scorecardresearch

ജീവിതത്തില്‍ ഏറ്റവും പ്രിയപ്പെട്ടത്; പ്രിയതമനെ പരിചയപ്പെടുത്തി മഞ്ജിമ

സോഷ്യല്‍ മീഡിയയില്‍ താരം പങ്കുവച്ച ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്

സോഷ്യല്‍ മീഡിയയില്‍ താരം പങ്കുവച്ച ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്

author-image
Entertainment Desk
New Update
Manjima mohan, Actress, Photo

ബാലതാരമായി അഭിനയലോകത്തെത്തി പിന്നീട് വര്‍ഷങ്ങള്‍ക്കു ശേഷം 'ഒരു വടക്കന്‍ സെല്‍ഫി' എന്ന ചിത്രത്തിലൂടെ നായികയായി എത്തിയ താരമാണ് മഞ്ജിമ മോഹന്‍. തമിഴ് ചിത്രങ്ങളിലാണ് തിരിച്ചുവരവിനു ശേഷം മഞ്ജിമ കൂടുതലായും പ്രത്യക്ഷപ്പെട്ടത്. സോഷ്യല്‍ മീഡിയയില്‍ താരം പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

Advertisment

തന്റെ പ്രിയതമനെ ആരാധകര്‍ക്കായി പരിചയപ്പെടുത്തിയിരിക്കുകയാണ് മഞ്ജിമ. "നഷ്ടപ്പെട്ടിരുന്നപ്പോഴാണ് ഒരു കാവല്‍ മാലാഖയെ പോലെ നീ എന്റെ ജീവിതത്തിലേയ്ക്കു കടന്നു വന്നത്. ജീവിതത്തെക്കുറിച്ചുള്ള എന്റെ വീക്ഷണം നീ മാറ്റിമറിക്കുകയും ഞാൻ എത്ര ഭാഗ്യവതിയാണെന്ന്‌ മനസ്സിലാക്കാൻ എന്നെ സഹായിക്കുകയും ചെയ്തു!! എന്റെ കുറവുകൾ അംഗീകരിക്കാനും പലപ്പോഴും ഞാനായിരിക്കാനും നിങ്ങൾ എന്നെ പഠിപ്പിച്ചു.ഞാൻ നിന്നെ സ്നേഹിക്കുന്നതിനുളള കാരണവും അതു തന്നെയാണ്.നിങ്ങൾ എപ്പോഴും എന്റെ പ്രിയപ്പെട്ട എല്ലാം ആയിരിക്കും" ചിത്രങ്ങള്‍ പങ്കുവച്ചു കൊണ്ട് മഞ്ജിമ കുറിച്ചു.

നടന്‍ കാര്‍ത്തികിന്റെ മകനും തമിഴ് നടനുമായ ഗൗതം കാര്‍ത്തിക്കാണ് മഞ്ജിമയുടെ ഭാവി വരന്‍. താരങ്ങളായ ജീവ, ഐശ്വര്യ ലക്ഷ്മി, സണ്ണി വെയ്ന്‍, സംയുക്ത തുടങ്ങിയവര്‍ മഞ്ജിമയ്ക്കു ആശംസകളുമായി എത്തിയിട്ടുണ്ട്. ഗൗതമും മഞ്ജിമയ്‌ക്കൊപ്പമുളള ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്.ചെന്നൈയില്‍ നവംബര്‍ 18 നാണ് വിവാഹമെന്നാണ് മഞ്ജിമയുടെ അടുത്ത വൃത്തങ്ങളില്‍ നിന്നു കിട്ടുന്ന വിവരം.

Manjima

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: