scorecardresearch
Latest News

ബ്ലാക്ക് ബ്യൂട്ടിയായി മീര ജാസ്മിന്‍; ചിത്രം

ഇൻസ്റ്റഗ്രാമിൽ ഏറെ സജീവമായ മീര ജാസ്മിൻ ഇടയ്ക്കിടെ ഫൊട്ടോഷൂട്ട് ചിത്രങ്ങള്‍ ആരാധകർക്കായി ഷെയർ ചെയ്യാറുണ്ട്

Meera Jasmin, Actress, Latest photo

മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് മീര ജാസ്മിൻ. വളരെ ചുരുങ്ങിയ കാലം കൊണ്ടു തന്നെ മലയാളസിനിമയിൽ തന്റേതായൊരിടം കണ്ടെത്തിയ മീര മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്കാരവും കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരവുമൊക്കെ നേടിയിട്ടുണ്ട്. വിവാഹത്തോടെ സിനിമയിൽ നിന്നും വിട്ടു നിന്ന മീര അടുത്തിടെ വീണ്ടും അഭിനയത്തിലേക്ക് തിരിച്ചെത്തിയിരുന്നു.

ദുബായിൽ ആണ് താരം ഇപ്പോൾ താമസം. ഇൻസ്റ്റഗ്രാമിൽ ഏറെ സജീവമായ മീര ജാസ്മിൻ ഇടയ്ക്കിടെ ഫൊട്ടോഷൂട്ടുകളും ഗ്ലാമറസ് ചിത്രങ്ങളുമൊക്കെ ആരാധകർക്കായി ഷെയർ ചെയ്യാറുണ്ട്. മീരയുടെ ഏറ്റവും പുതിയ ചിത്രങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുകയാണ്.

കറുത്ത ഡിസൈനര്‍ വസ്ത്രമണിഞ്ഞു നില്‍ക്കുന്ന മീരയുടെ ചിത്രം ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. താരങ്ങളായ നസ്രിയ, റിമ കല്ലിങ്കല്‍, മഞ്ജിമ എന്നിവര്‍ ചിത്രത്തിനു താഴെ കമന്റു ചെയ്തിട്ടുണ്ട്.

ആറു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ‘മകള്‍’ എന്ന ചിത്രത്തിലൂടെയാണ് മീര ജാസ്മിന്‍ മലയാള സിനിമയിലേയ്ക്ക് മടങ്ങി എത്തിയത്. 2016 ല്‍ പുറത്തിറങ്ങിയ ‘ പത്ത് കല്‍പനകള്‍’ എന്ന ചിത്രത്തിനു ശേഷം മീര അഭിനയിച്ച മലയാള ചിത്രമാണ് ‘മകള്‍’. ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് സിനിമാ ആസ്വാദകരില്‍ നിന്നും ലഭിച്ചത്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Meera jasmine shares photo on instagram goes viral