/indian-express-malayalam/media/media_files/uploads/2021/06/Untitled-design-40.jpg)
മഞ്ജു വാരിയരുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രം ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. മനോരമയുടെ ജോയ് ആലുക്കാസ് കലണ്ടർ മൊബൈൽ ആപ്പിന് വേണ്ടിയെടുത്ത ഫോട്ടോയാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. എന്നാൽ ഇപ്പോഴിതാ ആ ഫോട്ടോക്ക് ഇൻസ്പിറേഷനായ മറ്റൊരു ചിത്രം ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവച്ചിരിക്കുകയാണ് മഞ്ജു. രമേശ് പിഷാരടിയുടെ ഒരു ചിത്രവും ഫോട്ടോഷൂട്ട് നടത്തിയ ചിത്രവും ചേർത്താണ് മഞ്ജു ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ നൽകിയിരിക്കുന്നത്.
ഒരു പാറയ്ക്ക് മുകളിൽ വലിയൊരു നായയുമായി സ്റ്റൈലിഷ് ഗെറ്റപ്പിൽ നിൽക്കുന്ന മഞ്ജുവാണ് ഫോട്ടോ ഷൂട്ട് ചിത്രത്തിലുള്ളത്. മഞ്ജു ഇന്നലെ സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത ചിത്രം ചുരുങ്ങിയ സമയം കൊണ്ട് ആരാധകർ ഏറ്റെടുത്തിരുന്നു. സിനിമാ താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് ചിത്രത്തിന് കമന്റു ചെയ്തത്. അതിനു പിന്നാലെയാണ് മഞ്ജുവിന്റെ ഇന്നത്തെ രസകരമായ ഇൻസ്റ്റഗ്രം സ്റ്റോറി.
/indian-express-malayalam/media/media_files/uploads/2021/06/WhatsApp-Image-2021-06-22-at-1.54.36-PM-edited.jpeg)
രമേശ് പിഷാരടി തന്റെ വളർത്തു നായയുമായി ഈ മാസം ആദ്യം പോസ്റ്റ് ചെയ്ത ചിത്രമാണ് മഞ്ജു ഇൻസ്പിറേഷൻ വന്ന വഴി എന്ന് പറഞ്ഞു പോസ്റ്റ് ചെയ്തിരിക്കുന്നത്. "വേണ്ട.. വിട്ടേക്ക്" എന്ന ക്യപ്ഷനുമായി പിഷാരടി പങ്കുവച്ച ചിത്രം അന്ന് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധയാകർഷിച്ചിരുന്നു.
Read Also: നയൻതാരയിൽ ഇഷ്ടപ്പെട്ട സ്വഭാവം എന്താണ്? ഫൊട്ടോയ്ക്കൊപ്പം മറുപടി കൊടുത്ത് വിഘ്നേഷ് ശിവൻ
മഞ്ജുവിന്റെ ഇൻസ്റ്റഗ്രം സ്റ്റോറി പിഷാരടിയും പങ്കുവച്ചിട്ടുണ്ട്. ഇന്നലെ മഞ്ജു ഫോട്ടോഷൂട്ട് ചിത്രം പോസ്റ്റ് ചെയ്തതിൽ നിരവധി താരങ്ങളാണ് കമന്റ് ചെയ്തിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ ഇടക്ക് ചിത്രങ്ങൾ പങ്കുവക്കാറുള്ള മഞ്ജുവിന്റെ ചിത്രങ്ങളെല്ലാം വൈറലാകുന്നത് പതിവാണ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.