scorecardresearch

ഹാപ്പി ബര്‍ത്ത്ഡേ മംമ്ത: 'കോടതി സമക്ഷം ബാലന്‍ വക്കീല്‍' ലൊക്കേഷനിലെ പിറന്നാള്‍ ആഘോഷം

അഭിനേതാക്കളായ ദിലീപ്, ലെന സുരാജ് വെഞ്ഞാറമ്മൂട്, സംവിധായകന്‍ ബി.ഉണ്ണികൃഷ്ണന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ആഘോഷം

അഭിനേതാക്കളായ ദിലീപ്, ലെന സുരാജ് വെഞ്ഞാറമ്മൂട്, സംവിധായകന്‍ ബി.ഉണ്ണികൃഷ്ണന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ആഘോഷം

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Mamta Mohandas Birthday Celebrations at Dileep Starrer B Unnikrishnan Film Location

Mamta Mohandas Birthday Celebrations at Dileep Starrer B Unnikrishnan Film Location

ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ദിലീപ് ചിത്രം 'കോടതി സമക്ഷം ബാലന്‍ വക്കീല്‍' ലൊക്കേഷന്‍ ഒരു പിറന്നാള്‍ ആഘോഷത്തിനു സാക്ഷിയായി. നടി മംമ്ത മോഹന്‍ദാസിന്റെ പിറന്നാള്‍ ആയിരുന്നു ഇന്നലെ ലൊക്കേഷനില്‍ പിറന്നാള്‍ കേക്ക് മുറിച്ചത്. മംമ്തയുടെ അമ്മ, ചിത്രത്തിലെ അഭിനേതാക്കളായ ദിലീപ്, ലെന, സുരാജ് വെഞ്ഞാറമ്മൂട്, സംവിധായകന്‍ ബി.ഉണ്ണികൃഷ്ണന്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു ആഘോഷം.

Advertisment

കാന്‍സര്‍ രോഗത്തെ ധീരമായി നേരിട്ട് കൊണ്ടിരിക്കുന്ന മംമ്ത മോഹന്‍ദാസ്‌ ചികിത്സാര്‍ത്ഥം അമേരിക്കയിലാണ് താമസിക്കുന്നത്. സിനിമാ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടു മാത്രം കേരളത്തില്‍ എത്തുന്ന അവര്‍ ഏറ്റവും ഒടുവില്‍ അഭിനയിച്ചത് 'നീലി' എന്ന ചിത്രത്തിലായിരുന്നു.

നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപ് മാസങ്ങള്‍ക്ക് ശേഷം അഭിനയിക്കുന്ന ചിത്രം കൂടിയാണ് 'കോടതി സമക്ഷം ബാലന്‍ വക്കീല്‍'. കേസില്‍ അന്വേഷണം നടന്നു കൊണ്ടിരിക്കുന്നതിനാല്‍ ദിലീപിന് വിദേശയാത്ര ചെയ്യാന്‍ വിലക്കുണ്ട്. ഷൂട്ടിങ്ങിനായി വിദേശത്ത് പോകണം എന്നും അതിനായി പാസ്പോര്‍ട്ട്‌ വിട്ടു കിട്ടണം എന്നും ആവശ്യപ്പെട്ടു ദിലീപ് കോടതിയില്‍ അപേക്ഷ നല്‍കുകയും കോടതി അനുവദിക്കുകയും ചെയ്തിരുന്നു. ജര്‍മ്മനിയിലാണ് ഷൂട്ടിങ്.

Advertisment

നേരത്തെ 'നീതി' എന്ന് പേരിട്ടിരുന്ന ഈ ചിത്രത്തില്‍ വക്കീലിന്റെ റോളാണ് ദിലീപിന്. മംമ്ത മോഹൻദാസും പ്രിയ ആനന്ദുമാണ് നായികമാർ.  ദിലീപും മംമ്തയും മുമ്പും നിരധി ചിത്രങ്ങളില്‍ ഒന്നിച്ചഭിനയിച്ചിട്ടുണ്ട്. 'പാസഞ്ചര്‍', 'മൈ ബോസ്', 'ടു കണ്ട്രീസ്' എന്നീ ചിത്രങ്ങളില്‍ ഇവര്‍ പ്രധാന വേഷങ്ങളില്‍ എത്തിയിരുന്നു. ഈ ചിത്രങ്ങളെല്ലാം തന്നെ ശ്രദ്ധിക്കപ്പെടുകയും ചെയ്തിരുന്നു. എന്നാല്‍ പ്രിയ ആനന്ദ് ആദ്യമായാണ് ദിലീപിനൊപ്പം അഭിനയിക്കുന്നത്.

Image may contain: 1 person, smiling, suit

Read More: ദിലീപിന്റെ 'നീതി'യില്‍ മമ്താ മോഹന്‍ദാസും പ്രിയാ ആനന്ദും

ബോളിവുഡ് കമ്പനിയായ വയാകോം 18 മോഷൻ പിക്ചേഴ്സ് മലയാളത്തിൽ നിർമ്മിക്കുന്ന ആദ്യ ചിത്രമാണ് 'കോടതി സമക്ഷം ബാലന്‍ വക്കീല്‍'. രാഹുൽ രാജ് ആണ് 'നീതി'യുടെ സംഗീത സംവിധാനം.

Dileep B Unnikrishnan Mamtha Mohandas

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: