scorecardresearch

ഹാപ്പി ബർത്ത്ഡേ സൂപ്പർസ്റ്റാർ; അമ്മയ്ക്ക് പിറന്നാൾ ആശംസിച്ച് മഞ്ജു

അമ്മയുടെ ജന്മദിനത്തിൽ മഞ്ജു വാര്യർ പങ്കുവച്ച കുറിപ്പ്

അമ്മയുടെ ജന്മദിനത്തിൽ മഞ്ജു വാര്യർ പങ്കുവച്ച കുറിപ്പ്

author-image
Entertainment Desk
New Update
Manju Warrier, Manju Warrier mother, Manju Warrier instagram, Manju Warrier photos, Manju Warrier with mother, Manju Warrier films, Manju Warrier latest photos, മഞ്ജു വാര്യർ, Indian express malayalam, IE malayalam

അമ്മ ഗിരിജ വാര്യർ കണ്ട സ്വപ്നമായിരുന്നു മഞ്ജു വാര്യർ എന്ന നർത്തകി. മകളെ ചിലങ്ക അണിയിച്ചതും ഏറെ പരിമിതികൾക്കിടയിലും മഞ്ജുവിന്റെ നൃത്തപഠനത്തിന് കോട്ടം തട്ടാതെ മുന്നോട്ടുപോയതും അമ്മയുടെ ഇച്ഛാശക്തി ഒന്നുകൊണ്ട് മാത്രമാണെന്ന് മഞ്ജു നിരവധി തവണ അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. ജീവിതത്തിൽ എന്നും പ്രചോദനമായ തന്റെ പ്രിയപ്പെട്ട അമ്മയ്ക്ക് ജന്മദിനാശംസകൾ നേരുകയാണ് മഞ്ജു വാര്യർ ഇപ്പോൾ. "എന്റെ സൂപ്പർസ്റ്റാറിന് ജന്മദിനാശംസകൾ. ഈ സ്ത്രീ എപ്പോഴും എന്നെ അത്ഭുതപ്പെടുത്തുന്നു, ജീവിതത്തിൽ പുതിയത് എന്തെങ്കിലും തുടങ്ങാൻ ഇനിയും വൈകിയിട്ടില്ലെന്ന് തെളിയിക്കുന്നു.," എന്നാണ് മഞ്ജു കുറിക്കുന്നത്.

Advertisment

വർഷങ്ങൾക്കു ശേഷം തന്റെ അമ്മ വീണ്ടും എഴുത്തിന്റെ ലോകത്തേക്ക് തിരിച്ചെത്തിയതിന്റെ സന്തോഷം മഞ്ജു വാര്യർ അടുത്തിടെ പങ്കുവച്ചിരുന്നു. "എല്ലാവർക്കും എന്തെങ്കിലും വരദാനങ്ങളുണ്ട്. പക്ഷെ ആരും അത് കാണുന്നില്ല. വർഷങ്ങൾക്ക് ശേഷം അമ്മ വീണ്ടും എഴുതി തുടങ്ങിയിരിക്കുന്നു," എന്ന അടിക്കുറിപ്പോടെയാണ് മഞ്ജു അമ്മയുടെ എഴുത്തുകൾ പങ്കുവച്ചത്.

Advertisment

മഞ്ജുവും ചേട്ടൻ മധു വാര്യരും മധുവിന്റെ ഭാര്യയും കുട്ടിയുമെല്ലാം വീട്ടിലുണ്ടെന്നും എല്ലാവരും മറ്റ് തിരക്കുകൾ ഒഴിവാക്കി വീട്ടു ജോലികളുടെ തിരക്കിലാണെന്നും അമ്മ എഴുതുന്നു. താൻ അടുക്കളയിൽ കയറി ജോലി ചെയ്യുമ്പോൾ മധുവിന്റെ ഭാര്യ അനു വന്ന്, അമ്മ അവിടെ പോയി കാലും നീട്ടി ഇരുന്നോളൂ എന്ന് പറയും. അങ്ങനെ കാലും നീട്ടി ഇരിക്കുമ്പോൾ എന്റെ ചെവിയിൽ ആനന്ദം അനുഭവിക്കുന്നുണ്ട്. അടച്ചിട്ട വാതിലിനു പിന്നിൽ മഞ്ജുവിന്റെ നൃത്തച്ചുവടുകളുടെ പരിശീലന താളം- അമ്മ എഴുതുന്നു.

Read more: ഇരിപ്പ് കണ്ടാൽ ഒരു തമ്മിൽതല്ല് കഴിഞ്ഞതാണെന്ന് പറയുകയേയില്ലല്ലേ? ചേട്ടനൊപ്പമുള്ള ചിത്രവുമായി മഞ്ജു വാര്യർ

Manju Warrier

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: