scorecardresearch

എന്റമ്മോ പൊളി, ഇതെങ്ങനെ സാധിക്കുന്നു; വൈറലായി മഞ്ജുവിന്റെ പുതിയ ചിത്രം

ഫുൾ സ്പ്ലിറ്റ് ചെയ്യുന്ന ചിത്രവുമായി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ

ഫുൾ സ്പ്ലിറ്റ് ചെയ്യുന്ന ചിത്രവുമായി സൂപ്പർസ്റ്റാർ മഞ്ജു വാര്യർ

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Manju Warrier, manju latest, manju viral photo

Manju Warrier/ Instagram

സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് മഞ്ജു വാര്യർ ഇപ്പോൾ. സമൂഹമാധ്യമങ്ങളിൽ മഞ്ജു ഷെയർ ചെയ്യുന്ന യാത്രാ വിശേഷങ്ങളും ഫോട്ടോഷൂട്ടുകളുമൊക്കെ ഏറെ ശ്രദ്ധ നേടാറുണ്ട്. മഞ്ജുവിന്റെ വർക്കൗട്ട് ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്. താരം ഫുൾ സ്പ്ലിറ്റ് ചെയ്യുന്ന ചിത്രമാണ് പങ്കുവച്ചത്. 'നിങ്ങളെ സ്വയം പ്രോത്സാഹിപ്പിക്കൂ, അത് മറ്റാരും നിങ്ങൾക്കു വേണ്ടി ചെയ്യാൻ പോകുന്നില്ല' എന്നാണ് ചിത്രത്തിനു താഴെ കുറിച്ച അടികുറിപ്പ്.

Advertisment

ആമി റിലോഡഡ്, എന്റമ്മോ പൊളി, വൗ തുടങ്ങിയ കമന്റുകളാണ് ചിത്രത്തിനു താഴെ നിറയുന്നത്. ആരാധകർ മഞ്ജുവിന്റെ സൂപ്പർ പവർ ചിത്രം ഏറ്റെടുത്തു കഴിഞ്ഞു.

publive-image
മഞ്ജു വാര്യർ/ ഇൻസ്റ്റഗ്രാം

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് മഞ്ജു വാര്യർ. ഒരിടവേളയ്ക്ക് ശേഷം അഭിനയത്തിലേക്ക് തിരിച്ചെത്തിയ മഞ്ജു വാര്യർ മലയാളത്തിനു പുറമെ തമിഴിലും അരങ്ങേറ്റം കുറിച്ചു കഴിഞ്ഞു. ധനുഷ് ചിത്രം അസുരൻ, അജിത് ചിത്രം തുനിവ് എന്നിവയിലെല്ലാം ശ്രദ്ധേയമായ കഥാപാത്രങ്ങളെയാണ് മഞ്ജു അവതരിപ്പിച്ചത്. മലയാളത്തിലും കൈനിറയെ ചിത്രങ്ങളുമായി തിരക്കിലാണ് താരം. ആയിഷ, വെള്ളരിപട്ടണം എന്നിവയാണ് അടുത്തിടെ തിയേറ്ററുകളിലെത്തിയ മഞ്ജുവിന്റെ ചിത്രങ്ങൾ.

സിനിമകളിലെ മഞ്ജുവിനെ മാത്രമല്ല, ജീവിതത്തിലെ മഞ്ജുവിനെയും മലയാളികൾക്ക് ഏറെയിഷ്ടമാണ്. സ്ക്രീനിനു പുറത്തെ മഞ്ജുവിന്റെ വിശേഷങ്ങളറിയാനും ചിത്രങ്ങൾ കാണാനുമൊക്കെ ആരാധകർക്ക് താൽപ്പര്യമേറെയാണ്. മഞ്ജു വാര്യരോളം മലയാളി സ്നേഹിക്കുന്ന മറ്റൊരു അഭിനേത്രിയുണ്ടോ എന്ന് സംശയമാണ്. സ്വന്തം വീട്ടിലെയൊരാൾ എന്ന രീതിയിലാണ് പലരും മഞ്ജുവിനെ നോക്കി കാണുന്നത്. അത്രയേറെ പ്രിയങ്കരിയാണ് മലയാളികൾക്ക് മഞ്ജു.പൊതുവെ സൂപ്പർസ്റ്റാർ പട്ടം നായകൻമാർക്ക് മാത്രം കൽപ്പിച്ചു കൊടുക്കാറുള്ള സിനിമാലോകത്ത് മഞ്ജുവും സൂപ്പർസ്റ്റാർ ആയി മാറുകയായിരുന്നു.

Advertisment
Manju Warrier

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: