മേക്ക് ഓവർ ചിത്രങ്ങളും രസകരമായ അഭിമുഖങ്ങളുമൊക്കെയായി കഴിഞ്ഞ ഏതാനും ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുകയാണ് നടി മഞ്ജു വാര്യർ. മഞ്ജുവിന്റെ രസകരമായൊരു വീഡിയോ അഭിമുഖമാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്.
ഈയടുത്തായി വൈറലായി ചിത്രത്തിലെ ഡ്രസ്സും ശ്രദ്ധ നേടുകയാണല്ലോ, എവിടുന്നാണ് വാങ്ങിയത് എന്ന ചോദ്യത്തിന് “അത് പണ്ടെവിടുന്നോ 50 ശതമാനം ഓഫിനു വാങ്ങിയ ഡ്രസ്സായിരുന്നു,” എന്നായിരുന്നു ചിരിയോടെ മഞ്ജുവിന്റെ മറുപടി.
Read more: മഞ്ജുവിന്റെ ഇഷ്ടം കവർന്ന ആ കൊച്ചുമിടുക്കി ഇവിടെയുണ്ട്
മഞ്ജുവിന്റെ ഫോണുമായി ബന്ധപ്പെട്ട അവതാരകന്റെ ചോദ്യങ്ങൾക്കും ചിരിയോടെയാണ് താരം ഉത്തരമേകിയത്. ഫോണിൽ അവസാനം എടുത്ത ഫോട്ടോ ഏതെന്ന ചോദ്യത്തിന്, ഗാലറിയിലാണോ? അത് മമ്മൂക്കയുടെ ഒരു വീഡിയോ ആണ് എന്നായിരുന്നു മഞ്ജുവിന്റെ ഉത്തരം. ‘ദി പ്രീസ്റ്റിന്റെ’ ലൊക്കേഷനിൽ മമ്മൂക്ക എടുത്ത മഞ്ജുവിന്റെ ഫോട്ടോയെ കുറിച്ചുള്ള ചോദ്യത്തിന് ഉത്തരം നൽകുന്ന മമ്മൂട്ടിയുടെ വീഡിയോ ആണ് മഞ്ജു കാണിച്ചത്.
ഏറ്റവും കൂടുതലായി ഉപയോഗിക്കുന്ന ആപ്പ് വാട്‌സാപ്പ് ആണെന്നും പെട്ടെന്ന് ഡിലീറ്റ് ചെയ്യാന്‍ പറഞ്ഞാല്‍ ഡിലീറ്റ് ചെയ്യുന്ന ആപ് എയര്‍ബിഎന്‍ബി ആവുമെന്നും മഞ്ജു പറഞ്ഞു. ‘കുറേ യാത്ര ചെയ്യുന്നതിന് വേണ്ടി എടുത്ത് വെച്ചതാണ്. പക്ഷേ ഒന്നും നടക്കുന്നില്ല,’ എന്നാണ് എയര്‍ബിഎന്‍ബി ഡിലീറ്റ് ചെയ്യുന്നതിനെ കുറിച്ച് മഞ്ജു പറഞ്ഞത്.
ഫോണിൽ തന്നെ ഏറ്റവും കൂടുതല്‍ വിളിക്കുന്നതാര് എന്ന ചോദ്യത്തിന് അമ്മ എന്നും അവ പറഞ്ഞു. എത്ര പേരെ ഫോണിൽ ബ്ലോക്ക് ചെയ്തിട്ടുണ്ട് എന്ന ചോദ്യത്തിൽ ചിലപ്പോൾ നൂറിൽ മുകളിൽ കോൺടാക്റ്റുകൾ കാണുമെന്നു മഞ്‍ജു വെളിപ്പെടുത്തി. ‘പലപ്പോഴും അറിയാത്ത ആളുകളാവും അത്. നമ്മളെന്തെങ്കിലും തിരക്കിലിരിക്കുന്ന സമയത്ത് മെസേജ് അയക്കാതെ വിളിച്ചു കൊണ്ടിരിക്കുമ്പോൾ ഹോൾഡ് ചെയ്ത് വെയ്ക്കും. അത്യാവശ്യമുണ്ടെങ്കിൽ ടെക്സ്റ്റ് ചെയ്യുമല്ലോ,’ മഞ്‍ജു പറഞ്ഞു.
മഞ്‍ജു വിളിച്ചാൽ ഫോൺ എടുക്കാത്തതായി ആരെങ്കിലും ഉണ്ടോ എന്ന ചോദ്യത്തിന് അങ്ങനെ ആരും ഇല്ല എന്നും അവർ മറുപടി നൽകി.
Read Here: സ്റ്റൈലിഷ് ലുക്കിൽ മഞ്ജു വാര്യർ, ചിത്രങ്ങൾ