/indian-express-malayalam/media/media_files/uploads/2019/07/Mammootty-Mamta.jpg)
കണ്ണടച്ച് തുറക്കുന്നതിന് മുമ്പല്ലേ നമ്മുടെ സിനിമാ താരങ്ങൾക്കെല്ലാം വയസായത്. എന്നാൽ അപ്പോഴും ചുള്ളനായി ഒരു മാറ്റവുമില്ലാതെ നിൽക്കുന്ന ഒരേയൊരാൾ മെഗാസ്റ്റാർ മമ്മൂട്ടി തന്നെ. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഫെയ്സ്ബുക്കും ഇൻസ്റ്റഗ്രാമും തുറന്നാൽ താരങ്ങളുടെ ഫെയ്സ് ആപ്പ് ചിത്രങ്ങൾ മാത്രമാണ്. ഇതിൽ ഏറ്റവുമധികം ആളുകൾ പരീക്ഷിച്ചിട്ടുള്ളത് മമ്മൂട്ടിയോടൊപ്പമാണ്. ഇപ്പോഴിതാ നടി മംമ്താ മോഹൻദാസും അങ്ങനെ ഒരു പരീക്ഷണത്തിന് ഇറങ്ങിയിരിക്കുന്നു.
View this post on InstagramA post shared by Mamta Mohandas (@mamtamohan) on
എന്നാൽ കുറച്ച് കാലങ്ങൾ കഴിഞ്ഞ് തനിക്ക് പ്രായമായാലും മമ്മൂട്ടിക്ക് പ്രായമാകില്ല എന്നാണ് മംമ്ത പറയുന്നത്. ഇരുവരും ഒന്നിച്ചുള്ള ഒരു ചിത്രവും മംമ്ത പോസ്റ്റ് ചെയ്തിട്ടുണ്ട്. മമ്മൂട്ടിയ്‌ക്കൊപ്പം നിരവധി പേർ ഈ ഫെയ്സ് ആപ്പ് പരീക്ഷണം നടത്തിയിരുന്നു. നടൻ ഹരീഷ് കണാരൻ അവതാരകനും അഭിനേതാവുമായ ആദിൽ തുടങ്ങിയവരെല്ലാം തങ്ങളുടെ പ്രിയ താരത്തിനൊപ്പമുള്ള ചിത്രങ്ങളാണ് പങ്കുവച്ചത്.
View this post on InstagramTrending one #faceapp Mammookka
A post shared by HAREESH KANARAN (@actor_hareeshkanaran) on
Read More: ഫെയ്സ് ആപ്പ് പറയുന്നു, ഇതാണ് നിങ്ങളുടെ ലാലേട്ടൻ
നിലവിലുള്ള ഫോട്ടോ ഉപയോഗിച്ച് വാർധക്യ കാലത്ത് എങ്ങനെയിരിക്കുമെന്ന് കാണിച്ചു തരുന്ന മൊബൈൽ ആപ്ലിക്കേഷനാണ് ഇത്. ചുള്ളന്മാരെയും ചുള്ളത്തികളെയുമെല്ലാം നിമിഷനേരം കൊണ്ട് നാൽപ്പതോ അമ്പതോ വർഷങ്ങൾക്ക് അപ്പുറത്തേക്ക് എത്തിക്കുന്ന ഫോട്ടോ ഇഫക്റ്റ്. പ്ലേ സ്റ്റോറിൽ ലഭ്യമായ Face App എന്ന ആപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്താൽ ആർക്കും തങ്ങളുടെ പ്രായമായ ലുക്ക് നിമിഷനേരം കൊണ്ട് കാണാനുള്ള അവസരമാ​ണ് ഈ ആപ്ലിക്കേഷൻ ഒരുക്കുന്നത്. സിനിമ താരങ്ങളും കായിക താരങ്ങളും ഉൾപ്പെടെ നിരവധി ആളുകളാണ് ഈ ആപ്പ് ഏറ്റെടുത്തിരിക്കുന്നത്.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.