/indian-express-malayalam/media/media_files/uploads/2023/06/Suhasini-Maniyan-Pillai.png)
Maniyanpilla Raju/ Instagram
സിനിമാപാരമ്പര്യമുള്ള കുടുംബത്തില്‍ നിന്നും സിനിമയുടെ സാങ്കേതിക മേഖലയില്‍ എത്തി, അവിടെ നിന്നും അഭിനയത്തിലേക്കും, മണിരത്നവുമായുള്ള വിവാഹത്തിനു ശേഷം തിരക്കഥ-സംവിധാന രംഗത്തേക്കും ചുവടു വച്ച താരമാണ് സുഹാസിനി. അനേകം സിനിമകളില്‍ നായികയായി വേഷമിട്ട സുഹാസിനി തെന്നിന്ത്യന്‍ സിനിമയിലെ എണ്ണം പറഞ്ഞ നായികമാരില്‍ ഒരാളാണ്. മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയ സുഹാസിനിയോട് മലയാളികൾക്കും ഒരു പ്രത്യേക സ്നേഹമുണ്ട്.
ഗണേഷ് രാജിന്റെ സംവിധാനത്തിൽ ഒരുങ്ങിയ 'പൂക്കാലം' ആണ് സുഹാസിനി അവസാനമായി അഭിനയിച്ച മലയാള ചിത്രം. ഇപ്പോഴിതാ സിനിമാസ്വാദകരെ തേടി മറ്റൊരു സന്തോഷ വാർത്ത എത്തിയിരിക്കുകയാണ്. മലയാളികളുടെ പ്രിയതാരങ്ങളായ സുഹാസിനിയും മണിയൻപിള്ള രാജുവും വീണ്ടും ഒന്നിച്ച് സ്ക്രീനിലെത്തുകയാണ്. മണിയൻപിള്ള രാജു തന്നെയാണ് വാർത്ത സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്.
സുഹാസിനിയ്‌ക്കൊപ്പമുള്ള ചിത്രം ഷെയർ ചെയ്തിരിക്കുകയാണ് മണിയൻപിള്ള രാജു. "40 വർഷങ്ങൾക്ക് ശേഷം വീണ്ടും സ്‌ക്രീനിൽ ഒരുമിച്ച്…." എന്നാണ് മണിയൻപിള്ള രാജു ചിത്രത്തിനൊപ്പം കുറിച്ചത്. ഇരുവരും ഒന്നിച്ചെത്തുന്ന ചിത്രത്തിന്റെ പേര് ഇതുവരെ വ്യക്തമല്ല. തിരുവനന്തപുരത്താണ് ഷൂട്ടിങ്ങ് പുരോഗമിക്കുന്നത്.
1983ൽ പുറത്തിറങ്ങിയ 'കൂടെവിടെ' എന്ന ചിത്രത്തിലാണ് അവസാനമായി ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. പത്മരാജൻ തിരക്കഥ എഴുതി സംവിധാനം ചെയ്ത ചിത്രത്തിൽ മമ്മൂട്ടിയായിരുന്നു നായകൻ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.