scorecardresearch

Madhura Raja First Look: ഇത് ഇക്കാടെ 9 ഇയര്‍ ചാലഞ്ച്: മമ്മൂട്ടിയുടെ 'മധുരരാജ' ഫസ്റ്റ് ലുക്ക്‌

Madhura Raja First Look: ടെന്‍ ഇയര്‍ ചാലഞ്ച് എന്നത് ട്രെന്‍ഡിംഗ് ആവുന്ന കാലത്താണ് ഒന്‍പതു വര്‍ഷം മുന്‍പുള്ള ഒരു കഥാപാത്രമായി വീണ്ടും മമ്മൂട്ടി സ്ക്രീനില്‍ പ്രത്യക്ഷപ്പെടുന്നത്. അന്നത്തെ ലുക്കും ഇന്നത്തെ ലുക്കും തമ്മില്‍ വലിയ വ്യത്യാസങ്ങളൊന്നും ഇല്ല എന്നതും ശ്രദ്ധേയമാണ്

Madhura Raja First Look: ടെന്‍ ഇയര്‍ ചാലഞ്ച് എന്നത് ട്രെന്‍ഡിംഗ് ആവുന്ന കാലത്താണ് ഒന്‍പതു വര്‍ഷം മുന്‍പുള്ള ഒരു കഥാപാത്രമായി വീണ്ടും മമ്മൂട്ടി സ്ക്രീനില്‍ പ്രത്യക്ഷപ്പെടുന്നത്. അന്നത്തെ ലുക്കും ഇന്നത്തെ ലുക്കും തമ്മില്‍ വലിയ വ്യത്യാസങ്ങളൊന്നും ഇല്ല എന്നതും ശ്രദ്ധേയമാണ്

author-image
Entertainment Desk
New Update
madhura raja first look, മധുരരാജ ഫസ്റ്റ് ലുക്ക്‌, mammootty, madhuraraja, mammootty madhuraraja, mammootty madhuraraja look, mammootty madhuraraja style, mammootty madhuraraja news, mammootty madhuraraja release, മമ്മൂട്ടി, മമ്മൂട്ടി മധുരരാജ, മമ്മൂട്ടി മധുരരാജ ലുക്ക്‌, മമ്മൂട്ടി മധുരരാജ റിലീസ്, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

Madhura Raja First Look: മമ്മൂട്ടി നായകനാകുന്ന 'മധുരരാജ' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ റിലീസ് ചെയ്തു. സൂപ്പര്‍ ഹിറ്റായ 'പുലിമുരുഗ'ന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് 'മധുരരാജ'. മമ്മൂട്ടി തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റര്‍ റിലീസ് ചെയ്തത്.  ചിത്രം വിഷുവിനു റിലീസ് ചെയ്യും.

Advertisment

ടെന്‍ ഇയര്‍ ചാലഞ്ച് എന്നത് ട്രെന്‍ഡിംഗ് ആവുന്ന കാലത്താണ് ഒന്‍പതു വര്‍ഷം മുന്‍പുള്ള ഒരു കഥാപാത്രമായി വീണ്ടും മമ്മൂട്ടി സ്ക്രീനില്‍ പ്രത്യക്ഷപ്പെടുന്നത്. അന്നത്തെ ലുക്കും ഇന്നത്തെ ലുക്കും തമ്മില്‍ വലിയ വ്യത്യാസങ്ങളൊന്നും ഇല്ല എന്നതും ശ്രദ്ധേയമാണ്.

Read More: പത്തു വര്‍ഷങ്ങള്‍ക്ക് മുമ്പത്തെ ഞാന്‍: 10 ഇയര്‍ ചാലഞ്ചുമായി താരങ്ങള്‍

വൈശാഖിന്റെ തന്നെ 'പൊക്കിരിരാജ' എന്ന ചിത്രത്തിന്റെ തുടര്‍ച്ചയാണ് 'മധുരരാജ'യുടെ.  ‘പോക്കിരിരാജ’യ്ക്ക് ശേഷം എട്ടു വര്‍ഷങ്ങൾക്കു ശേഷമാണ് വൈശാഖും മമ്മൂട്ടിയും ഒരുമിക്കുന്നത്. 'പുലിമുരുകനു' ശേഷം വൈശാഖ്-ഉദയകൃഷ്ണ-പീറ്റര്‍ ഹെയ്ന്‍ ടീം ഒരിക്കല്‍കൂടി ഒന്നിക്കുന്നു എന്നതും മധുരരാജയുടെ പ്രത്യേകതയാണ്. പൃഥ്വിരാജ് ഈ ചിത്രത്തില്‍ ഉണ്ടാകില്ല എന്നാണ് അറിയുന്നത്. പകരം തമിഴ് നടന്‍ ജയ് ഒരു മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്നു എന്നും റിപ്പോര്‍ട്ടുകളുണ്ട്. ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നു.

Advertisment

Read More: 'വന്തിട്ടേന്ന് സൊല്ല്'; 'മധുരരാജ'യാകാൻ മമ്മൂട്ടി

അനുശ്രീ, മഹിമ നമ്പ്യാര്‍ , ഷംന കാസിം എന്നിവരാണ് നായികമാര്‍. ആര്‍.കെ സുരേഷ്, നെടുമുടി വേണു, വിജയരാഘവന്‍,സലിം കുമാര്‍, അജു വര്‍ഗീസ്, ധര്‍മജന്‍ , ബിജു കുട്ടന്‍, സിദ്ധിഖ്, എം. ആര്‍ ഗോപകുമാര്‍, കൈലാഷ്,ബാല, മണിക്കുട്ടന്‍, നോബി, ബാലചന്ദ്രന്‍ ചുള്ളിക്കാട്, ചേര്‍ത്തല ജയന്‍,ബൈജു എഴുപുന്ന, കരാട്ടെ രാജ് തുടങ്ങിയവര്‍ മറ്റു പ്രധാന താരങ്ങളാകുന്നു. ഒപ്പം തമിഴ്, തെലുങ്ക് ഭാഷകളിലെ വന്‍ താരനിരയും അണിനിരക്കുന്നു. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ ബജറ്റ് ചിത്രം എന്ന വിശേഷണത്തോടെയാണ് 'മധുരരാജ' ഒരുങ്ങുന്നത്.

First Look Poster New Release Mammootty

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: