scorecardresearch

പുഞ്ചിരികൊണ്ട് മനസ്സിൽ സുകൃതത്തിന്റെ തിരയിളക്കം സൃഷ്ടിക്കുന്ന മമ്മൂക്ക

ടി എൻ പ്രതാപൻ എംപിയുടെ പുസ്തകം 'ഓർമ്മകളുടെ സ്നേഹതീരം' മമ്മൂട്ടി പ്രകാശനം ചെയ്തു

ടി എൻ പ്രതാപൻ എംപിയുടെ പുസ്തകം 'ഓർമ്മകളുടെ സ്നേഹതീരം' മമ്മൂട്ടി പ്രകാശനം ചെയ്തു

author-image
Entertainment Desk
New Update
Mammootty, Mammootty lockdown photos, Mammmootty new look, മമ്മൂട്ടി, മമ്മൂട്ടി ചിത്രങ്ങൾ, TN Prathapan, ടി എൻ പ്രതാപൻ

കോവിഡ്കാലത്ത് ടി എൻ പ്രതാപൻ എംപിയുടെ പുസ്തകം 'ഓർമ്മകളുടെ സ്നേഹതീരം' പ്രകാശനം ചെയ്ത് മെഗാസ്റ്റാർ മമ്മൂട്ടി. താരത്തിന്റെ വീട്ടിൽ വെച്ചാണ് പുസ്തക പ്രകാശനം നടന്നത്. കോവിഡ് ലോക്ഡൗണിന് ശേഷം പൊതുപരിപാടികളിലൊന്നിലും പങ്കെടുക്കാതെയും, സന്ദർശകരെ നിയന്ത്രിച്ചതും വീട്ടിൽ തന്നെ കഴിഞ്ഞു കൂടുകയാണ് മമ്മൂട്ടി. ടി എൻ പ്രതാപനാണ് പുസ്തക പ്രകാശനത്തിന്റെ ചിത്രങ്ങളും വിശേഷങ്ങളും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്. മകനൊപ്പമാണ് ടി എൻ പ്രതാപൻ മമ്മൂട്ടിയുടെ വീട്ടിലെത്തിയത്.

Advertisment

" നന്മയുടെയും പ്രതീക്ഷയുടെയും നല്ല വാക്കുകൾകൊണ്ടും, എന്തിന്, ഒരു നേർത്ത പുഞ്ചിരികൊണ്ടുതന്നെ മറ്റുള്ളവരുടെ മനസ്സിൽ സുകൃതത്തിന്റേതായ ഒരു വലിയ തിരയിളക്കം തന്നെ സൃഷ്ടിക്കാൻ കഴിവുളള ആളാണ് മമ്മൂക്ക. സന്തോഷകരമായ ഞങ്ങളുടെ സംഭാഷണത്തിൽ മുഴുവൻ അത്തരത്തിലുള്ള ഒരു അനുഭൂതി പ്രകടമായിരുന്നു. രാഷ്ട്രീയമടക്കം നമ്മുടെ ചുറ്റുപാടിലുമുള്ള അനവധി കാര്യങ്ങളെ പറ്റി മമ്മൂക്ക സംസാരിച്ചു," മമ്മൂട്ടിയുമായുളള കൂടിക്കാഴ്ചയെ കുറിച്ച് ടി എൻ പ്രതാപൻ കുറിച്ചതിങ്ങനെ.

Read more: മമ്മൂക്ക സെറ്റ് ആണ്, ഇനി അമലേട്ടൻ സെറ്റായാൽ മതിയെന്ന് ആരാധകർ

വൈറ്റില ജനതയിൽ അംബേലിപ്പാടം റോഡിലാണ് മമ്മൂട്ടിയുടെ പുതിയ വീട്. വീടിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. മമ്മൂട്ടിയുടെയും ദുൽഖറിന്റെയും വാഹനശേഖരത്തിലെ വണ്ടികളിൽ പലതും വീടിന്റെ കോമ്പൗണ്ടിനകത്ത് പാർക്ക് ചെയ്തിട്ടുണ്ട്. വീടിനു മുകളിലൊരുക്കിയ സോളാർ സിസ്റ്റവും പാനലുകളും ശ്രദ്ധ നേടും.

Advertisment

View this post on Instagram

@dqsalmaan @mammootty #newhouse #carcollection #eisk007

A post shared by Eisk007 (@eisk007) on

Read more: ‘കുന്നത്ത് സൂര്യൻ ഉദിച്ചതാണോ…’ മാസ് ലുക്കിൽ ഞെട്ടിച്ച് മമ്മൂട്ടി, തോറ്റുപോയെന്ന് യൂത്തൻമാർ

ലോക്ക്ഡൗൺകാലം ഫോട്ടോഗ്രാഫിയിലും ഫിറ്റ്നസ്സിലുമെല്ലാം മുഴുകി ചെലവഴിക്കുകയാണ് മമ്മൂട്ടി. ലോക്ക്ഡൗൺ കാലത്ത് വീടിന് മുന്നിലെത്തിയ പക്ഷികളെ ക്യാമറയിൽ പകർത്തുന്ന മമ്മൂട്ടിയുടെ ചിത്രങ്ങളും മമ്മൂട്ടിയെടുത്ത ചിത്രങ്ങളും മുൻപും സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടിയിരുന്നു.

publive-imagepublive-image

publive-image

publive-image

മുൻപ് കൊച്ചി പനമ്പള്ളി നഗറിലായിരുന്നു മമ്മൂട്ടിയും കുടുംബവും താമസം. പുതിയ വീടിന്റെ പാലുകാച്ചൽ കഴിഞ്ഞതിനെ തുടർന്ന് മമ്മൂട്ടിയും കുടുംബവും വൈറ്റില ജനതയിലെ വീട്ടിലേക്ക് താമസം മാറിയത് ലോക്ക്ഡൗണിന് ഏതാനും ദിവസങ്ങൾ മുൻപാണ്.

Read more: മമ്മൂട്ടി ചെമ്പിലെ വീട്ടിലെത്തിയപ്പോൾ; ഒരു പഴയകാല വീഡിയോ

Mammootty

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: