/indian-express-malayalam/media/media_files/uploads/2022/03/Mammootty-Bheeshma-Parvam.jpg)
Bheeshma Parvam in OTT: മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി അമൽ നീരദ് സംവിധാനം ചെയ്ത സൂപ്പർ ഹിറ്റ് ചിത്രം ഭീഷ്മപർവ്വം ഒടിടിയിലേക്ക്. ഏപ്രിൽ ഒന്നിന് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.
മാർച്ച് മൂന്നിന് തിയേറ്ററുകളിലെത്തിയ ചിത്രം ഇപ്പോഴും തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്. മമ്മൂട്ടിയ്ക്ക് ഒപ്പം നദിയ മൊയ്തു, സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ, ഫര്‍ഹാന്‍ ഫാസില്‍, ദിലീഷ് പോത്തന്‍, അബു സലിം, ലെന, ശ്രിന്ദ, ജിനു ജോസഫ്, വീണ നന്ദകുമാര്‍, അനസൂയ ഭരദ്വാജ്, നദിയ മൊയ്തു, മാല പാര്‍വ്വതി തുടങ്ങി വലിയ താരനിരയും ചിത്രത്തിലുണ്ട്. അമല്‍ നീരദും ദേവ്ദത്ത് ഷാജിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.
ബിഗ് ബിയ്ക്ക് ശേഷം അമൽ നീരദ്- മമ്മൂട്ടി ഒരുമിക്കുന്നു എന്നതായിരുന്നു ഭീഷ്മപർവ്വത്തെ ആദ്യം മുതൽ വാർത്തകളിൽ ശ്രദ്ധേയമാക്കിയത്. ബിഗ് ബി ടീമിൽ നിന്ന് പ്രേക്ഷകർ എന്തു പ്രതീക്ഷിച്ചോ അത് തിരികെ നൽകാൻ ഭീഷ്മപർവ്വത്തിനു സാധിച്ചു.
കോവിഡ് ലോക്ക്ഡൗൺ കാരണം പ്രതിസന്ധിയിലായ സിനിമ വ്യവസായത്തിന് വലിയ​ ആശ്വാസം നൽകി കൊണ്ട് ബോക്സ് ഓഫീസിൽ പുത്തൻ റെക്കോർഡുകൾ തീർക്കുകയാണ് ഭീഷ്മപർവ്വം. മലയാളത്തിലെ പണംവാരി പടങ്ങളുടെ പട്ടികയിൽ മുന്‍പന്തിയിലുള്ള മോഹൻലാലിന്റെ 'ലൂസിഫറി'നെ ബോക്സ് ഓഫീസിൽ 'ഭീഷ്മപർവ്വം' മറികടന്നെന്നാണ് കണക്കുകൾ.
Read more: Bheeshma Parvam Movie Review & Rating: ഒരു ക്ലാസ് മാസ് പടം; ‘ഭീഷ്മപർവ്വം’ റിവ്യൂ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us