Latest News

കൂടുതൽ സന്തോഷം, കൂടുതൽ ചിരി; ജയസൂര്യയ്ക്ക് ആശംസകളുമായി മഞ്ജു വാര്യർ

ജന്മദിനത്തിൽ ജയസൂര്യയ്ക്ക് ആശംസകളുമായി മഞ്ജു വാര്യർ

Jayasurya, Happy Birthday Jayasurya, ജയസൂര്യ, Jayasurya age, Jayasurya films, ജയസൂര്യ സിനിമകൾ, Manju Warrier

Happy Birthday Jayasurya: മലയാളികളുടെ ഇഷ്ടതാരം ജയസൂര്യയുടെ 43-ാം പിറന്നാൾ ആണിന്ന്. പിറന്നാൾ ദിനത്തിൽ താരത്തിന് ആശംസകൾ നേരുന്ന തിരക്കിലാണ് സഹപ്രവർത്തകർ. മഞ്ജുവാര്യർ, നടനും നിർമാതാവുമായ വിജയ് ബാബു എന്നിവരെല്ലാം ജയസൂര്യയ്ക്ക് ആശംസകളുമായി എത്തിയിട്ടുണ്ട്.

“ജന്മദിനാശംസകൾ പ്രിയ ജയസൂര്യ. കൂടുതൽ കൂടുതൽ ചിരിക്കാനും രസിക്കാനും കഴിയട്ടെ,” എന്നാണ് ജയസൂര്യയ്ക്ക് മഞ്ജുവിന്റെ ആശംസ.

ആദ്യമായി ഒന്നിച്ച് അഭിനയിക്കുന്ന സന്തോഷത്തിലാണ് ഇരുവരും. പ്രജേഷ് സെൻ സംവിധാനം ചെയ്ത ‘മേരി ആവാസ് സുനോ’ എന്ന ചിത്രത്തിൽ ജയസൂര്യയും മഞ്ജു വാര്യരുമാണ് നായികാനായകന്മാർ. ക്യാപ്റ്റൻ, വെള്ളം എന്നീ ഹിറ്റ് സിനിമകൾക്ക് ശേഷം പ്രജേഷ് സെന്നും ജയസൂര്യയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ് മേരി ആവാസ് സുനോ.

മലയാളസിനിമയിൽ തന്റേതായൊരു ഇടം കണ്ടെത്തിയ നടന്മാരിൽ ഒരാളാണ് ജയസൂര്യ. മിമിക്രിയിലൂടെ കലാരംഗത്ത് തുടക്കം കുറിച്ച ജയസൂര്യയുടെ ആദ്യസിനിമ 2001 ൽ പുറത്തിറങ്ങിയ ‘ദോസ്ത്’ ആയിരുന്നു. വിനയൻ സംവിധാനം ചെയ്ത ‘ഊമപ്പെണ്ണിനു ഉരിയാടാപ്പയ്യൻ’ (2002) എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം കുറിച്ച ജയസൂര്യ അഭിനയ മികവു കൊണ്ട് യുവതാരങ്ങൾക്കിടയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കുന്ന കാഴ്ചയാണ് പിന്നെ കണ്ടത്.

മികച്ച നടനുള്ള കേരളസർക്കാറിന്റെ പുരസ്കാരം വരെ സ്വന്തമാക്കാൻ ഈ നടനു സാധിച്ചു. ഫുട്ബോൾ താരം വിപി സത്യന്റെ കഥ പറഞ്ഞ ‘ക്യാപ്റ്റൻ’, അടിച്ചമർത്തപ്പെട്ട ട്രാൻസ്ജെൻഡർ ആളുകളുടെ ജീവിതകഥ പറയുന്ന ‘ഞാൻ മേരിക്കുട്ടി’ തുടങ്ങിയ ചിത്രങ്ങളാണ് സംസ്ഥാന പുരസ്കാരത്തിന് ജയസൂര്യയെ അർഹനാക്കിയത്.

Read more: ദിഗംബരന് പിന്നാലെ ഈശോയേയും ക്യാൻവാസിലാക്കി കോട്ടയം നസീർ; ഇങ്ങേരിത് എന്തു മനുഷ്യനാണപ്പാ എന്ന് ജയസൂര്യ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Happy birthday jayasurya manju warrier wishes

Next Story
ഈ കംഗാരുവിന്റെ സ്‌നേഹം കണ്ടാൽ കണ്ണ് നിറയും
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express