Latest News

നയൻതാരയിൽ ഇഷ്ടപ്പെട്ട സ്വഭാവം എന്താണ്? ഫൊട്ടോയ്ക്കൊപ്പം മറുപടി കൊടുത്ത് വിഘ്നേഷ് ശിവൻ

നയൻതാരയ്ക്കൊപ്പമുളള ഇഷ്ട ഫൊട്ടോ ഏതാണെന്നായിരുന്നു ഒരാൾ ചോദിച്ചത്. നയൻതാരയുടെ നെറ്റിയിൽ ഉമ്മ വയ്ക്കുന്ന ഫൊട്ടോയാണ് വിഘ്നേഷ് ഷെയർ ചെയ്തത്

Vignesh Shivan,Nayanthara, ie malayalam

നയൻതാരയും വിഘ്നേഷ് ശിവനും വർഷങ്ങളായി പ്രണയത്തിലാണ്. ഇരുവരും ഇക്കാര്യം തുറന്നു പറഞ്ഞിട്ടില്ലെങ്കിലും സോഷ്യൽ മീഡിയയിലൂടെ തങ്ങളുടെ പ്രണയം പറഞ്ഞറിയിക്കുന്നുണ്ട്. വിശേഷ അവസരങ്ങളിൽ ഇരുവരും പരസ്പരം ഒന്നിച്ചുളള ചിത്രങ്ങൾ പങ്കു വയ്ക്കാറുണ്ട്.

അടുത്തിടെ തന്റെ ഇൻസ്റ്റഗ്രാം പേജിൽ വിഘ്നേഷ് ആരാധക ചോദ്യങ്ങൾക്ക് മറുപടി കൊടുത്തിരുന്നു. നയൻതാരയെക്കുറിച്ചുളള ചോദ്യങ്ങളും ആരാധകർ ചോദിച്ചു. നയൻതാരയ്ക്കൊപ്പമുളള ഇഷ്ട ഫൊട്ടോ ഏതാണെന്നായിരുന്നു ഒരാൾ ചോദിച്ചത്. നയൻതാരയുടെ നെറ്റിയിൽ ഉമ്മ വയ്ക്കുന്ന ഫൊട്ടോയാണ് വിഘ്നേഷ് ഷെയർ ചെയ്തത്. രണ്ടുപേരും ഒരിക്കൽ യുഎസിൽ പോയപ്പോൾ എടുത്ത ചിത്രമാണിത്.

Vignesh Shivan,Nayanthara, ie malayalam

നയൻതാരയിൽ ഇഷ്ടപ്പെടുന്ന സ്വഭാവമെന്തെന്ന ചോദ്യമായിരുന്നു ഒരാൾ ചോദിച്ചത്. ഇതിന് നയൻതാരയുടെ സ്റ്റണ്ണിങ് ഫൊട്ടോ പങ്കുവച്ചുകൊണ്ട് നയന്‍താരയുടെ ആത്മവിശ്വാസമാണ് തന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചിട്ടുള്ളതെന്ന് വിഘ്നേഷ് വ്യക്തമാക്കി.

Read More: പ്രൈവറ്റ് ജെറ്റിൽ കൊച്ചിയിൽ പറന്നിറങ്ങി നയൻതാര, കൈപിടിച്ച് വിഘ്നേഷും; ചിത്രങ്ങൾ

Vignesh Shivan,Nayanthara, ie malayalam

ഏതാനും ദിവസം മുൻപ് ഇരുവരും കൊച്ചിയിലെത്തിയിരുന്നു. പ്രൈവറ്റ് ജെറ്റിലാണ് ഇരുവരും കേരളത്തിലെത്തിയത്. നയൻതാരയുടെ അമ്മയെ കാണാനാണ് കൊച്ചിയിലെത്തിയതെന്നാണ് റിപ്പോർട്ടുകൾ.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Vignesh shivan reveals his favourite pic with girlfriend nayanthara518874

Next Story
ആർത്തവം, പ്രണയം, ഗർഭം; അനുരാഗ് കശ്യപ് മകൾക്ക് നൽകിയ ഉപദേശം
The moderation of comments is automated and not cleared manually by malayalam.indianexpress.com