scorecardresearch

കൊച്ചി നഗരത്തിലൂടെ ബൈക്കിൽ കറങ്ങി മഞ്ജു വാര്യർ; വീഡിയോ

മഞ്ജുവിനെ തിരിച്ചറിഞ്ഞതോടെ ബൈക്ക് യാത്രികരും മറ്റും വണ്ടിയുടെ സ്പീഡ് കുറച്ച് താരത്തെ കൈവീശി കാണിച്ചാണ് കടന്നു പോയത്

മഞ്ജുവിനെ തിരിച്ചറിഞ്ഞതോടെ ബൈക്ക് യാത്രികരും മറ്റും വണ്ടിയുടെ സ്പീഡ് കുറച്ച് താരത്തെ കൈവീശി കാണിച്ചാണ് കടന്നു പോയത്

author-image
Entertainment Desk
New Update
കൊച്ചി നഗരത്തിലൂടെ ബൈക്കിൽ കറങ്ങി മഞ്ജു വാര്യർ; വീഡിയോ

കൊച്ചി നഗരത്തിലൂടെ ബൈക്കിൽ കറങ്ങുന്ന മഞ്ജുവിന്റെ ചിത്രങ്ങളും വീഡിയോകളും വൈറലാവുകയാണ്. 'ചതുർമുഖം' സിനിമയുടെ പ്രൊമോഷന്റെ ഭാഗമായാണ് വ്ളോഗറും മല്ലു ട്രാവലർ എന്ന യൂട്യൂബ് ചാനലിന്റെ ഉടമയുമായ ഷക്കീർ സുബാനൊപ്പം മഞ്ജു ബൈക്ക് യാത്ര നടത്തിയത്. റോഡിൽ അപ്രതീക്ഷിതമായി മഞ്ജുവിനെ കണ്ടതോടെ ആളുകൾ താരത്തിനെ കൈവീശി കാണിക്കുകയും വണ്ടി നിർത്തി കുശലം അന്വേഷിക്കുകയുമൊക്കെ ചെയ്തു.

Advertisment

Read more: Chathur Mukham Movie Review: മൊബൈല്‍ ഫോണ്‍ ചതുരത്തിന്‍റെ നിഗൂഢലോകങ്ങള്‍; ‘ചതുര്‍ മുഖം’ റിവ്യൂ

കൊച്ചിയിലൂടെ താൻ ബൈക്കിൽ  യാത്ര ചെയ്തിട്ട് ഏറെ നാളായെന്നും അതുകൊണ്ടു തന്നെ ഈ യാത്ര ഏറെ ആസ്വദിക്കുന്നുവെന്നും മഞ്ജു പറഞ്ഞു.

Read Here: Chathur Mukham Movie Review: മൊബൈല്‍ ഫോണ്‍ ചതുരത്തിന്‍റെ നിഗൂഡലോകങ്ങള്‍; 'ചതുര്‍ മുഖം' റിവ്യൂ

Advertisment

മഞ്ജു വാര്യരും സണ്ണി വെയ്നും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ചതുർമുഖം' ഇന്ന് തിയേറ്ററിൽ എത്തിയിരിക്കുകയാണ്. കഥയിലും അവതരണ മികവിലും വളരെ സങ്കീര്‍ണ്ണതകളും, കൗതുകവും നിറഞ്ഞ ഒരു ആശയം കൈകാര്യം ചെയ്യുന്ന ചതുർമുഖം മലയാള സിനിമയിലെ ആദ്യത്തെ ടെക്നോ-ഹൊറർ ചലച്ചിത്രമാണ്. മഞ്ജു വാര്യർ, സണ്ണി വെയ്ൻ എന്നിവരെ കൂടാതെ, അലൻസിയർ, നിരഞ്ജന അനൂപ്, ശ്യാമപ്രസാദ്, ശ്രീകാന്ത് മുരളി, കലാഭവൻ പ്രജോദ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ.

മഞ്ജു വാര്യർ പ്രൊഡക്ഷന്റെയും ജിസ് ടോംസ് മൂവീസിന്റെയും ബാനറിൽ പുറത്തിറങ്ങുന്ന 'ചതുർമുഖം' സംവിധാനം ചെയ്തിരിക്കുന്നത് രഞ്ജിത്ത് കമല ശങ്കറും,സലില്‍.വിയും ചേർന്നാണ്. ആമേൻ, നയൻ, കുരുതി എന്നീ ചിത്രങ്ങളുടെ ഛായാഗ്രാഹകൻ ആയ അഭിനന്ദൻ രാമാനുജം ആണ് ചതുർമുഖത്തിന്റെ ഛായഗ്രഹണം. തെന്നിന്ത്യൻ സിനിമയിലും ബോളിവുഡിലും സജീവമാണ് അഭിനന്ദൻ. ചിത്രസംയോജകൻ മനോജ്‌ ആമേൻ, ആക്ഷൻ ഹീറോ ബിജു എന്നിങ്ങനെ നിരവധി ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്. പിസ, സി യു സൂൺ, സൂരരായി പോട്ര്, മാലിക് എന്നെ ചിത്രങ്ങളുടെ സൗണ്ട് ഡിസൈനറായ വിഷ്ണു ഗോവിന്ദാണ് ചിത്രത്തിന്റെ സൗണ്ട് ഡിസൈൻ. അഭയകുമാർ കെ, അനിൽ കുര്യൻ എന്നിവരാണ് ഏറെ പ്രത്യേകതകൾ ഉള്ള സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത്.

Read more: ആരെയൊക്കെ ബ്ലോക്ക് ചെയ്തിട്ടുണ്ട്, വിളിച്ചാൽ എടുക്കാത്തതാരൊക്കെ?; മഞ്‍ജു വാര്യരോട് ചില ഫോൺ ചോദ്യങ്ങൾ, വീഡിയോ

Manju Warrier

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: