/indian-express-malayalam/media/media_files/uploads/2019/08/sanalkumar-manju.jpg)
'ചോല' എന്ന ചിത്രത്തിന് ശേഷം സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന 'കയറ്റ'ത്തില്‍ മഞ്ജു വാര്യര്‍ നായികയാകുന്നു. ഹിമാലയത്തിലാണ് സിനിമയുടെ ചിത്രീകരണം നടക്കുന്നത്. ചിത്രത്തിന്റെ രചനയും സനല്‍കുമാര്‍ ശശിധരന്‍ തന്നെയാണ് നിര്‍വ്വഹിക്കുന്നത്
സിനിമയുടെ ചിത്രീകരണം ഹിമാലയത്തില്‍ പുരോഗമിക്കുകയാണ്. സനല്‍കുമാര്‍ ശശിധരന്‍ തന്നെ സംവിധാനം ചെയ്ത 'എസ്.ദുര്‍ഗ' എന്ന ചിത്രത്തില്‍ മറ്റൊരു കഥാപാത്രത്തെ അവതരിപ്പിച്ച വേദ് ആണ് ചിത്രത്തിലെ മറ്റൊരു താരം. മഞ്ജുവിനും വേദിനും പുറമേ ഉത്തരേന്ത്യയിലെ നാടക കലാകാരന്മാരും ചിത്രത്തില്‍ വേഷമിടുന്നു.
അരുണാ മാത്യു, ഷാജി മാത്യു എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഈ മാസം അവസാനത്തോടെ ചിത്രീകരണം പൂര്‍ത്തിയാകും.
Read More: ഇതാണ് നിമിഷയെ സംസ്ഥാന പുരസ്കാരത്തിന് അർഹയാക്കിയ 'ചോല'; ടീസർ
നിമിഷ സജയനും ജോജു ജോർജും പ്രധാന വേഷങ്ങളിലെത്തിയ ചോലയ്ക്ക് ശേഷം സനൽകുമാർ ശശിധരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് കയറ്റം. ‘ചോല’യിലൂടെ സംവിധാനത്തിനുള്ള പ്രത്യേക ജൂറി പരാമർശം സനൽകുമാർ ശശിധരനെ തേടിയെത്തിയിരുന്നു. ‘ചോല’യിലെ ശബ്ദം ഡിസൈൻ ചെയ്തതിന് സൗണ്ട് ഡിസൈനിംഗിനുള്ള പ്രത്യേക ജൂറി പരാമർശവും സനൽകുമാർ ശശിധരന് ലഭിച്ചു. ജോജുവിന്റെ ഉടമസ്ഥതയിലുള്ള അപ്പു പാത്തു പപ്പു പ്രൊഡക്ഷന്റെ ബാനറിലാണ് ചിത്രം റിലീസിനെത്തുന്നത്. ചിത്രം ഉടനെ തിയേറ്ററുകളിൽ എത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് സംവിധായകൻ.
മികച്ച നടിയ്ക്കുള്ള പുരസ്കാരം നിമിഷ സജയന് ലഭിക്കാൻ ‘ഒരു കുപ്രസിദ്ധ പയ്യൻ’ എന്ന ചിത്രത്തോളം തന്നെ ‘ചോല’യിലെ പ്രകടനവും പങ്കുവഹിച്ചിട്ടുണ്ട്. മികച്ച സ്വഭാവനടനുള്ള പുരസ്കാരത്തിന് ജോജു ജോർജിനെ പരിഗണിച്ചതും ‘ജോസഫി’നൊപ്പം തന്നെ ‘ചോല’യിലെ കൂടെ അഭിനയം കണക്കിലെടുത്താണ്.
നിമിഷ സജയന്‍, ജോജു ജോര്‍ജ് എന്നിവർക്കൊപ്പം പുതുമുഖതാരമായ അഖിലും ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നു. ചിത്രത്തിൽ രണ്ടുമൂന്നു ഗെറ്റപ്പുകൾ നിമിഷയ്ക്കുണ്ട്. ജാനു എന്നാണ് നിമിഷയുടെ കഥാപാത്രത്തിന്റെ പേര്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us