scorecardresearch

അതിന് ‘ഗോൾഡ് ‘ നേരത്തെ ചെയ്ത് ശീലമില്ലല്ലോ? വിമർശകരോട് അൽഫോൺസ്

ചിത്രത്തിനെ തകർക്കാനായി പലരും നെഗറ്റീവ് റിവ്യൂ എഴുതുന്നു എന്നാണ് അൽഫോൺസ് പുത്രൻ പറയുന്നത്

Alphonse Puthren , Gold movie, Nayanthara Prithviraj Gold, Gold movie release, Gold Release date

ഏഴു വർഷങ്ങൾക്കു ശേഷം അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത ചിത്രമാണ് ‘ഗോൾഡ്’. പൃഥ്വിരാജ്, നയൻതാര എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം കഴിഞ്ഞ ആഴ്ച്ചയാണ് പുറത്തിറങ്ങിയത്. ചിത്രത്തിനെ തകർക്കാനായി പലരും നെഗറ്റീവ് റിവ്യൂ എഴുതുന്നു എന്നാണ് അൽഫൊൺസ് പുത്രൻ പറയുന്നത്. നെഗറ്റീവ് റിവ്യൂകൾക്കെതിരെ കുറിച്ചു കൊണ്ട് പോസ്റ്റ് പങ്കുവച്ചിരിക്കുകയാണ് അൽഫോൺസ്.

“ഗോൾഡിനെ കുറിച്ചുള്ള ….നെഗറ്റീവ് റിവ്യൂസ് എല്ലാരും കാണണം. കുറെ കുശുമ്പും, പുച്ഛവും, തേപ്പും എല്ലാം എന്നെ കുറിച്ചും എന്റെ സിനിമയെ കുറിച്ച് കേൾക്കാം. അത് കേൾക്കുമ്പോൾ കിട്ടുന്ന ഒരു സുഖം ഉണ്ടല്ലോ….എന്റെ പ്രത്യേക നന്ദി നെഗറ്റീവ് റിവ്യൂസ് എഴുതന്നവർക്ക്.”

ചായയുമായി ചിത്രത്തെ താരതമ്യപ്പെടുത്തി കൊണ്ടാണ് അൽഫോൺസ് വിമർശകരെ നേരിടുന്നത്.”ചായ കൊള്ളൂല്ല എന്ന് പെട്ടെന്ന് പറയാം !!! കടുപ്പം കൂടിയോ കുറഞ്ഞോ ? വെള്ളം കൂടിയോ കുറഞ്ഞോ ? പാല് കൂടിയോ കുറഞ്ഞോ ? പാല് കേടായോ , കരിഞ്ഞോ ? മധുരം കൂടി, മധുരം കുറഞ്ഞു…എന്ന് പറഞ്ഞാൽ ചായ ഉണ്ടാക്കുന്ന ആൾക്ക് അടുത്ത ചായ ഉണ്ടാക്കുമ്പോൾ ഉപകരിക്കും. അയ്യേ ഊള ചായ, വൃത്തിക്കെട്ട ചായ, വായേല് വെക്കാൻ കൊള്ളാത്ത ചായ എന്ന് പറഞ്ഞ…നിങ്ങളുടെ ഈഗോ വിജയിക്കും. ഇതുകൊണ്ടു രണ്ടു പേർക്കും ഉപയോഗം ഇല്ല. നേരം 2 , പ്രേമം 2 എന്നല്ല ഞാൻ ഈ സിനിമയ്ക്കു പേരിട്ടത്…ഗോൾഡ് എന്നാണ്. ഞാനും , ഈ സിനിമയിൽ പ്രവർത്തിച്ച ആരും നിങ്ങളെ വെറുപ്പിക്കാനോ, ഉപദ്രവിക്കാനോ, നിങ്ങളുടെ വിലപ്പെട്ട സമയം കളയാനോ … ചെയ്തതല്ല ഈ സിനിമ. ഇനിയും എന്നെയും എന്റെ ടീമിനെയും സംശയിക്കരുത്. ഗോൾഡ് അങ്ങനെ എടുക്കാമായിരുന്നു…ഇങ്ങനെ എടുക്കാമായിരുന്നു എന്ന് പറയരുത് . കാരണം…ഞാനും ഗോൾഡ് എന്ന സിനിമ ആദ്യമായിട്ടാണ് എടുക്കുന്നത്…നേരത്തെ ഗോൾഡ് ചെയ്തു ശീലം ഉണ്ടെങ്കിൽ നിങ്ങൾ പറയുന്നത് ശെരിയാണ്.” അൽഫോൺസ് കുറിച്ചു.

പൃഥ്വിരാജ്, നയൻതാര എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നതിനൊപ്പം അജ്മൽ അമീർ, ജഗദീഷ്, സൈജു കുറുപ്പ്, അൽതാഫ്, കൃഷ്ണശങ്കർ, വിനയ് ഫോർട്ട്, റോഷൻ മാത്യു,സാബുമോൻ, ലാലു അലക്സ്, ശബരീഷ് വർമ്മ, പ്രേംകുമാർ, മല്ലിക സുകുമാരൻ, ദീപ്തി സതി, ബാബുരാജ്, ശാന്തികൃഷ്ണ, ഷമ്മി തിലകൻ, ഇടവേള ബാബു, അബു സലിം, സുരേഷ് കൃഷ്ണ, തെസ്നി ഖാൻ, ജാഫർ ഇടുക്കി തുടങ്ങി 23 ഓളം താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനും പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനും ചേര്‍ന്നാണ് ‘ഗോൾഡ്’ നിര്‍മ്മിച്ചത്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Alphonse puthren facebook post on negative review gold