മമ്മൂക്ക സെറ്റ് ആണ്, ഇനി അമലേട്ടൻ സെറ്റായാൽ മതിയെന്ന് ആരാധകർ

മമ്മൂട്ടിയുടെ ഈ ഗെറ്റപ്പ് ‘ബിലാലി’നു വേണ്ടിയുള്ള ഒരുക്കമാണോ എന്നാണ് ആരാധകരുടെ അന്വേഷണം

Mammootty, Amal Neerad , Bilal, BigB 2

ഇന്നലെ വൈകിട്ട് ഇൻസ്റ്റഗ്രാമിൽ തന്റെ വർക്ക് ഔട്ട് ചിത്രങ്ങൾ പങ്കുവച്ച് അക്ഷരാർത്ഥത്തിൽ സോഷ്യൽ മീഡിയയെ ഇളക്കിമറിച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയ നടൻ മമ്മൂട്ടി. വൈറലായ ആ ചിത്രങ്ങളെ ചുറ്റിപ്പറ്റിയാണ് ഇപ്പോഴും സോഷ്യൽ മീഡിയയുടെ ചർച്ചകൾ മുറുകുന്നത്. സിനിമാ രംഗത്തെ പ്രമുഖരും ആരാധകരുമടക്കം ഏറെപേർ ചിത്രം ഷെയർ ചെയ്യുകയും അറുപത്തിയെട്ടാം വയസ്സിലും കൃത്യമായി വർക്ക് ഔട്ട് പിൻതുടരുന്ന മമ്മൂട്ടിയെ അഭിനന്ദിക്കുകയും ചെയ്തിരുന്നു. ഇപ്പോഴിതാ, സംവിധായകൻ അമൽ നീരദ് പങ്കുവച്ച ചിത്രമാണ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുനത്.

Read more: ഒരു 68 കാരൻ യുവാക്കൾക്ക് വെല്ലുവിളിയായതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്; എങ്കേയും ‘മമ്മൂട്ടിമയം’

“സിംഹം വിശന്നിരിക്കുമ്പോൾ ആണ് ഏറ്റവും സുന്ദരനായിരിക്കുന്നത്,” എന്ന റൂമി വാക്യത്തോട് ഒപ്പമാണ് അമൽ മമ്മൂട്ടിയുടെ ചിത്രം പങ്കുവച്ചിരിക്കുന്നത്. മമ്മൂട്ടിയുടെ മെഗാ ഹിറ്റ് ചിത്രം ‘ബിഗ് ബി’യുടെ രണ്ടാം ഭാഗമായ ‘ബിലാലി’നു വേണ്ടിയുള്ള ഒരുക്കമാണോ ഇതെന്നാണ് ആരാധകരുടെ സംശയം. അമൽ ചിത്രത്തിനു നൽകിയ ക്യാപ്ഷൻ കൂടി ചേർത്തുവായിക്കുകയാണ് ആരാധകർ. “മമ്മൂക്ക സെറ്റ് ആണ്, ഇനി അമലേട്ടൻ സെറ്റായാൽ മതി,” എന്നാണ് ഒരു ആരാധകന്റെ കമന്റ്. സെപ്റ്റംബർ ഏഴിന് മമ്മൂട്ടിയുടെ 69-ാം ജന്മദിനത്തിൽ ചിത്രത്തിന്റെ അനൗൺസ്മെന്റ് ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് ഒരു പറ്റം ആരാധകർ.

അമലിനെ ടാഗ് ചെയ്തുകൊണ്ട് നടി നസ്രിയയും മമ്മൂട്ടിയുടെ ചിത്രം ഷെയർ ചെയ്തിട്ടുണ്ട്. ഇൻസ്റ്റഗ്രാം സ്റ്റോറിയിലാണ് നസ്രിയ ചിത്രം പങ്കുവച്ചിരിക്കുന്നത്.

Mammootty, Amal Neerad , Bilal, BigB 2, Nazriya Nazim

2007ലാണ് അമൽ നീരദിന്റെ സംവിധാനത്തിൽ ‘ബിഗ് ബി’ പുറത്തിറങ്ങുന്നത്. അമൽ നീരദിന്റെ ആദ്യ സംവിധാന സംരംഭം കൂടിയായിരുന്നു വ്യത്യസ്‌തമായ ആ ആക്ഷൻ ത്രില്ലർ. ‘ബിലാൽ’ എന്ന കഥാപാത്രത്തിന് ഇന്നും ആരാധകർ ഏറെയാണ്. അതിനാൽ തന്നെ ‘ബിഗ് ബി’യ്ക്ക് രണ്ടാം ഭാഗം വരുന്നു എന്ന വാർത്തകൾ പുറത്തുവന്നു തുടങ്ങിയതിൽ പിന്നെ ആവേശഭരിതമായ കാത്തിരിപ്പിലാണ് ആരാധകലോകം.

Read more: ‘കുന്നത്ത് സൂര്യൻ ഉദിച്ചതാണോ…’ മാസ് ലുക്കിൽ ഞെട്ടിച്ച് മമ്മൂട്ടി, തോറ്റുപോയെന്ന് യൂത്തൻമാർ

മമ്മൂട്ടി ഇന്നലെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രം വളരെ പെട്ടെന്നാണ് വൈറലായി മാറിയത്. സിനിമ താരങ്ങൾ അടക്കം നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റുകളുമായി എത്തിയത്. ‘ഇനീപ്പ നമ്മൾ നിൽക്കണോ? പോകണോ?’ എന്നാണ് മമ്മൂട്ടിയുടെ പോസ്റ്റിനു താഴെ നടൻ ഷറഫുദ്ദീന്റെ കമന്റ്.‘ചുള്ളൻ മമ്മൂക്ക’ എന്നാണ് ഉണ്ണി മുകുന്ദൻ വിശേഷിപ്പിച്ചിരിക്കുന്നത്. ടൊവിനോ, രജിഷ വിജയൻ, അനുമോൾ, അനു സിത്താര, സാജിദ് യാഹിയ, അജയ് വാസുദേവ്, ആഷിക് അബു, റിമി ടോമി, ആന്റണി വർഗീസ്, സിദ്ദീഖ്, തുടങ്ങി നിരവധി പേരാണ് മമ്മൂട്ടിയുടെ ചിത്രത്തിനു താഴെ കമന്റിട്ടിരിക്കുന്നത്.

Read more: എന്നാലും മമ്മൂട്ടിയുടെ കൈയ്യിലുള്ള ഈ ഫോൺ ഏതാണ്? വില അറിയണോ?

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Mammootty new look amal neerad bilal bigb part 2

Next Story
ഇന്ത്യയിലെ ആദ്യ വിർച്വൽ പ്രൊഡക്‌ഷൻ സിനിമയുമായി പൃഥ്വിരാജ്prithviraj sukumaran, prithviraj, prithviraj virtually-shot movie, prithviraj films, prithviraj news, Supriya Menon, പൃഥ്വിരാജ്, prithviraj sukumaran news
The moderation of comments is automated and not cleared manually by malayalam.indianexpress.com