scorecardresearch

കള്ളുകുടിയന്റെ ലക്കുകെട്ട ചെയ്തിയല്ലത്; സനൂപിന്റെ ഡാൻസിനെ കുറിച്ച് മഞ്ജു വാര്യർ

"മദ്യപിക്കാതെയായിരുന്നു ആ പ്രകടനമെന്നതിലുണ്ട് സനൂപിന്റെ മികവ്"

"മദ്യപിക്കാതെയായിരുന്നു ആ പ്രകടനമെന്നതിലുണ്ട് സനൂപിന്റെ മികവ്"

author-image
Entertainment Desk
New Update
manju warrier, sanoop viral rasputin dance

തൃശൂർ മെഡിക്കൽ കോളേജ് വിദ്യാർഥികളായ നവീനിന്റെയും ജാനകിയുടെയും റാസ്പുടിൻ ഡാൻസ് അടുത്തിടെ സമൂഹമാധ്യമങ്ങളിൽ ഏറെ വൈറലായിരുന്നു. നവീനെയും ജാനകിയേയും അനുകരിച്ച് ചുവടുവെച്ച സനൂപ് കുമാറിന്റെ ഡാൻസും അത്ഭുതത്തോടെയാണ് എല്ലാവരും കണ്ടത്. ഒരു മുഴുകുടിയന്റെ ശരീരഭാഷയിൽ ചുവടുവെച്ചാണ് സനൂപ് ഏവരെയും അമ്പരപ്പിച്ചത്.

Advertisment

ഇപ്പോഴിതാ, സനൂപിന് അഭിനന്ദനവുമായി എത്തുകയാണ് മഞ്ജു വാര്യർ. "കള്ളുകുടിയന്റെ ലക്കുകെട്ട ചെയ്തിയായല്ല ആത്മപ്രകാശനത്തിന്റെ ഉപാധിയായാണ് സനൂപ് കുമാറിന്റെ ഡാൻസിനെ കാണേണ്ടത്." മഞ്ജു വാര്യർ പറയുന്നു. മദ്യപിക്കാതെയായിരുന്നു സനൂപിന്റെ പ്രകടനമെന്നതിലുണ്ട് അയാളുടെ മികവെന്നും മഞ്ജു കൂട്ടിച്ചേർത്തു. ലോക നൃത്തദിനത്തോട് അനുബന്ധിച്ച് മാതൃഭൂമിയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു മഞ്ജുവിന്റെ പ്രതികരണം.

സനൂപിനൊപ്പം ജാനകിയേയും നവീനെയും അഭിനന്ദിക്കാനും മഞ്ജു മറന്നില്ല. "ആശുപത്രിമുറിയിലെ രക്തസമ്മര്‍ദ്ദം കൂട്ടുന്ന ജോലിയില്‍ നിന്ന് പുറത്തേക്കുവന്നപ്പോള്‍ ജാനകിക്കും നവീനും തോന്നിയത് നൃത്തം ചെയ്യാനാണെന്നും അവര്‍ സ്വയം ചിട്ടപ്പെടുത്തിയ രീതിയില്‍ ചുവടുവെച്ചപ്പോള്‍ ലോകം കൈയടിച്ചു," എന്നും മഞ്ജു പറയുന്നു.

Read Here: പ്രഭുദേവ വന്നതോടെ എന്‍റെ ആപ്പീസ് പൂട്ടി; സിനിമാനൃത്ത അനുഭവങ്ങളെക്കുറിച്ച് ശോഭന

Advertisment

Read more: കൊച്ചി നഗരത്തിലൂടെ ബൈക്കിൽ കറങ്ങി മഞ്ജു വാര്യർ; വീഡിയോ

Manju Warrier

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: