/indian-express-malayalam/media/media_files/uploads/2020/11/Mamta-Mohandas.jpg)
മമ്മൂട്ടിയുടെ മെഗാ ഹിറ്റ് ചിത്രം 'ബിഗ് ബി'യുടെ രണ്ടാം ഭാഗം 'ബിലാൽ' പ്രഖ്യാപിച്ചതു മുതൽ സിനിമാ ലോകം ഒന്നടങ്കം ആവേശത്തിലാണ്. ബിലാലിന്റെ വരവിനായി ആരാധകർ കാത്തിരിക്കുകയാണ്. ബിലാലിന്റെ രണ്ടാം വരവിൽ ഒപ്പം ദുൽഖർ സൽമാനും ഉണ്ടാകുമെന്ന് വാർത്തകൾ പരന്നിരുന്നു. ബിലാൽ കാത്തുവയ്ക്കുന്ന ഒരു സർപ്രൈസാവും അബു ജോൺ കുരിശിങ്കൽ എന്ന സൂചന നൽകുകയാണ് നടി മംമ്ത ഇപ്പോൾ.
'ബിലാലി'ലെ അബു ജോൺ കുരിശിങ്കൽ ആവുക ദുൽഖറോ ശ്രീനാഥ് ഭാസിയോ ആവുമെന്നു കേട്ടല്ലോ എന്ന ചോദ്യത്തിന് മംമ്ത നൽകിയ ഉത്തരമാണ് ശ്രദ്ധ നേടുന്നത്. "അതൊരു സർപ്രൈസാണ്. പ്രീ പ്രൊഡക്ഷൻ ഒക്കെ കഴിഞ്ഞ് അടുത്തിടെയാണ് അതാരാണ് വരുന്നതെന്ന് ഞങ്ങൾ പോലും അറിഞ്ഞത്," എന്നാണ് മംമ്ത അഭിമുഖത്തിൽ പറഞ്ഞത്. എന്നാൽ ആരാണ് ആ താരമെന്ന കാര്യം മംമ്ത വ്യക്തമാക്കിയില്ല.
കോവിഡ് ലോക്ക്ഡൗൺ നീണ്ടുപോവുന്നതിനു അനുസരിച്ച് ചിത്രത്തിന്റെ ഷൂട്ടിംഗും നീളുകയാണ്. ഷൂട്ടിംഗ് ഇനി എന്നു തുടങ്ങും എന്ന ചോദ്യത്തിന്, ഫോർട്ട് കൊച്ചി ഷൂട്ടിംഗ് നടത്താവുന്ന രീതിയിലാവുകയും മമ്മൂക്ക ജോയിൻ ചെയ്യുകയും ചെയ്താൽ ഉടൻ ചിത്രീകരണം ആരംഭിക്കുമെന്നും മംമ്ത വ്യക്തമാക്കി.
Read more: ഒരു രക്ഷയുമില്ലെങ്കിൽ വാർഡ്രോബും സ്റ്റുഡിയോ ആക്കാം; കോവിഡ് കാല അനുഭവം പങ്കുവച്ച് മംമ്ത
ഏഷ്യാ വിഷൻ അവാർഡ് ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോൾ അവതാരകർ ദുൽഖറിനോടും മുൻപ് ഇതേ ചോദ്യം ചോദിച്ചിരുന്നു. അതിന്റെ സത്യാവസ്ഥയെക്കുറിച്ച് അമൽ നീരദ് വ്യക്തമാക്കി കഴിഞ്ഞുവെന്നായിരുന്നു ദുൽഖറിന്റെ മറുപടി. ഞാൻ ഓഡിഷന് പോയി നിൽക്കാം. എനിക്ക് അത്രയും ആഗ്രഹമുണ്ട്. എന്റെ ദുബായ് ജീവിതവുമായി ബിഗ് ബിക്ക് ബന്ധമുണ്ട്. ബിഗ് ബി ഇറങ്ങുന്നത് ഞാൻ വർക്കിനായി ഇവിടെ വരുന്ന സമയമായിരുന്നു. എന്റെ ഡിവിഡി കളക്ഷനിൽ ആകയുണ്ടായിരുന്നത് ബിഗ് ബിയാണ്. നാടിനെയോ വാപ്പച്ചിയെയോ മിസ് ചെയ്യുമ്പോൾ ബിഗ് ബി കാണും. സിനിമയിലെ പശ്ചാത്തല സംഗീതം വളരെ ഇഷ്ടമാണെന്ന് പറഞ്ഞ ദുൽഖർ വേദിയിൽ അത് മൂളുകയും ചെയ്തു.
ബിഗ് ബിയുടെ എത്ര ഭാഗം വന്നാലും ആ സിനിമ എല്ലാവർക്കും ഇഷ്ടമാകും. എല്ലാവരെപ്പോലെ താനും സിനിമയ്ക്കായി കാത്തിരിക്കുന്നുവെന്നും ദുൽഖർ പറഞ്ഞു. അച്ഛൻ ചെയ്ത സിനിമകളിലേതെങ്കിലും റീമേക്ക് ചെയ്യാൻ അവസരമുണ്ടായാൽ ഏത് കഥാപാത്രം തിരഞ്ഞെടുക്കാനാണ് ഇഷ്ടമെന്നും ദുൽഖറിനോട് അവതാരക ചോദിച്ചു. അച്ഛൻ ചെയ്ത കഥാപാത്രങ്ങൾ പുനവതരപ്പിക്കുക എളുപ്പമല്ലെന്നും സാമ്രാജ്യം, ദി കിങ് പോലുളള സ്റ്റൈലിഷ് സിനിമകൾ ഇഷ്ടമാണെന്നും ദുൽഖർ പറഞ്ഞു.
2007ലാണ് ബിഗ് ബി പുറത്തിറങ്ങുന്നത്. അമൽ നീരദിന്റെ ആദ്യ സംവിധാന സംരംഭം ആയിരുന്നു. വ്യത്യസ്‌തമായൊരുക്കിയ ആക്ഷൻ ത്രില്ലറായിരുന്നു ബിഗ് ബി.
Read more: ബിലാൽ മാത്രമല്ല, ‘ബിഗ് ബി’ക്ക് കാരണമായ ‘ഫോർ ബ്രദേഴ്സും’ തിരിച്ചു വരുന്നു
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us