/indian-express-malayalam/media/media_files/uploads/2021/08/Manju-Warrier-Geethu-Mohandas-fi.jpg)
മഞ്ജു വാര്യരുടെ അടുത്ത സുഹൃത്തുക്കളിൽ ഒരാളാണ് നടിയും സംവിധായികയുമായ ഗീതു മോഹൻദാസ്. ഇടവേളകളിൽ ഒന്നിച്ചു കൂടാനും വിശേഷങ്ങൾ പങ്കുവയ്ക്കാനും ഇരുവരും മറക്കാറില്ല. ഇപ്പോഴിതാ, ഗീതുവിനൊപ്പമുള്ള ഒരു ചിത്രം പങ്കുവച്ചിരിക്കുകയാണ് മഞ്ജു.
ഗീതുവിന്റെ ചിത്രം പകർത്തുന്ന മഞ്ജുവിനെയാണ് ചിത്രത്തിൽ കാണാനാവുക. 'ഗാഥാ ജാം' എന്നാണ് മഞ്ജു ഗീതുവിനെ വിശേഷിപ്പിക്കുന്നത്.
/indian-express-malayalam/media/media_files/uploads/2021/08/Geethu-Mohandas-Manju-Warrier.jpg)
സിനിമയ്ക്ക് അപ്പുറം ജീവിതത്തിലും നല്ല സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് മഞ്ജുവും ഗീതുവും പൂർണിമ ഇന്ദ്രജിത്തും ഭാവനയുമെല്ലാം. കൂട്ടുകാരുടെ ജന്മദിനം ആഘോഷമാക്കാനും യാത്രകൾ സംഘടിപ്പിക്കാനുമൊന്നും ഈ ചങ്ങാതികൂട്ടം ഒരിക്കലും മടിക്കാറില്ല.
മരക്കാർ, ജാക്ക് ആൻഡ് ജിൽ, കയറ്റം, ലളിതം സുന്ദരം എന്നു തുടങ്ങി ഒരുപിടി ചിത്രങ്ങളാണ് മഞ്ജുവിന്റേതായി ഇറങ്ങാനുള്ളത്. സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്യുന്ന 'കയറ്റം' എന്ന ചിത്രത്തിലെ ആദ്യത്തെ വീഡിയോ ഗാനം കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു. 'ഇസ്ത്തക്കോ' എന്ന് തുടങ്ങുന്ന ഈ ​ഗാനം ആലപിച്ചിരിക്കുന്നതും മഞ്ജു വാര്യർ ആണ്.
'മേരി ആവാസ് സുനോ' ആണ് മഞ്ജു വാര്യരുടേതായി അനൗൺസ് ചെയ്ത മറ്റൊരു ചിത്രം. പ്രജേഷ് സെൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ജയസൂര്യയാണ് നായകൻ. ഇതാദ്യമായാണ് ജയസൂര്യയും മഞ്ജുവാര്യരും ഒന്നിച്ച് അഭിനയിക്കുന്നത്.
Read more: കൂടുതൽ സന്തോഷം, കൂടുതൽ ചിരി; ജയസൂര്യയ്ക്ക് ആശംസകളുമായി മഞ്ജു വാര്യർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.