scorecardresearch

നമുക്ക് കുറേ രഹസ്യങ്ങളുണ്ടെന്ന് അവർ കരുതും; പൂർണിമയോട് മഞ്ജു വാര്യർ

മുൻപ് ഗീതു മോഹൻദാസിന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് മഞ്ജുവാര്യർ ഫേസ്ബുക്കിൽ കുറിച്ച വാക്കുകൾ ആരാധകർക്കിടയിൽ ഏറെ ചർച്ചയാക്കപ്പെട്ടിരുന്നു

മുൻപ് ഗീതു മോഹൻദാസിന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് മഞ്ജുവാര്യർ ഫേസ്ബുക്കിൽ കുറിച്ച വാക്കുകൾ ആരാധകർക്കിടയിൽ ഏറെ ചർച്ചയാക്കപ്പെട്ടിരുന്നു

author-image
Entertainment Desk
New Update
Manju Warrier, മഞ്ജു വാര്യർ, Poornima Indrajith, പൂർണിമ ഇന്ദ്രജിത്, Geethu Mohandas, ഗീതു മോഹൻദാസ്, friends, സുഹൃത്തുക്കൾ, friendship, സൗഹൃദം, iemalayalam, ഐഇ മലയാളം

സിനിമയിലെ സൗഹൃദങ്ങളില്‍ എന്നും പ്രേക്ഷകര്‍ക്ക് കൗതുകങ്ങളുണ്ട്. സിനിമാക്കാരുടെ സൗഹൃദങ്ങളിലും. അങ്ങനെ കൗതുകവും സന്തോഷവും സൃഷ്ടിക്കുന്ന മൂന്ന് സുഹൃത്തുക്കളാണ് മഞ്ജുവാര്യരും ഗീതു മോഹന്‍ദാസും പൂര്‍ണിമ ഇന്ദ്രജിത്തും. ഇന്ന് പൂർണിമയുടെ പിറന്നാളാണ്. പ്രിയപ്പെട്ട കൂട്ടുകാരിക്ക് പിറന്നാൾ ആശംസകൾ നേരുകയാണ് ഗീതുവും മഞ്ജുവും.

Advertisment

രസകരമായ ചിത്രങ്ങൾക്കൊപ്പം രസകരമായ അടിക്കുറിപ്പാണ് മഞ്ജു ചേർത്തിരിക്കുന്നത്. ഇരുവരും ചെവിയിൽ എന്തോ സ്വകാര്യം പറയുന്നതായി ചിത്രങ്ങളിൽ കാണാം.

"നമുക്ക് പങ്കുവയ്ക്കാൻ ഒരുപാട് രഹസ്യങ്ങൾ ഉണ്ടെന്ന് ആളുകൾ കരുതുമെന്നാണ് എനിക്ക് തോന്നുന്നത്," എന്ന് ചിത്രത്തോടൊപ്പം മഞ്ജു കുറിച്ചു.

Advertisment

പരിധികളില്ലാത്ത സ്നേഹവും ആശംസകളുമാണ് ഗീതു മോഹൻദാസ് കൂട്ടികാരിയ്ക്ക് നൽകിയിരിക്കുന്നത്.

മുൻപ് ഗീതു മോഹൻദാസിന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് മഞ്ജുവാര്യർ ഫേസ്ബുക്കിൽ കുറിച്ച വാക്കുകൾ ആരാധകർക്കിടയിൽ ഏറെ ചർച്ചയാക്കപ്പെട്ടിരുന്നു. You are my ‘BFFLWYLION’ എന്നായിരുന്നു ഗീതുവിനെ മഞ്ജു വിശേഷിപ്പിച്ചത്. ‘Best Friend For Life Whether You Like It Or Not’ അതായത് നിനക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും എന്നെന്നും നീയെന്റെ ഏറ്റവും അടുത്ത സുഹൃത്താണ് എന്നായിരുന്നു മഞ്ജു ഉദ്ദേശിച്ചത്.

നടി എന്നതിനപ്പുറം ഫാഷൻ ഡിസൈനർ എന്ന രീതിയിലും ഏറെ ശ്രദ്ധേയയായ വ്യക്തിത്വമാണ് പൂർണിമ ഇന്ദ്രജിത്തിന്റേത്. സ്വയം അണിയുന്ന വസ്ത്രങ്ങളിലും ഹെയർ സ്റ്റൈലിലുമെല്ലാം പൂർണിമ തന്റേതായൊരു സ്റ്റെൽ കൊണ്ടുവരാൻ ശ്രമിക്കാറുണ്ട്. അതുകൊണ്ട് തന്നെ ഫാഷൻ പ്രേമികൾ പലപ്പോഴും ഏറെ കൗതുകത്തോടെയാണ് പൂർണിമയുടെ ചിത്രങ്ങൾക്കായി കാത്തിരിക്കുന്നത്.

Read More: നിനക്ക്, നമ്മുടെ സ്നേഹത്തിന്; പൂർണിമയ്ക്ക് ജന്മദിനവും വിവാഹ വാർഷികവും ആശംസിച്ച് ഇന്ദ്രജിത്

കേരളത്തിലെ ശ്രദ്ധേയ വനിത സംരംഭകത്വ അവാര്‍ഡും (Outstanding Woman Entrepreneur of Kerala) അടുത്തിടെ പൂർണിമ നേടിയിരുന്നു. മറ്റ് സ്ത്രീകള്‍ക്ക് പ്രചോദനമാകത്തക്ക തരത്തില്‍ ജീവിതത്തിലും പ്രവര്‍ത്തന മേഖലയിലും വഹിച്ച മാതൃകാപരമായ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് പൂർണിമയ്ക്ക് പുരസ്കാരം നൽകിയത്. പൂർണിമയ്ക്ക് ഒപ്പം ശ്രുതി ഷിബുലാല്‍, ഷീല ജയിംസ് എന്നിവരും പുരസ്കാരത്തിന് അർഹരായിരുന്നു.

സിനിമാ താരം, ടെലിവിഷന്‍ അവതാരക എന്നീ നിലകളില്‍ നിന്നും സംരംഭകയായി മാറിയ വ്യക്തിയാണ് പൂര്‍ണിമ ഇന്ദ്രജിത്ത്. 2013ല്‍ പൂര്‍ണിമ സ്ഥാപിച്ച ‘പ്രാണ’ എന്ന സ്ഥാപനം കുറഞ്ഞ നാള്‍കൊണ്ടുതന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്ത്യന്‍, പാശ്ചാത്യ ട്രെൻഡിനൊപ്പം തന്നെ കേരള കൈത്തറിയിലും ശ്രദ്ധ പതിപ്പിച്ചുകൊണ്ടായിരുന്നു പ്രാണയുടെ പ്രവർത്തനങ്ങൾ. പ്രളയസമയത്ത് ദുരിതത്തിലകപ്പെട്ട നെയ്ത്തുകാരെ പുനരുജ്ജീവിപ്പിക്കാന്‍ ‘സേവ് ദി ലൂം’ എന്ന കൂട്ടായ്മയും പൂർണിമ രൂപീകരിച്ചിരുന്നു.

Manju Warrier Geethu Mohandas Poornima Indrajith

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: