scorecardresearch

ബുർജ് ഖലീഫയെ 'ചായക്കപ്പിലാക്കി' മമ്ത

ബുർജ് ഖലീഫയുടെ പശ്ചാത്തലത്തിലുള്ള ചിത്രങ്ങൾ ശ്രദ്ധ നേടുകയാണ്

ബുർജ് ഖലീഫയുടെ പശ്ചാത്തലത്തിലുള്ള ചിത്രങ്ങൾ ശ്രദ്ധ നേടുകയാണ്

author-image
Entertainment Desk
New Update
Mamtha Mohandas, Mamtha Mohandas Burj Khalifa, Lalbagh, Lalbagh review, Lalbagh movie review, Lalbagh rating, Lalbagh full movie

മമ്തയെ കേന്ദ്രകഥാപാത്രമാക്കി പ്രശാന്ത് മുരളി പത്മനാഭൻ സംവിധാനം ചെയ്ത ‘ലാൽബാഗ്’ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. വെള്ളിയാഴ്ച റിലീസിനെത്തിയ ചിത്രം ഒരു സൈക്കോളജിക്കൽ ത്രില്ലറാണ്. ചിത്രത്തിലെ മമ്തയുടെ പ്രകടനം നിരൂപക പ്രശംസ നേടുകയാണ്.

Advertisment

ഇപ്പോഴിതാ, മമ്ത പങ്കുവച്ച ചിത്രമാണ് ശ്രദ്ധ നേടുന്നത്. ദുബായിൽനിന്നു പകർത്തിയ ചിത്രമാണിത്. ബുർജ് ഖലീഫയുടെ പശ്ചാത്തലത്തിലുള്ള ചിത്രത്തിന് "എന്റെ കപ്പിൽ? ഖുർജ് കാ ലാറ്റ്. കാരണം, നിങ്ങൾ ലോകത്തിന്റെ മുകളിൽ ആണെന്ന് നിങ്ങൾക്ക് എപ്പോഴും തോന്നണം," എന്നാണ് മമ്ത കുറിച്ചത്.

സാറ എന്ന കഥാപാത്രത്തെയാണ് ‘ലാൽബാഗി'ൽ മമ്ത അവതരിപ്പിക്കുന്നത്. പല ഷെയ്ഡുകളുള്ള കഥാപാത്രത്തെ മംമ്ത മനോഹരമായി തന്നെ അവതരിപ്പിച്ചിട്ടുണ്ട്. ആദ്യ പകുതിയിൽ നിന്നും കൂടുതൽ കരുത്താർജ്ജിച്ച ഒരു കഥാപാത്രമായാണ് മമ്ത രണ്ടാം പകുതിയിൽ പ്രത്യക്ഷപ്പെടുന്നത്.

Advertisment

Read more: Lalbagh Movie Review: കരുത്തോടെ മമ്ത, ചുരുളഴിയുന്ന രഹസ്യങ്ങൾ; ലാൽബാഗ് റിവ്യൂ

Mamtha Mohandas

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: