നടനും നിര്‍മാതാവുമായ മണിയന്‍ പിള്ള രാജുവിന്റെ മകന്‍ സച്ചിന്‍ വിവാഹിതനായി. ഐശ്വര്യ പി.നായരാണ് വധു.

ശംഖുമുഖം ദേവി ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹ ചടങ്ങ്. ക്ഷേത്രത്തിലെ മേല്‍ശാന്തി കൃഷ്‍ണൻ പോറ്റിയാണ് മുഖ്യ കാര്‍മികത്വം വഹിച്ചത്. വളരെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹ ചടങ്ങിൽ പങ്കെടുത്തത്. ജനുവരി 19 ന് തിരുവനന്തപുരത്ത് സുഹൃത്തുക്കള്‍ക്കായി വിരുന്ന് സംഘടിപ്പിക്കും.

Read Also: ഫഹദിന്റെ ‘മാലിക്ക്’; ഫസ്റ്റ് ലുക്ക്

മണിയന്‍ പിള്ള രാജുവിന്റെ രണ്ടാമത്തെ മകന്‍ നിരഞ്ജന്‍ അഭിനേതാവാണ്. ബ്ലാക്ക് ബട്ടർഫ്ളെെസ്, ബോബി, ഡ്രാമ, ഫൈനല്‍സ് എന്നിവയാണ് നിരഞ്ജന്‍ വേഷമിട്ട ചിത്രങ്ങള്‍.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook