Dhanush-Manju Warrier Starrer ‘Asuran’ full movie leaked on TamilRockers: ധനുഷ്-മഞ്ജു വാര്യര്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വെട്രിമാരന്‍ സംവിധാനം ചെയ്ത ‘അസുരന്‍’ എന്ന ചിത്രം റിലീസ് ദിവസം തന്നെ ചോര്‍ന്നതായി റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ വെള്ളിയാഴ്ച റിലീസ് ചെയ്ത ചിത്രം തമിള്‍റോക്കേര്‍സ് എന്ന പൈറസി വെബ്‌സൈറ്റ് ആണ് ചോര്‍ത്തിയിരിക്കുന്നത്. ഇത് കൂടാതെ തെലുങ്ക് ചിത്രം ‘സൈ റാ നരസിംഹ റെഡ്ഡിയും, തമിഴ്റോക്കേര്‍സ് ചോര്‍ത്തിയിട്ടുണ്ട്.
റിലീസ് ചെയ്തു ആദ്യ ‘weekend’ കടക്കുമ്പോള്‍ മികച്ച പ്രതികരണങ്ങളും കളക്ഷനുമാണ് ‘അസുരന്‍’ നേടുന്നത്. “‘ഒരു ഘട്ടത്തില്‍ പോലും അസുരന്‍’ നമ്മളെ നിരാശപ്പെടുത്തില്ല. എന്താണ് തനിക്ക് പറയാന്‍ ഉള്ളതെന്ന് വ്യക്തമായി അറിയുന്ന ഒരു സംവിധായകനും അദ്ദേഹത്തിന് വേണ്ടത് നല്‍കാന്‍ കഴിയുന്ന അഭിനേതാക്കളും ചേരുന്നിടത്ത് പിറക്കുന്ന മനോഹര ചിത്രമാണ് ‘അസുരന്‍’ എന്നുറപ്പിച്ച് പറയാം,” ഇന്ത്യന്‍ എക്സ്പ്രസ്സ് മലയാളം റിവ്യൂയില്‍ അബിന്‍ പൊന്നപ്പന്‍ അസുരനെ വിലയിരുത്തിയത് ഇങ്ങനെയാണ്.
“ക്ലാസ് വ്യത്യാസങ്ങള്‍ പറയുന്നതിനോടൊപ്പം ‘റിവഞ്ച് സ്റ്റോറി’യുമാണ് ‘അസുരന്‍’ പറയുന്നത്. എന്നാല്‍ പ്രതികാരകഥകളുടേത് പോലെ റിവഞ്ച് പൂര്‍ത്തിയാക്കി നടന്നു പോകുന്ന നായകന്റെ വൈഡ് ഷോട്ടില്‍ അവസാനിക്കുന്ന ചിത്രമല്ല ‘അസുരന്‍’. ഒരു കീഴ്ജാതിക്കാരന്‍ തന്റെ പ്രതികാരം തീര്‍ക്കാനായി ഇറങ്ങി തിരിച്ചാല്‍, തിരിച്ചടിക്കാന്‍ തയ്യാറായാല്‍ എന്തായിരിക്കും സംഭവിക്കുക എന്നതിനെ റിയലിസ്റ്റിക്കായി സമീപിച്ചിരിക്കുകയാണ് വെട്രിമാരന്‍. അതു കൊണ്ട് തന്നെ ക്ലൈമാക്‌സില്‍ മാസ് രംഗമോ തീപ്പൊരി ഡയലോഗോ ഇല്ല. പക്ഷേ ഏറ്റവും ശക്തമായ പൊളിറ്റിക്‌സ് പറഞ്ഞു കൊണ്ടാണ് ‘അസുരന്‍’ അവസാനിക്കുന്നത്, ‘നമ്മുടെ പണവും ഭൂമിയും അവര്‍ തട്ടിയെടുക്കും. പക്ഷേ നമ്മുടെ വിദ്യാഭ്യാസം തട്ടിയെടുക്കാന്‍ ആര്‍ക്കും സാധിക്കില്ല.”
Read Full Review of Asuran Here: Asuran Movie Review: ജാതീയത ജീവനും കൊണ്ടോടിക്കുമ്പോള്‍ തിരിച്ചടിക്കുന്ന അസുരന്‍
കഴിഞ്ഞ ദിവസങ്ങളില്‍ റിലീസ് ചെയ്ത മോഹന്‍ലാല്‍ സൂര്യ ചിത്രം ‘കാപ്പാന്‍’ തമിള്‍റോക്കേര്‍സ് ചോര്‍ത്തിയിരുന്നു. കെ.വി ആനന്ദ് സംവിധാനം ചെയ്ത ചിത്രത്തിൽ മോഹൻലാൽ, സൂര്യ എന്നിവർക്ക് പുറമെ ആര്യ, സയേഷ എന്നിവരും മുഖ്യവേഷങ്ങളിൽ എത്തുന്നുണ്ട്.
Read Here: Kaappaan full movie leaked on Tamilrockers: കാപ്പാത്താൻ ആളില്ല; കാപ്പാൻ തമിഴ് റോക്കേഴ്‌സിൽ
‘കാപ്പാന്’ മാത്രമല്ല ഈ ദുര്‍വിധി ഉണ്ടായത്. അടുത്തിടെ ഇറങ്ങിയ ഒരുവിധം എല്ലാ ചിത്രങ്ങളും (പ്രഭാസ് നായകനായ സാഹോ, അജിത് നായകനായ ‘നേര്‍കൊണ്ട പാര്‍വൈ’, വിദ്യാ ബാലന്‍ – അക്ഷയ് കുമാര്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയ ‘മിഷന്‍ മംഗള്‍’ എന്നിവ ഉള്‍പ്പടെ) തമിഴ്റോക്കേഴ്സ് എന്ന പൈറേറ്റഡ് വെബ്സൈറ്റ് ചോര്‍ത്തിയിരുന്നു. തമിഴ്റോക്കേഴ്സിന്റെ തേര്‍വാഴ്ചയ്ക്കെതിരെ നടപടി എടുക്കാനായി സിനിമാ നിര്‍മ്മാതാക്കും മറ്റു സംഘടനകളും രംഗത്തുവന്നിട്ടുണ്ട്. ദില്ലി ഹൈകോടതിയുടെ വിധിയും ഈ സൈറ്റിനെതിരെ നിലനില്‍ക്കുന്നുണ്ട്.
What is Tamilrockers? എന്താണ് തമിഴ് റോക്കേഴ്സ്?
വ്യാജ സോഫ്റ്റ്‌വെയറുകൾ, സിനിമ, ഗെയിമുകൾ എന്നിവ ലഭിക്കുന്ന പൈറേറ്റ് ബേ എന്ന രാജ്യാന്തര വെബ്സൈറ്റിന്റെ ഇന്ത്യൻ പതിപ്പാണ് തമിഴ് റോക്കേഴ്സ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിലെ സിനിമകൾ തമിഴ് റോക്കേഴ്സിൽ നിന്നും സൗജന്യമായ് ഡൗൺലോഡ് ചെയ്യാനാകുന്നതാണ് സിനിമാ പ്രവർത്തകർ നേരിടുന്ന പ്രതിസന്ധി.
തെന്നിന്ത്യൻ സിനിമാ വ്യവസായത്തിന്റെ പേടി സ്വപ്നമായിരുന്ന ‘തമിഴ് റോക്കേഴ്സ്’ ഇന്ന് ഇന്ത്യയെമ്പാടുമുള്ള സിനിമ പ്രവർത്തകരുടേയും പേടി സ്വപ്നമായി മാറിയിട്ടുണ്ട്. തെന്നിന്ത്യൻ സിനിമകൾ റിലീസ് ദിവസം തന്നെ തമിഴ് റോക്കേഴ്സ് വെബ്സൈറ്റിൽ അപ്‌ലോഡ് ചെയ്താണ് സിനിമാ വ്യവസായത്തിന് തലവേദനയാകുന്നത്. തമിഴിനു പുറമേ മറ്റു ഭാഷ ചിത്രങ്ങളും അപ്‌ലോഡ് ചെയ്യാൻ തുടങ്ങിയതോടെ ഇന്ത്യൻ സിനിമയെ തന്നെ പിടിച്ചു കുലുക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തി. ഓരോ തവണ സൈറ്റിനെ പൂട്ടാനുളള ശ്രമം നടത്തുമ്പോഴും പുതിയ ഡൊമെയ്നിൽ തമിഴ് റോക്കേഴ്സ് പ്രവർത്തനവുമായി മുന്നോട്ടു പോയി.
Read Here: Tamilrockers 2019: സിനിമ വ്യവസായത്തിന് പേടി സ്വപ്നമായ് തമിഴ് റോക്കേഴ്സ്