/indian-express-malayalam/media/media_files/uploads/2019/10/manju-kamal.jpg)
തന്റെ തമിഴ് അരങ്ങേറ്റ ചിത്രം 'അസുരൻ' കണ്ടതിന് ഉലകനായകൻ കമൽഹാസന് നന്ദി പറഞ്ഞ് മഞ്ജു വാര്യർ. അദ്ദേഹത്തെ നേരിൽ കണ്ടാണ് മഞ്ജു നന്ദി പറഞ്ഞത്. കൂടിക്കാഴ്ചയുടെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ധനുഷ് നായകനായ അസുരൻ സംവിധാനം ചെയ്തിരിക്കുന്നത് വെട്രിമാരനാണ്.
Thank you @ikamalhaasan Sir for watching #Asuranpic.twitter.com/ZceLzwzPRU
— Manju Warrier (@ManjuWarrier4) October 12, 2019
റിലീസ് ചെയ്തു ഒരാഴ്ച പിന്നിടുമ്പോൾ മികച്ച പ്രതികരണങ്ങളും കളക്ഷനുമാണ് ‘അസുരന്‍’ നേടുന്നത്. “‘ഒരു ഘട്ടത്തില്‍ പോലും അസുരന്‍’ നമ്മളെ നിരാശപ്പെടുത്തില്ല. എന്താണ് തനിക്ക് പറയാന്‍ ഉള്ളതെന്ന് വ്യക്തമായി അറിയുന്ന ഒരു സംവിധായകനും അദ്ദേഹത്തിന് വേണ്ടത് നല്‍കാന്‍ കഴിയുന്ന അഭിനേതാക്കളും ചേരുന്നിടത്ത് പിറക്കുന്ന മനോഹര ചിത്രമാണ് ‘അസുരന്‍’ എന്നുറപ്പിച്ച് പറയാം,” ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളം റിവ്യൂയില്‍ അബിന്‍ പൊന്നപ്പന്‍ അസുരനെ വിലയിരുത്തിയത് ഇങ്ങനെയാണ്.
“ക്ലാസ് വ്യത്യാസങ്ങള്‍ പറയുന്നതിനോടൊപ്പം ‘റിവഞ്ച് സ്റ്റോറി’യുമാണ് ‘അസുരന്‍’ പറയുന്നത്. എന്നാല്‍ പ്രതികാരകഥകളുടേത് പോലെ റിവഞ്ച് പൂര്‍ത്തിയാക്കി നടന്നു പോകുന്ന നായകന്റെ വൈഡ് ഷോട്ടില്‍ അവസാനിക്കുന്ന ചിത്രമല്ല ‘അസുരന്‍’. ഒരു കീഴ്ജാതിക്കാരന്‍ തന്റെ പ്രതികാരം തീര്‍ക്കാനായി ഇറങ്ങി തിരിച്ചാല്‍, തിരിച്ചടിക്കാന്‍ തയ്യാറായാല്‍ എന്തായിരിക്കും സംഭവിക്കുക എന്നതിനെ റിയലിസ്റ്റിക്കായി സമീപിച്ചിരിക്കുകയാണ് വെട്രിമാരന്‍. അതു കൊണ്ട് തന്നെ ക്ലൈമാക്‌സില്‍ മാസ് രംഗമോ തീപ്പൊരി ഡയലോഗോ ഇല്ല. പക്ഷേ ഏറ്റവും ശക്തമായ പൊളിറ്റിക്‌സ് പറഞ്ഞു കൊണ്ടാണ് ‘അസുരന്‍’ അവസാനിക്കുന്നത്, ‘നമ്മുടെ പണവും ഭൂമിയും അവര്‍ തട്ടിയെടുക്കും. പക്ഷേ നമ്മുടെ വിദ്യാഭ്യാസം തട്ടിയെടുക്കാന്‍ ആര്‍ക്കും സാധിക്കില്ല.”
Read More: 'Asuran' in Tamilrockers: ധനുഷ്-മഞ്ജു വാര്യര്‍ ചിത്രം 'അസുരന്‍' തമിഴ്റോക്കേര്‍സ്' ചോര്‍ത്തി
അതേസമയം ചിത്രം റിലീസ് ചെയ്ത ദിവസം തന്നെ ചോർന്നതായും റിപ്പോർട്ടുകളുണ്ടായിരുന്നു. തമിള്‍റോക്കേര്‍സ് എന്ന പൈറസി വെബ്‌സൈറ്റ് ആണ് ചോര്‍ത്തിയിരിക്കുന്നത്. ഇത് കൂടാതെ തെലുങ്ക് ചിത്രം ‘സൈ റാ നരസിംഹ റെഡ്ഡിയും, തമിഴ്റോക്കേര്‍സ് ചോര്‍ത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസങ്ങളില്‍ റിലീസ് ചെയ്ത മോഹന്‍ലാല്‍ സൂര്യ ചിത്രം ‘കാപ്പാന്‍’ തമിള്‍റോക്കേര്‍സ് ചോര്‍ത്തിയിരുന്നു. കെ.വി ആനന്ദ് സംവിധാനം ചെയ്ത ചിത്രത്തിൽ മോഹൻലാൽ, സൂര്യ എന്നിവർക്ക് പുറമെ ആര്യ, സയേഷ എന്നിവരും മുഖ്യവേഷങ്ങളിൽ എത്തുന്നുണ്ട്.
‘കാപ്പാന്’ മാത്രമല്ല ഈ ദുര്‍വിധി ഉണ്ടായത്. അടുത്തിടെ ഇറങ്ങിയ ഒരുവിധം എല്ലാ ചിത്രങ്ങളും (പ്രഭാസ് നായകനായ സാഹോ, അജിത് നായകനായ ‘നേര്‍കൊണ്ട പാര്‍വൈ’, വിദ്യാ ബാലന്‍ – അക്ഷയ് കുമാര്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയ ‘മിഷന്‍ മംഗള്‍’ എന്നിവ ഉള്‍പ്പടെ) തമിഴ്റോക്കേഴ്സ് എന്ന പൈറേറ്റഡ് വെബ്സൈറ്റ് ചോര്‍ത്തിയിരുന്നു. തമിഴ്റോക്കേഴ്സിന്റെ തേര്‍വാഴ്ചയ്ക്കെതിരെ നടപടി എടുക്കാനായി സിനിമാ നിര്‍മ്മാതാക്കും മറ്റു സംഘടനകളും രംഗത്തുവന്നിട്ടുണ്ട്. ദില്ലി ഹൈകോടതിയുടെ വിധിയും ഈ സൈറ്റിനെതിരെ നിലനില്‍ക്കുന്നുണ്ട്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.