മലയാള സിനിമയിൽ ഒരുപാട് താരദമ്പതിമാരുണ്ട്. അതിൽ പൂർണിമയും ഇന്ദ്രജിത്തും അൽപ്പം സ്പെഷ്യലാണ്. മറ്റൊന്നുമല്ല, പ്രേക്ഷകർക്ക് അവരെ അത്രയധികം ഇഷ്ടമാണ് എന്നത് തന്നെ. ഇന്ന് ഇരുവരുടേയും പതിനെട്ടാം വിവാഹ വാർഷികമാണ്. കൂടാതെ പൂർണിമയുടെ 42ാം ജന്മദിനവും. ഇരുവരും പരസ്പരം ആശംസകൾ നേരുകയാണ്.
View this post on Instagram
ഒടുവിൽ നമ്മുടെ വിവാഹത്തിന് നിയമപരമായി പ്രായപൂർത്തിയായി എന്നാണ് തമാശരൂപേണ പൂർണിമ പറയുന്നത്. എന്നാൽ ഇക്കാലമത്രയും തന്റെ താങ്ങായി നിന്ന പ്രിയപ്പെട്ടവളോട് നന്ദി പറയുകയാണ് ഇന്ദ്രജിത്.
It’s been a tough year, but our love’s been tougher! To many more good times, fun, laughter and companionship.. here’s…
Posted by Indrajith Sukumaran on Saturday, 12 December 2020
View this post on Instagram
തന്റെ പ്രിയപ്പെട്ട അമ്മയ്ക്ക് ജന്മദിനാശംസകളുമായി മകൾ പ്രാർഥനയും എത്തി. ജീവിതത്തിലെ ഏറ്റവും വലിയ പ്രചോദനമാണ് അമ്മ എന്നാണ് പ്രാർഥന പറയുന്നത്.
View this post on Instagram
പ്രിയപ്പെട്ട കൂട്ടുകാരിക്ക് സ്നേവും പരിധികളില്ലാത്ത ആശംസകളുമാണ് ഗീതു മോഹൻദാസിന്റെ വക. ഇരുവരും ഏറെ അടുത്ത സുഹൃത്തുക്കളാണ്.
View this post on Instagram
കഴിഞ്ഞദിവസം തങ്ങളുടെ ഒന്നാം വിവാഹ വാർഷികാഘോഷത്തിന്റെ ഓർമകൾ പൂർണിമ പങ്കുവച്ചിരുന്നു.
Throwback to throwing me back, a cake and a obligatory couple photo !!! Two barely legal kids celebrating their 1st…
Posted by Poornima Indrajith on Friday, 11 December 2020
“എന്നെ പുറകിലേക്ക് എടുത്തെറിയുന്നതിന്റെ ഓർമകൾ.. ഒരു കേക്കും പിന്നെ തീർച്ചയായും ഉണ്ടായിരിക്കേണ്ട കപ്പിൾ ഫോട്ടോയും. കഷ്ടിച്ച് നിയമപരമായി പ്രായപൂർത്തിയായ രണ്ട് കുട്ടികൾ ഒന്നാം വിവാഹ വാർഷികം ആഘോഷിക്കുന്നു,” എന്നാണ് പൂർണിമ ചിത്രത്തോടൊപ്പം കുറിച്ചത്.
2002 ഡിസംബർ 13നായിരുന്നു ഇരുവരുടേയും വിവാഹം. ഡിസംബർ 13ന് തന്നെയാണ് പൂർണിമയുടെ ജന്മദിനവും. ഇരുവർക്കും രണ്ട് പെൺമക്കളാണ്. പ്രാർഥനയും നക്ഷത്രയും. പ്രാർഥന ഒരു പിന്നണി ഗായിക കൂടിയാണ്.
Read More: കഷ്ടിച്ച് പ്രായപൂർത്തിയായ രണ്ട് കുട്ടികളുടെ വിവാഹ വാർഷിക ഓർമ; പൂർണിമ പങ്കുവച്ച ചിത്രങ്ങൾ