scorecardresearch

ഇവർക്കൊപ്പം നിൽക്കുമ്പോൾ വീട്ടിലേക്ക് തിരിച്ചെത്തിയത് പോലെ: മനീഷ കൊയ്‌രാള

മണിരത്നത്തിനും ഭാര്യ സുഹാസിനിയ്ക്കുമൊപ്പം മനീഷ കൊ‌യ്‌രാള പങ്കുവച്ച ചിത്രം ശ്രദ്ധ നേടുന്നു.

മണിരത്നത്തിനും ഭാര്യ സുഹാസിനിയ്ക്കുമൊപ്പം മനീഷ കൊ‌യ്‌രാള പങ്കുവച്ച ചിത്രം ശ്രദ്ധ നേടുന്നു.

author-image
Entertainment Desk
New Update
Manisha Actress, Maniratnam, Manisha Koirala

Manisha Koirala/Instagram

മണിരത്നത്തിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രം 'ബോംബേ'യിലൂടെ ശ്രദ്ധ നേടിയ താരമാണ് മനീഷ കൊയ്‌രാള. 1995ൽ റീലിസായ ചിത്രം ഒരു പാൻ ഇന്ത്യൻ ഹിറ്റായി മാറി. മണിരത്നത്തിന്റെ സംവിധാനത്തിൽ ഷാരൂഖ് ഖാൻ നായകനായെത്തിയ 'ദിൽ സേ'യിലും മനീഷ അഭിനയിച്ചിട്ടുണ്ട്. പൊന്നിയിൻ സെൽവൻ രണ്ടാം ഭാഗത്തിന്റെ പ്രിവ്യൂ ഷോയ്ക്ക് മനീഷയും എത്തിയിരുന്നു. തന്റെ ഗുരുവിനൊപ്പമുള്ള ചിത്രം ഇൻസ്റ്റഗ്രാമിലൂടെ പങ്കുവയ്ക്കുകയും ചെയ്തു താരം.

Advertisment

"ഇത്ര വിനയം നിറഞ്ഞ മണിരത്നം സാർ മികച്ചൊരു സംവിധായകൻ കൂടിയാണ്.അദ്ദേഹത്തിനൊപ്പം വർക്ക് ചെയ്യാൻ സാധിച്ചതിൽ ഞാൻ ഒരുപാട് സന്തോഷിക്കുന്നു. അഭിനേതാവിന്റെ തടസ്സങ്ങളെ തകർക്കാൻ സഹായിക്കുന്ന സംവിധായകർക്കൊപ്പം വർക്ക് ചെയ്യാനാൻ ആഗ്രഹിക്കാത്തവരുണ്ടാകില്ല. ബോംബേ ചിത്രത്തിനായുള്ള ഷൂട്ടിങ്ങിന്റെ ദിവസങ്ങൾ ഇപ്പോഴും ഞാൻ കൃത്യമായി ഓർക്കുന്നു" ചിത്രം പങ്കുവച്ച് മനീഷ കുറിച്ചു.

Advertisment

"സറിനെയും സുഹാസിനി ജീയെയും കണ്ടപ്പോൾ വീട്ടിലേക്ക് തിരിച്ചെത്തിയ പ്രതീതിയാണ് അനുഭവപ്പെട്ടത്. ഹമ്മഹമ്മ എന്ന ഗാനം ചെയ്യാൻ എന്നെ സഹായിച്ചത് സുഹാസിനി ജീ ആണ്. സാറിന്റെ ചിത്രങ്ങളെല്ലാം ലോകത്തെ പലഭാഗങ്ങളിൽ നിന്നുള്ള ആളുകളെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. അഞ്ജലി മുതൽ പിഎസ് 2 വരെ എല്ലാ ചിത്രങ്ങളും ഒന്നിനൊന്ന് മികച്ചതാണ്. സർ, നിങ്ങളെന്റെ നിധിയാണ്" മനീഷ കൂട്ടിച്ചേർത്തു.

കാൻസർ പിടിപ്പെട്ടതിനെ തുടർന്ന് 2012ൽ സിനിമാമേഖലയിൽ നിന്ന് ഇടവേളയെടുത്ത മനീഷ പിന്നീട് 2015 'ചെഹെരേ എ മോഡേൺ ഡേ ക്ലാസ്സിക്ക്' ചിത്രത്തിലൂടെ മടങ്ങിയെത്തി. ഡിയർ മായ, ലസ്റ്റ് സ്റ്റോറീസ്, സഞ്ജു എന്നീ ചിത്രങ്ങളിലും മനീൽ വേഷമിട്ടിരുന്നു. അല വൈകുന്തപുരമുള്ളൂ ന്റെ ഹിന്ദി റീമേക്കായ 'ഷെഹ്സദ'യിലാണ് മനീഷ അവസാനമായി അഭിനയിച്ചത്.

പൊന്നിയിൻ സെൽവന്റെ രണ്ടാം ഭാഗം ബോക്സ് ഓഫീസിൽ കുതിക്കുകയാണ്. ചിത്രം നിരൂപക പ്രശംസകൾ നേടുന്നുണ്ടെങ്കിലും കഥയുടെ അടിസ്ഥാനമായ പുസ്കത്തിന്റെ വായനക്കാരെ തൃപ്തിപ്പെടുത്തുന്നില്ല.

Mani Ratnam

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: