/indian-express-malayalam/media/media_files/uploads/2020/01/maniyanpilla-raju-son-wedding-photo.jpg)
നടനും നിര്‍മാതാവുമായ മണിയന്‍ പിള്ള രാജുവിന്റെ മകന്‍ സച്ചിന്റെ വിവാഹചിത്രങ്ങളും വിവാഹസത്കാര ചിത്രങ്ങളുമാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്. ഇന്നലെ രാവിലെ തിരുവനന്തപുരം ശംഖുമുഖം ദേവി ക്ഷേത്രത്തില്‍ വച്ചായിരുന്നു സച്ചിനും ഐശ്വര്യ പി നായരും തമ്മിലുള്ള വിവാഹം.
തുടർന്ന് വഴുതക്കാട് സുബ്രഹ്മണ്യം ഹാളിൽ വെച്ച് നടന്ന വിവാഹസത്കാരത്തിൽ സിനിമാപ്രവർത്തകരായ മഞ്ജു വാര്യർ, ഇന്ദ്രൻസ്, എംജി ശ്രീകുമാർ, ഷാജി കൈലാസ്, ആനി, മേനക, സുരേഷ് ഗോപി, രമേഷ് പിഷാരടി, സായി കുമാർ, ബിന്ദുപണിക്കർ, മിയ, ജയസൂര്യ, കുഞ്ചൻ, മല്ലിക സുകുമാരൻ, ശങ്കർ രാമകൃഷ്ണൻ, മണിക്കുട്ടൻ, ജനാർദ്ദനൻ, ജയഭാരതി, കാർത്തിക, ഗോകുൽ സുരേഷ്, ഗണേഷ് കുമാർ, മുകേഷ് തുടങ്ങിയവരും ചടങ്ങിന് എത്തിയിരുന്നു.
യുവനടന്മാരിൽ ശ്രദ്ധേയനായ നിരഞ്ജന്റെ സഹോദരനാണ് സച്ചിൻ. 'ബ്ലാക്ക് ബട്ടർഫ്ളെെസ്', 'ബോബി', 'ഡ്രാമ', 'ഫൈനല്‍സ്' തുടങ്ങിയ ചിത്രങ്ങളിൽ നിരഞ്ജന്‍ വേഷമിട്ടിരുന്നു.
Read more: മണിയന്‍ പിള്ള രാജുവിന്റെ മകന്‍ വിവാഹിതനായി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.