/indian-express-malayalam/media/media_files/uploads/2019/08/Mammootty-unda-now-streaming-on-amazon-prime-india.jpg)
Mammootty unda now streaming on amazon prime india
Mammootty 'Unda' now streaming on Amazon Prime India: മമ്മൂട്ടി നായകനായ 'ഉണ്ട' ഡിജിറ്റല്‍ വീഡിയോ പ്ലാറ്റ്ഫോമായ ആമസോണ്‍ പ്രൈമിലും ഇനി കാണാം. ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ചിത്രം ജൂണ്‍ പതിനാലിനാണ് റിലീസ് ചെയ്തത്. മമ്മൂട്ടി പോലീസ് ഉദ്യോഗസ്തമായ മണിസാര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം, കഥയുടേയും അവതരണത്തിന്റെയും പ്രത്യേകതകള്‍ കൊണ്ട് പ്രേക്ഷക-നിരൂപക പ്രശംസ പിടിച്ചുപറ്റി. മമ്മൂട്ടിയുടെ സിനിമാ ജീവിതത്തിലെ ശ്രദ്ധേയമായ കഥാപാത്രങ്ങളില്‍ ഒന്നാണ് 'ഉണ്ട'യിലെ സൗമ്യനായ പോലീസുകാരന്‍ മണി.
ഏറെ നാളുകൾക്ക് ശേഷം അതിഭാവുകത്വങ്ങളില്ലാതെ, വളരെ സ്വാഭാവികതയോടെ പൊലീസുകാരുടെ ജീവിതക്കാഴ്ചകൾ പകർത്താൻ കഴിഞ്ഞു എന്നതാണ് 'ഉണ്ട'യുടെ വിജയം. ഒപ്പം സാധാരണക്കാരിൽ സാധാരണക്കാരനായ, പച്ചമനുഷ്യൻ എന്നു വിശേഷിപ്പിക്കാവുന്ന ഒരു കഥാപാത്രമായി മമ്മൂട്ടി സ്ക്രീനിൽ ജീവിക്കുന്ന കാഴ്ചയാണ് 'ഉണ്ട' പ്രേക്ഷകർക്ക് സമ്മാനിച്ചത്. വളരെ റിയലിസ്റ്റിക്കായ സമീപനമാണ് ‘ഉണ്ട’യെ പതിവു പൊലീസ് ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നത്.
പന്ത്രണ്ട് കോടിയോളം ബജറ്റിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. അര്‍ജുന്‍ അശോകന്‍, ഷൈന്‍ ടോം ചാക്കോ, ജേക്കബ് ഗ്രിഗറി, സുധി കോപ്പ, തുടങ്ങിയവര്‍ക്കൊപ്പം ദിലീഷ് പോത്തന്‍, വിനയ് ഫോര്‍ട്ട്, ആസിഫ് അലി, തുടങ്ങിയവരും ഉണ്ടയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. വേഷങ്ങളിലെത്തുന്നു. ആക്ഷന്‍ കോമഡി ചിത്രമായി ഒരുക്കുന്ന ഉണ്ടയില്‍ ഓംകാര്‍ ദാസ് മണിക്‌പുരി, ഭഗ്‌വാന്‍ തിവാരി, ചിന്‍ ഹോ ലിയോ തുടങ്ങിയ ബോളിവുഡ് താരങ്ങളും ചിത്രത്തിലുണ്ട്. ‘പീപ്‌ലി ലൈവ്’, ‘ന്യൂട്ടന്‍’ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് ഓംകാര്‍ ദാസ് മണിക്‌പുരി. അതേ സമയം ‘മാസാനി’ലെ പൊലീസ് കഥാപാത്രത്തിലൂടെ ശ്രദ്ധേയനാണ് ഭഗ്‌വാന്‍ തിവാരി. ‘ട്യൂബ് ലൈറ്റ്’ ആണ് ചീന്‍ ഹോ ലിയാവോയുടെ ശ്രദ്ധേയ ചിത്രം. 'കാലാ'യിൽ രജനീകാന്തിന്റെ ഭാര്യയായി അഭിനയിച്ച ഈശ്വരീ റാവു ആണ് 'ഉണ്ട'യിൽ മമ്മൂട്ടിയുടെ ഭാര്യയുടെ വേഷം അവതരിപ്പിച്ചിരിക്കുന്നത്.
Read More: Unda Movie Review: ഉന്നം തെറ്റാതെ 'ഉണ്ട' :പച്ചമനുഷ്യനായി മമ്മൂട്ടി
ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി സംവിധായകന്‍ രഞ്ജിത്തുമുണ്ട്. മമ്മൂട്ടി അവതരിപ്പിക്കുന്ന പൊലീസ് കഥാപാത്രത്തിന്റെ സുപ്പീരിയര്‍ ഓഫീസറായ സി.ഐ മാത്യൂസ് ആന്റണി എന്ന കഥാപാത്രത്തെയാണ് രഞ്ജിത്ത് അവതരിപ്പിക്കുന്നത്. കാസര്‍ഗോഡ്, ഛത്തീസ്ഗഡ്, മാംഗ്ലൂര്‍ എന്നിവിടങ്ങളിൽ ആയിരുന്നു 'ഉണ്ട' ചിത്രീകരിച്ചത്. ജെമിനി സ്റ്റുഡിയോസുമായി ചേര്‍ന്ന് കൃഷ്ണന്‍ സേതുകുമാര്‍ ആണ് മൂവി മില്ലിന്റെ ബാനറില്‍ ചിത്രം നിര്‍മ്മിക്കുന്നത്.
മോഹന്‍ലാല്‍ ചിത്രം 'ലൂസിഫറും' അടുത്തിടെ ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്യപ്പെട്ടിരുന്നു. ചിത്രം തിയേറ്ററുകളില്‍ തുടരുമ്പോള്‍ തന്നെയാണ് ഡിജിറ്റല്‍ റിലീസും ഉണ്ടായത്. അതെചോല്ലി ആരാധകരില്‍ ഒരു വിഭാഗം വിമര്‍ശനങ്ങള്‍ ഉന്നയിച്ചു മുന്നോട്ട് വന്നിരുന്നു. എന്നാല്‍ പുതിയ റിലീസ് സിനിമകളെ സംബന്ധിച്ച്, പൈറസി എന്നത് ഒരു വലിയ പ്രശ്നമാണ്. അത് കൊണ്ട് തന്നെ, സിനിമ റിലീസ് ചെയ്യുന്നതിനൊപ്പം 'legitimate digital viewing' ഏര്‍പ്പെടുത്താനും നിര്‍മ്മാതാക്കള്‍ ശ്രമിക്കുന്നതു കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് ആമസോണ്‍ പ്രൈം വീഡിയോ ഇന്ത്യ ഹെഡും ഡയറക്ടറുമായ വിജയ് സുബ്രമണ്യം ഇന്ത്യന്‍ എക്സ്പ്രസ്സ് മലയാളത്തോട് പറഞ്ഞതിങ്ങനെ.
"തിയേറ്ററും ഡിജിറ്റല്‍ സ്ട്രീമിംഗും രണ്ടു വ്യത്യസ്ഥ മാധ്യമങ്ങളാണ് എന്നതും അവര്‍ മനസ്സിലാക്കുന്നു. ഇവ രണ്ടും പരസ്പരം പോരടിക്കുകയല്ല, 'compliment' ചെയ്യുന്ന സ്ഥിതിയാണുള്ളത്. തിയേറ്ററില്‍ കളിക്കുമ്പോള്‍ തന്നെ ഡിജിറ്റല്‍ സ്ട്രീമിംഗ് ചെയ്യുന്ന കാര്യം പറയുകയാണെങ്കില്‍, ഇതാദ്യമായല്ല ഞങ്ങള്‍ അത് ചെയ്യുന്നത് എന്ന് പറയേണ്ടി വരും. തെലുങ്കില്‍ അനുഷ്ക ഷെട്ടി നായികയായ 'ബാഗ്മതി' തിയേറ്ററില്‍ ഉള്ളപ്പോള്‍ തന്നെ സ്ട്രീം ചെയ്യപ്പെട്ട ഒരു ചിത്രമാണ്. സ്ട്രീം ചെയ്യുന്നത് കൊണ്ട് തിയേറ്റര്‍ കളക്ഷനില്‍ കുറവുണ്ടായതായി അറിയില്ല."
/indian-express-malayalam/media/media_files/uploads/2019/05/Vijay-Subramaniam-Director-and-Head-Content-Amazon-Prime-Video-India-1024x682.jpg)
മെയ് പതിനാറു മുതല്‍ സ്ട്രീം ചെയ്തു തുടങ്ങിയ 'ലൂസിഫറി'ന് മികച്ച സ്വീകരണമാണ് ആമസോണ്‍ പ്രൈം വരിക്കാരില്‍ നിന്നും ലഭിച്ചത്. മലയാളം പതിപ്പിനൊപ്പം തന്നെ തമിഴ്-തെലുങ്ക് പതിപ്പുകള്‍ക്കും കാഴ്ചക്കാരുണ്ട്. ചിത്രം തങ്ങളുടെ ലൈബ്രറിയുക്ക് മുതല്‍ക്കൂട്ടാകും എന്നും ആമസോണ്‍ പ്രൈം വിശ്വസിക്കുന്നു.
"സിനിമാ പ്രേമികളെ സംബന്ധിച്ച്. ഒരു കാഴ്ചയില്‍ ഒതുക്കാവുന്ന ചിത്രമല്ല 'ലൂസിഫര്‍'. അതിന്റെ വിവിധ ലേയറുകള്‍, സീനുകള്‍ ചിത്രീകരിക്കപ്പെട്ട രീതി, മോഹന്‍ലാലിന്‍റെ പെര്‍ഫോമന്‍സ്, ഇവയെല്ലാം തന്നെ സെക്കന്റ് അല്ലെങ്കില്‍ തേര്‍ഡ് വ്യൂയിംഗ് ആവശ്യപ്പെടുന്നതാണ്. അത് കൊണ്ട് തന്നെ, കാഴ്ചക്കാര്‍ വീണ്ടും വീണ്ടും ചിത്രത്തിലേക്ക് മടങ്ങി വരുന്നു. ഇത്തരത്തില്‍ ഒരു വലിയ ചിത്രം ലൈബ്രറിയില്‍ സൂക്ഷിക്കുക വഴി, കൂടുതല്‍ മലയാളി വരിക്കാരിലെക്ക് എത്തിപ്പെടാന്‍ ഞങ്ങള്‍ക്ക് സാധിക്കുന്നു."
'ലൂസിഫര്‍' കൂടാതെ ഈ വര്‍ഷവും അടുത്ത വര്‍ഷവും റിലീസ് ആകാന്‍ പോകുന്ന ചില ചിത്രങ്ങളും ആമസോണ്‍ പ്രൈമില്‍ വഴിയേ ലഭ്യമാകും. മലയാളം ഉള്‍പ്പടെയുള്ള തെന്നിന്ത്യന്‍ ഭാഷാ പ്രേക്ഷകരുടെ മാറുന്ന താത്പര്യമനുസരിച്ചുള്ള കണ്‍ടെന്റ് ആണ് പ്രൈം വീഡിയോ ലക്ഷ്യമിടുന്നത്.
"വൈവിദ്ധ്യമാര്‍ന്ന ഒരു കളക്ഷന്‍ ഉണ്ടാക്കാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. പ്രേക്ഷകരുടെ അഭിരുചികള്‍ വ്യത്യസ്ഥമാണ്. അതിനു സദാ മാറ്റം സംഭവിച്ചു കൊണ്ടുമിരിക്കും. അതിനൊപ്പം പിടിച്ചു നില്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. 'ലൂസിഫര്‍' തുറന്ന മലയാളത്തിന്റെ വാതായനങ്ങള്‍ നല്ല രീതിയില്‍ പ്രയോജനപ്പെടുത്താന്‍ കഴിയും എന്ന് ഞങ്ങള്‍ പ്രത്യാശിക്കുന്നു."
/indian-express-malayalam/media/media_files/uploads/2019/04/Lucifer-Mohanlal-Malayalam-Movie-hits-jackpot-at-Box-Office.jpg)
Read Lucifer Movie Review Here: താരപ്രഭയില്‍ തിളങ്ങുന്ന 'ലൂസിഫര്‍'
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.