scorecardresearch

എന്തുകൊണ്ട് മഞ്‍ജു?; അജിത്ത് ചിത്രം 'തുനിവ് ' സംവിധായകൻ പറയുന്നു

അജിത്ത്, മഞ്ജു വാര്യർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'തുനിവ്'

അജിത്ത്, മഞ്ജു വാര്യർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'തുനിവ്'

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Ajith, Manju Warrier, Tamil film

അജിത്ത് പ്രധാന കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'തുനിവ്'. മലയാളികളുടെ പ്രിയതാരം മഞ്ജു വാര്യരും ചിത്രത്തിൽ ഒരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മഞ്ജുവിന്റെ രണ്ടാമത്തെ തമിഴ് ചിത്രമാണ് തുനിവ്. ധനുഷിനൊപ്പം ചെയ്ത മഞ്ജുവിന്റെ ആദ്യ തമിഴ് ചിത്രം 'അസുരൻ' ഏറെ പ്രശംസകളാണ് താരത്തിനു നേടി കൊടുത്തത്. തുനിവ് ന്റെ സംവിധായകൻ എച്ച് വിനോദ് കഴിഞ്ഞ ദിവസം ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ചിത്രത്തെക്കുറിച്ച് സംസാരിച്ചിരുന്നു. പണത്തെക്കുറിച്ചുള്ള കഥയാണ് തുനിവിന്റെ പ്രമേയമെന്നാണ് സംവിധായകൻ പറയുന്നത്. 'എന്തുകൊണ്ടാണ് മഞ്ജു വാര്യരെ തിരഞ്ഞെടുത്തത്' എന്ന ചോദ്യത്തിനും അദ്ദേഹം മറുപടി നൽകിയിരുന്നു.

Advertisment

"അജിത്ത് സറിനു ചേരുന്ന ഒരു നായികയെ അല്ലായിരുന്നു ഞങ്ങൾക്ക് ആവശ്യം.അജിത്ത് സർ, മഞ്ജു വാര്യർ, അമിർ, പവാനി റെഡ്ഡി, സിറ്റി ഭുവന ചന്ദ്രൻ ഇവരെല്ലാം ഒന്നിച്ചു നിൽക്കുന്ന കഥാപാത്രങ്ങളാണ്. സമുദ്രകനി പോലീസ് വേഷമാണ് അവതരിപ്പിക്കുന്നത്.അധികം പ്രായം തോന്നിക്കാത്ത എന്നാൽ അജിത്ത് സറിന്റെ പ്രായത്തിനോട് അടുത്ത് നിൽക്കുന്ന ഒരു കഥാപാത്രത്തെയാണ് ഞങ്ങൾക്കു വേണ്ടിയിരുന്നത്. മഞ്ജു വാര്യരെ ഈ കഥാപാത്രത്തിനായി കാസ്റ്റ് ചെയ്തപ്പോൾ പ്രേക്ഷകർ അവരിൽ നിന്ന് ഒരുപാട് പ്രതീക്ഷിക്കുമെന്ന് അറിയാമായിരുന്നു.കാരണം അവർ ഒരു നല്ല അഭിനേത്രിയാണ്. അവർ ഒട്ടനവധി കഥാപാത്രങ്ങൾ ചെയ്തട്ടുള്ളതു കൊണ്ട് ഈ ചിത്രത്തിൽ വ്യത്യസ്തമായ ഒരു കഥാപാത്രം വേണമെന്നു തോന്നി. മഞ്ജു വാര്യരുടെ ഇതുവരെയും കാണാത്ത ഒരു മുഖമായിരിക്കും തുനിവിലേത്" വിനോദ് പറഞ്ഞു.

കഴിഞ്ഞ ദിവസം മഞ്ജു ചിത്രത്തിന്റെ സ്റ്റിൽസ് തന്റെ സോഷ്യൽ മീഡിയ പ്രൊഫൈലിലൂടെ പങ്കുവച്ചിരുന്നു. ബോണി കപൂർ നിർമ്മിക്കുന്ന ചിത്രം ആക്ഷൻ ത്രില്ലർ വിഭാഗത്തിൽ ഉൾപ്പെടുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. 2023 ജനുവരി 11 നു തിയേറ്ററിലെത്തുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കിയിക്കുന്നത് ഘിബ്രനാണ്. ഛായാഗ്രഹണം നിരവ് ഷാ, എഡിറ്റിങ്ങ് വിജയ് വേലുകുട്ടി എന്നിവർ നിർവ്വഹിക്കുന്നു.

Advertisment
Manju Warrier Ajith Tamil Films

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: