മഞ്ജു വാര്യരെ നായികയാക്കി സനല്‍ കുമാര്‍ ശശിധരന് സംവിധാനം ചെയ്യുന്ന ‘കയറ്റ’ത്തിന്റെ ഫസ്റ്റ് ലുക്ക് റിലീസ് ചെയ്തു. ഹിമാലയത്തിലായിരുന്നു സിനിമയുടെ ചിത്രീകരണം നടന്നത്. ചിത്രത്തിന്റെ രചനയും സനല്‍കുമാര്‍ ശശിധരന് തന്നെയാണ് നിര്‍വ്വഹിക്കുന്നത്.
‘കയറ്റത്തി’ന്റെ ചിത്രീകരണ വേളയിലായിരുന്നു സനൽ കുമാറും മഞ്ജു വാര്യരും സംഘവും ഹിമാലയത്തിൽ കുടുങ്ങിപ്പോയത്. അരുണാ മാത്യു, ഷാജി മാത്യു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
സനല്‍കുമാര്‍ ശശിധരന് തന്നെ സംവിധാനം ചെയ്ത ‘എസ്.ദുര്‍ഗ’ എന്ന ചിത്രത്തില്‍ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിച്ച വേദ് ആണ് ചിത്രത്തിലെ മറ്റൊരു താരം. മഞ്ജുവിനും വേദിനും പുറമേ ഉത്തരേന്ത്യയിലെ നാടക കലാകാരന്മാരും ചിത്രത്തില്‍ വേഷമിടുന്നു. ചിത്രത്തിന്റെ സംഗീതം നിർവ്വഹിക്കുന്നത് രതീഷ് ഈറ്റില്ലമാണ്. കയറ്റത്തിനായി ക്യാമറ ചലിപ്പിച്ചിരിക്കുന്നത് ചന്ദ്രു സെൽവരാജ്.
Read More: ഹിമാചലിൽ കുടുങ്ങിയ മഞ്ജു വാര്യരെയും സംഘത്തെയും രക്ഷപ്പെടുത്തി
‘കയറ്റം’ സിനിമാ ചിത്രീകരണത്തിനായി ഹിമാചലിലെ ഛത്രുവിലെത്തിയ സംഘം മഴയെ തുടർന്ന് അവിടെ കുടുങ്ങുകയായിരുന്നു. കനത്ത മഴയും മണ്ണിടിച്ചിലും മൂലം സംഘത്തിന് യാത്ര ചെയ്യാൻ കഴിഞ്ഞിരുന്നില്ല. മഞ്ജുവും സനൽ കുമാർ ശശിധരനും അടക്കം സംഘത്തിൽ 30 പേരായിരുന്നു സംഘത്തിൽ ഉണ്ടായിരുന്നത്. ജൂലൈ അവസാനമാണ് ചിത്രീകരണത്തിനായി സംഘം ഹിമാചൽ പ്രദേശിലെ ഛത്രുവിൽ എത്തിയത്. ഹിമാലയൻ താഴ്വരയിലെ ഒറ്റപ്പെട്ട പ്രദേശമാണിത്. മണാലിയിൽനിന്നും 100 കിലോമീറ്റർ അകലെയാണ് ഛത്രു. രണ്ടാഴ്ചത്തോളം ഇവിടെ ശക്തമായ മഴയായിരുന്നു.
Read More: മഞ്ഞുമലകൾ താണ്ടി ജീവിതത്തിലേക്ക്; സാഹസിക യാത്രാനുഭവം പങ്കുവച്ച് മഞ്ജു വാര്യർ- വീഡിയോ
നിമിഷ സജയനും ജോജു ജോർജും പ്രധാന വേഷങ്ങളിലെത്തിയ ചോലയ്ക്ക് ശേഷം സനൽകുമാർ ശശിധരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് കയറ്റം. ‘ചോല’യിലൂടെ സംവിധാനത്തിനുള്ള പ്രത്യേക ജൂറി പരാമർശം സനൽകുമാർ ശശിധരനെ തേടിയെത്തിയിരുന്നു. ‘ചോല’യിലെ ശബ്ദം ഡിസൈൻ ചെയ്തതിന് സൗണ്ട് ഡിസൈനിംഗിനുള്ള പ്രത്യേക ജൂറി പരാമർശവും സനൽകുമാർ ശശിധരന് ലഭിച്ചു. ജോജുവിന്റെ ഉടമസ്ഥതയിലുള്ള അപ്പു പാത്തു പപ്പു പ്രൊഡക്ഷന്റെ ബാനറിലാണ് ചിത്രം റിലീസിനെത്തുന്നത്. ചിത്രം ഉടനെ തിയേറ്ററുകളിൽ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് സംവിധായകൻ.