‍കുട്ടി. ഒരു പാട് പേര്‍ക്കുള്ള പ്രചോദനം. അന്ന് എന്റെ ഒരു ചിത്രം വരച്ച് തന്നിരുന്നു,അരുണിമ. ഒടുവില്‍ അവള്‍ യാത്ര പറയുന്നു. പ്രിയപ്പെട്ട പെണ്‍കുട്ടീ... നീ തോറ്റല്ല മടങ്ങുന്നത്. ഒരു പാട് ജീവിതങ്ങളോട് എങ്ങനെ ജയിക്കണമെന്ന് പറഞ്ഞുകൊണ്ടാണ്. അരുണിമയുടെ ഓര്‍മകള്‍ക്ക് പ്രണാമം,' മഞ്ജുവിന്റെ വാക്കുകള്‍. ഒപ്പം അരുണിമ വരച്ച ചിത്രം പിടിച്ച് ആ പെൺകുട്ടിക്കൊപ്പം നിൽക്കുന്ന ചിത്രവും മഞ്ജു വാര്യർ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തു.

തിരുവനന്തപുരത്തെ ഉള്ളൂര്‍ റോയല്‍ ആശുപത്രിയിലെ ക്യാന്‍സര്‍ സെന്ററിന്റെ ഉദ്ഘാടനം മഞ്ജു വാര്യര്‍ ആയിരുന്നു നിര്‍വ്വഹിച്ചത്. അർബുദ രോഗത്തെ ചെറുത്ത് തോൽപ്പിക്കാൻ മരുന്നിനൊപ്പം ആത്മവിശ്വാസവും വേണം എന്ന സന്ദേശമാണ്‌ അന്ന് താരം നൽകിയത്. പുഞ്ചിരി കൊണ്ട് പ്രതിസന്ധികളെ തരണം ചെയ്യുന്ന കഥകളും താരം സദസിൽ പറഞ്ഞു മനോരമ ന്യൂസിന്റെ ക്യാന്‍സര്‍ ബോധവത്കരണ ക്യാംപെയിനായ 'കേരള ക്യാനി'ന്റെ ബ്രാന്‍ഡ് അംബാസിഡര്‍ കൂടിയാണ് മഞ്ജു വാര്യര്‍.

Advertisment

ക്യാന്‍സര്‍ രോഗികള്‍ക്കു മുടിനല്‍കുന്ന ലോക്ക്സ് ഫോര്‍ ഹോപ്പ് എന്ന മുടിദാന പ്രചാരണ പരിപാടിയിലും മഞ്ജു എത്തിയിരുന്നു. പതിനാല് വിദ്യാര്‍ത്ഥികളായിരുന്നു ഇവിടെ മുടി മുറിച്ചു നല്‍കാന്‍ സന്നദ്ധരായി മുന്നോട്ട് വന്നത്.

തൃശൂര്‍ അമല ആശുപത്രിയിലെ ക്യാന്‍സര്‍ രോഗികളുടെ ഓണാഘോഷം 'ചിങ്ങനിലാവി'ന്റെ ഉദ്ഘാടനവും മഞ്ജു തന്നെയായിരുന്നു. തന്റെ അച്ഛനും അമ്മയും ക്യാന്‍സര്‍ രോഗത്തെ അതിജീവിച്ചവരാണെന്നും ക്യാന്‍സറിനെ സധൈര്യം നേരിടണമെന്നുമായിരുന്നു അന്ന് മഞ്ജു പറഞ്ഞത്.

Read More: മഞ്ജു വാര്യർ കണ്ടു, ഷാദിയ എന്ന 'നന്മ'യെ!

പ്രളയകാലത്ത് തന്റെ കുഞ്ഞ് പണക്കുടുക്ക പൊട്ടിച്ച് പ്രളയബാധിര്‍ക്ക് നല്‍കിയ ഷാദിയ എന്ന അഞ്ചാം ക്ലാസുകാരിയെ മഞ്ജു വാര്യര്‍ നേരില്‍ കണ്ടതും മുമ്പ് വാര്‍ത്തയായിരുന്നു. തലച്ചോറിലെ ട്യൂമറിനു ചികിത്സയെടുത്തു കൊണ്ടിരിക്കുന്ന ഷാദിയയുടെ മനസ്സിന്റെ നന്മ അറിഞ്ഞവരുടെയെല്ലാം കണ്ണുനനയിച്ചൊരു അനുഭവമായിരുന്നു.

മലയാള മനോരമ വാര്‍ത്തയില്‍ നിന്നും ആ 'കുഞ്ഞു മനസ്സിന്റെ' നന്മയുടെ കഥ മലയാളത്തിന്റെ പ്രിയതാരം മഞ്ജുവാര്യരും അറിഞ്ഞിരുന്നു. ഷാദിയയ്ക്ക് ഏറെയിഷ്ടപ്പെട്ട നായികയാണ് മഞ്ജുവാര്യര്‍. അങ്ങനെയാണ് ഷാദിയ എന്ന നന്മയെ, തന്നെയിഷ്ടപ്പെടുന്ന ആ കുഞ്ഞാരാധികയെ മഞ്ജു നേരിട്ട് കണ്ടത്.

Manju Warrier Cancer

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: