scorecardresearch

"പ്രിയപ്പെട്ട ഇച്ചാക്കയ്ക്ക്..."; മമ്മൂട്ടിക്ക് പിറന്നാളാശംസ നേർന്ന് മോഹൻലാൽ

'ഹാപ്പി ബർത്ത് ഡേ ഡിയർ ഇച്ചാക്ക' എന്ന ക്യാപഷനോടെ മമ്മൂട്ടിക്കൊപ്പമുള്ള ചിത്രമാണ് മോഹൻലാൽ പങ്കുവെച്ചത്

'ഹാപ്പി ബർത്ത് ഡേ ഡിയർ ഇച്ചാക്ക' എന്ന ക്യാപഷനോടെ മമ്മൂട്ടിക്കൊപ്പമുള്ള ചിത്രമാണ് മോഹൻലാൽ പങ്കുവെച്ചത്

author-image
Entertainment Desk
New Update
Mohanlal Mammootty

ചിത്രം: ഫേസേബുക്ക്/മോഹൻലാൽ

Mammootty Birthday: മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ 74-ാം പിറന്നാൾ ദിനത്തിൽ ആശംസയുമായെത്തുകയാണ് സിനിമാ ലോകവും ആരാധകരും. തൻ്റെ ഇച്ചാക്കക്ക് ഇത്തവണയും ആശംസകൾ നേരാൻ പ്രിയ നടൻ മോഹൻലാൽ മറന്നില്ല. 'ഹാപ്പി ബർത്ത് ഡേ ഡിയർ ഇച്ചാക്ക' എന്ന ക്യാപഷനോടെ മമ്മൂട്ടിക്കൊപ്പമുള്ള ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. 

Advertisment

മമ്മൂട്ടിയുടെ ചിത്രം പ്രിൻ്റ് ചെയ്ത് ഷർട്ട് അണിഞ്ഞ് അദ്ദേഹത്തിനു ജന്മദിനാശംസ നേരുന്ന മോഹൻലാലിന്റെ വീഡിയോയും പുറത്തുവന്നിരുന്നു. മമ്മൂട്ടിയുടെ ചിത്രമുള്ള ഷർട്ട് ധരിച്ചാകും മോഹൻലാൽ ഇന്ന് ബിഗ് ബോസ് ഷോയിൽ അവതാരകനായി എത്തുക.

Also Read:നെഞ്ചിനകത്ത് ഇച്ചാക്ക; മമ്മൂട്ടിയുടെ മുഖം പ്രിന്റ് ചെയ്ത ഷർട്ടുമായി മോഹൻലാൽ, ഈ സ്നേഹം വേറെ ലെവലെന്ന് ആരാധകർ

Advertisment

മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, സുരേഷ് ഗോപി, ദിലീപ് തുടങ്ങിയവരും മമ്മൂട്ടിക്ക് ജന്മദിനാശംസ നേർന്നിട്ടുണ്ട്. 

Also Read:മലയാളത്തിന്റെ മമ്മൂക്കയ്ക്ക് ഇന്ന് 74-ാം ജന്മദിനം

"പ്രിയപ്പെട്ട മമ്മൂട്ടിക്ക് ജന്മദിനാശംസകൾ. ഭാവാത്മകമായ അഭിനയാവിഷ്കരങ്ങളിലൂടെ നമ്മളെയാകെ ആവേശം കൊള്ളിക്കുന്ന സർഗ്ഗപ്രതിഭയാണ് അദ്ദേഹം. വൈവിധ്യമാർന്ന അനേകം കഥാപാത്രങ്ങളെ ഇനിയും അവതരിപ്പിക്കാനും അതുവഴി ചലച്ചിത്രലോകത്തെ മുന്നോട്ടു നയിക്കാനും അദ്ദേഹത്തിന് സാധിക്കട്ടെ എന്ന് ആശംസിക്കുന്നു," മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

Read More:  52 വർഷം പഴക്കമുണ്ട് ഈ ചിത്രത്തിന്; മഹാരാജാസിന്റെ സ്വന്തം മമ്മൂട്ടി, ത്രോബാക്ക് ചിത്രങ്ങളിലൂടെ

Malayalam Super Star Mammootty Birthday Mammootty

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: