/indian-express-malayalam/media/media_files/uploads/2020/09/manju-geethu-poornima.jpg)
സിനിമയിലെ സൗഹൃദങ്ങളില്‍ എന്നും പ്രേക്ഷകര്‍ക്ക് കൗതുകങ്ങളുണ്ട്. സിനിമാക്കാരുടെ സൗഹൃദങ്ങളിലും. അങ്ങനെ കൗതുകവും സന്തോഷവും സൃഷ്ടിക്കുന്ന മൂന്ന് സുഹൃത്തുക്കളാണ് മഞ്ജുവാര്യരും ഗീതു മോഹന്‍ദാസും പൂര്‍ണിമ ഇന്ദ്രജിത്തും. ഇന്ന് മഞ്ജു വാര്യരുടെ പിറന്നാളാണ്. പ്രിയപ്പെട്ട കൂട്ടുകാരിക്ക് പിറന്നാൾ ആശംസകൾ നേരുകയാണ് ഗീതുവും പൂർണിമയും.
എന്റേത് എന്ന കുറിപ്പോടെയാണ് ഗീതു മഞ്ജുവിന്റെ ചിത്രം പങ്കുവച്ച് ആശംസകൾ അറിയിച്ചത്.
View this post on InstagramMine happy birthday #BFF @manju.warrier
A post shared by Geetu Mohandas (@geetu_mohandas) on
ജന്മദിനാശംസകൾ, ഞാൻ നമ്മളെ സ്നേഹിക്കുന്നു എം എന്നാണ് പൂർണിമ കുറിച്ചത്. ചിത്രങ്ങൾക്കൊപ്പം ചേർത്ത ബൂമറാങ് വീഡിയോ മഞ്ജുവിനുള്ള തന്റെ പിറന്നാൾ സമ്മാനമാണെന്നും പൂർണിമ പറയുന്നു.
ഗീതു മോഹൻദാസിന് പിറന്നാൾ ആശംസകൾ നേർന്നുകൊണ്ട് മഞ്ജുവാര്യർ ഫേസ്ബുക്കിൽ കുറിച്ച വാക്കുകൾ ആരാധകർക്കിടയിൽ ഏറെ ചർച്ചയാക്കപ്പെട്ടിരുന്നു. You are my ‘BFFLWYLION’ എന്നായിരുന്നു ഗീതുവിനെ മഞ്ജു വിശേഷിപ്പിച്ചത്. ‘Best Friend For Life Whether You Like It Or Not’ അതായത് നിനക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും എന്നെന്നും നീയെന്റെ ഏറ്റവും അടുത്ത സുഹൃത്താണ് എന്നായിരുന്നു മഞ്ജു ഉദ്ദേശിച്ചത്.
View this post on InstagramHappiest birthday to this wonderwoman, I have always been in love with you dear Manjuchechi !!!!!!!!
A post shared by Sithara Krishnakumar (@sitharakrishnakumar) on
ഗീതുവിനും പൂർണിമയ്ക്കും പുറമെ മറ്റ് പല സെലിബ്രിറ്റികളും മഞ്ജുവിന് ആശംസകൾ നേർന്നിട്ടുണ്ട്.
Read More: ഇനി ഒരിക്കലും പിരിയില്ല നമ്മൾ; മഞ്ജുവും ഗീതുവും പൂർണിമയും പറയുന്നു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.