/indian-express-malayalam/media/media_files/uploads/2020/05/manju-warrier-2.jpg)
മഞ്ജു വാര്യരെ നായികയാക്കി സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന ‘കയറ്റ’ത്തിലെ മഞ്ജുവിന്റെ പുതിയ ലുക്ക് റിലീസ് ചെയ്തു. മഞ്ജു വാര്യരുടെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് പുതി പോസ്റ്റർ റിലീസ് ചെയ്തത്. ഹിമാലയത്തിലായിരുന്നു സിനിമയുടെ ചിത്രീകരണം നടന്നത്. ചിത്രത്തിന്റെ രചനയും സനല്‍കുമാര്‍ ശശിധരന്‍ തന്നെയാണ് നിര്‍വ്വഹിക്കുന്നത്.
റോട്ടർഡാം ചലചിത്രമേളയിൽ ടൈഗർ പുരസ്കാരം നേടിയ എസ്. ദുർഗ്ഗക്കും 2019 ൽ വെനീസ് ചലച്ചിത്രമേളയിലെ മൽസരവിഭാഗത്തിൽ ഇടം പിടിച്ച ചോലക്കും ശേഷം, സനൽകുമാർ ശശിധരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് കയറ്റം.
‘കയറ്റത്തി’ന്റെ ചിത്രീകരണ വേളയിലായിരുന്നു സനൽ കുമാറും മഞ്ജു വാര്യരും സംഘവും ഹിമാലയത്തിൽ കുടുങ്ങിപ്പോയത്. അരുണാ മാത്യു, ഷാജി മാത്യു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
Read More: മഞ്ജു വാര്യർ ചിത്രം 'കയറ്റ'ത്തിന്റെ ഫസ്റ്റ് ലുക്ക് എത്തി
ജോസഫ് എന്ന സിനിമയിൽ ശ്രദ്ധേയമായ വേഷം ചെയ്ത വേദ് വൈബ്സ്, പുതുമുഖം ഗൗരവ് രവീന്ദ്രൻ എന്നിവർ മറ്റു പ്രധാന കഥാപാത്രങ്ങളായെത്തുന്നു. ഇവരെക്കൂടാതെ സുജിത് കോയിക്കൽ, രതീഷ് ഈറ്റില്ലം, ദേവനാരായണൻ, സോനിത് ചന്ദ്രൻ, ആസ്ത ഗുപ്ത, അഷിത, നന്ദു ഠാക്കൂർ, ഭൂപേന്ദ്ര ഖുറാന എന്നിവരും മറ്റു വേഷങ്ങളിൽ എത്തുന്നു.
ചിത്രത്തിനുവേണ്ടി തയാറാക്കിയ അഹർസംസ എന്ന ഭാഷയാണ് കയറ്റത്തിന്റെ മറ്റൊരു സവിശേഷത. ഈ ഭാഷയിൽ കയറ്റം എന്നതിനുള്ള വാക്കായ "അഹർ" ആണ് ചിത്രത്തിന്റെ മറ്റൊരു ടൈറ്റിൽ. അഹർ സംസയിലുള്ള പത്തു പാട്ടുകളിലൂടെ വ്യത്യസ്തമായ രീതിയിൽ കഥ പറയുന്ന സിനിമയുടെ ഗാനങ്ങൾ ചിട്ടപ്പെടുത്തുന്നത് രതീഷ് ഈറ്റില്ലമാണ്.
എല്ലാ ഗാനങ്ങളും ഷൂട്ടിംഗ് നടന്നിരുന്ന ഹിമാലയൻ ട്രെക്കിംഗ് സൈറ്റുകളിൽ ഓൺ ദി സ്പോട്ട് ഇംപ്രൊവൈസേഷൻ ആയിട്ടാണ് ചിട്ടപ്പെടുത്തിയിരിക്കുന്നത് എന്നതും ഒരു സവിശേഷതയാണ്.
നിവ് ആർട്ട് മൂവീസ്, മഞ്ജു വാര്യർ പ്രൊഡക്ഷൻസ്, പാരറ്റ്മൗണ്ട് പിക്ചേഴ്സ് എന്നീ ബാനറുകളിൽ ഷാജി മാത്യു, അരുണ മാത്യു, മഞ്ജു വാര്യർ, സനൽ കുമാർ ശശിധരൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ബിനീഷ് ചന്ദ്രൻ ബിനു നായർ എന്നിവരാണ് എക്സിക്യുട്ടീവ് പ്രൊഡ്യൂസേർസ്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.