/indian-express-malayalam/media/media_files/uploads/2020/07/mammootty-chembu-veedu.jpg)
താരങ്ങളുടെ കുട്ടിക്കാലവിശേഷങ്ങളൊക്കെ ആരാധകർക്ക് എപ്പോഴും കൗതുകം സമ്മാനിക്കുന്ന ഒന്നാണ്. സ്വന്തം നാടായ വൈക്കം ചെമ്പിലെ വീട്ടിൽ എത്തിയ മമ്മൂട്ടിയുടെ ഒരു പഴയകാല വീഡിയോ ആണ് ഇപ്പോൾ വീണ്ടും സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. മുണ്ടുടുത്ത് കുടയും ചൂടി ജനിച്ചുവളർന്ന നാട്ടിലെ ഓർമകളിലൂടെയും കളിച്ചുവളർന്ന ഇടങ്ങളിലൂടെയും യാത്ര ചെയ്യുന്ന മമ്മൂട്ടിയെയാണ് വീഡിയോയിൽ കാണാൻ കഴിയുക. നാട്ടുകാരോട് കുശലം പറഞ്ഞും ഓർമകൾ പങ്കുവച്ചും തന്റെ നാടിനെ പരിചയപ്പെടുത്തുകയാണ് മമ്മൂട്ടി. ഇരുപത് വർഷത്തോളം പഴക്കമുള്ളതാണ് ഈ വീഡിയോ.
മുൻപ് തറവാട് വീട് പരിചയപ്പെടുത്തികൊണ്ടുള്ള മമ്മൂട്ടിയുടെ സഹോദരൻ ഇബ്രാഹിം കുട്ടിയുടെ വീഡിയോയും ശ്രദ്ധ നേടിയിരുന്നു. ഇബ്രൂസ് ഡയറി എന്ന തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഇബ്രാഹിം കുട്ടി വൈക്കത്തെ തങ്ങൾ ജനിച്ചുവളർന്ന, ബാല്യം ചെലവഴിച്ച വീടിന്റെ കാഴ്ചകളും വിശേഷങ്ങളും പങ്കുവച്ചത്. ഏകദേശം 120 ഓളം വര്‍ഷങ്ങള്‍ പഴക്കമുള്ള വീടാണത്. താനും മമ്മൂട്ടിയും മറ്റു സഹോദരന്മാരുമൊക്കെ കുട്ടിക്കാലം കഴിച്ചുകൂട്ടിയത് ഈ വീട്ടിലാണെന്നും ഇബ്രാഹിംകുട്ടി വിവരിക്കുന്നു. വീട്ടിൽ മമ്മൂട്ടിയ്ക്ക് സ്വന്തമായി ഉണ്ടായിരുന്ന മുറിയും ഇബ്രാഹിംകുട്ടി വീഡിയോയിൽ കാണിക്കുന്നുണ്ട്.
മാതാപിതാക്കൾക്കും സഹോദരന്മാർക്കും മകൻ ദുൽഖറിനുമൊപ്പമുള്ള മമ്മൂട്ടിയുടെ ചിത്രങ്ങളും അടുത്തിടെ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവർന്നിരുന്നു. മക്കൾക്കും ഉമ്മയ്ക്കും സഹോദരങ്ങൾക്കുമൊപ്പമുള്ള മമ്മൂട്ടിയുടെ ചിത്രങ്ങൾ ആരാധകർ പലതവണ കണ്ടിട്ടുണ്ടാകുമെങ്കിലും ഉപ്പയ്ക്ക് ഒപ്പമുള്ള ചിത്രങ്ങൾ അപൂർവ്വമാണ്. അതുകൊണ്ടു തന്നെ, ആരാധകരുടെ ഇഷ്ടം കവരാനും ആ ചിത്രങ്ങൾക്കു സാധിച്ചു.
ആദ്യത്തെ ചിത്രത്തിൽ മമ്മൂട്ടിയ്ക്ക് ഒപ്പം ഉപ്പ ഇസ്മയിലിനും മകൻ ദുൽഖറിനുമൊപ്പമാണ് താരത്തെ കാണാനാവുക. മൂന്നു തലമുറകൾ ഒരൊറ്റ ഫ്രെയിമിൽ വരുന്ന ചിത്രം ആരിലും കൗതുകമുണർത്തും. അതേസമയം രണ്ടാമത്തെ ചിത്രത്തിൽ ഉപ്പയ്ക്കും ഉമ്മയ്ക്കും ഒപ്പം സഹോദരങ്ങളായ ഇബ്രാഹിംകുട്ടിയും സക്കറിയയും ഉണ്ട് താരത്തിനൊപ്പം.
/indian-express-malayalam/media/media_files/uploads/2020/01/mammootty-mohanlal-fasil-family.jpg)
മലയാള സിനിമയിലെ സൂപ്പര്‍താരങ്ങളായി വിലസുന്ന ഈ അച്ഛനും മകനും ഒന്നിക്കുന്ന ഒരു സിനിമയ്‌ക്ക് വേണ്ടിയാണ് രണ്ട് താരങ്ങളുടെയും ആരാധകർ ഇപ്പോൾ കാത്തിരിക്കുന്നത്. ഇതുവരെ അങ്ങനെയൊരു സിനിമ പിറന്നിട്ടില്ല. ഒന്നിച്ച് അഭിനയിക്കാൻ ഇരുവർക്കും താൽപര്യമുണ്ടെങ്കിലും അങ്ങനെയൊരു കഥ ഇതുവരെ ഉണ്ടായിട്ടില്ല. എന്നാൽ, എപ്പോഴെങ്കിലും അങ്ങനെയൊരു സിനിമ ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇപ്പോഴും ആരാധകർ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.