scorecardresearch

'അവരെ ട്രെയിലറിൽ കണ്ടപ്പോൾ ഇമോഷണലായി'; ലളിതയെയും നെടുമുടിയെയും കുറിച്ച് മമ്മൂട്ടി

ഭീഷ്മ പർവ്വത്തിൽ കാർത്യായനിയമ്മ എന്ന കഥാപാത്രമായാണ് കെപിഎസി ലളിത എത്തുന്നത്. ഇരവിപ്പിള്ള എന്ന കഥാപാത്രത്തെയാണ് നെടുമുടി വേണു അവതരിപ്പിക്കുന്നത്

ഭീഷ്മ പർവ്വത്തിൽ കാർത്യായനിയമ്മ എന്ന കഥാപാത്രമായാണ് കെപിഎസി ലളിത എത്തുന്നത്. ഇരവിപ്പിള്ള എന്ന കഥാപാത്രത്തെയാണ് നെടുമുടി വേണു അവതരിപ്പിക്കുന്നത്

author-image
Entertainment Desk
New Update
Mammootty, KPAC Lalitha, Nedumudi Venu, Bheeshma Parvam

വളരെ അവിസ്മരണീയങ്ങളായ കഥാപാത്രങ്ങളെ അവതരിപ്പിച്ചവരാണ് കെപിഎസി ലളിതയും നെടുമുടി വേണുവുമെന്ന് മമ്മൂട്ടി. 'ഭീഷ്മ പർവ്വം' സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് കൊച്ചിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു താരം. അവരെ ചിത്രത്തിന്റെ ട്രെയിലറിൽ കണ്ടപ്പോൾ ഇമോഷണലായി പോയെന്നും മമ്മൂട്ടി പറഞ്ഞു.

Advertisment

"നിങ്ങൾ ഓർക്കുന്നില്ലേ അവരെ, വളരെ അവിസ്മരണീയങ്ങളായ കഥാപാത്രങ്ങളെ അവതരിപ്പിച്ചവരാണ് അവർ. ഞങ്ങളെ സംബന്ധിച്ച് ഇനി ഈ ഒരു സിനിമയിലൂടെ അവർ ഉള്ളൂ എന്ന സങ്കടമാണ്. ഒരുപാട് സിനിമകളിൽ ഒരുപാട് കഥാപാത്രണങ്ങളെ അവതർപ്പിക്കേണ്ടവരായിരുന്നു. ട്രെയിലറിൽ പോലും അവരെ കണ്ടപ്പോൾ പെട്ടെന്ന് ഇമോഷണലായി" മമ്മൂട്ടി പറഞ്ഞു.

ചിത്രത്തിൽ 'കാർത്യായനിയമ്മ' എന്ന കഥാപാത്രമായാണ് കെപിഎസി ലളിത എത്തുന്നത്. 'ഇരവിപ്പിള്ള' എന്ന കഥാപാത്രത്തെയാണ് നെടുമുടി വേണു അവതരിപ്പിക്കുന്നത്. മാർച്ച് മൂന്നിനാണ് ചിത്രം തിയേറ്ററുകളിലേക്കെത്തുന്നത്.

Also Read: മമ്മൂട്ടിയോട് അസൂയയില്ല, പക്ഷേ…: നദിയ മൊയ്തു പറയുന്നു

ബിഗ്ബിക്ക് ശേഷം മമ്മൂട്ടിയും അമല്‍ നീരദും ഒന്നിക്കുന്ന ചിത്രമാണ് ഭീഷ്മപര്‍വ്വം. അമല്‍ നീരദും ദേവ്ദത്ത് ഷാജിയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ. മമ്മൂട്ടിക്ക് പുറമെ തബു, സൗബിന്‍ ഷാഹിര്‍, ഷൈന്‍ ടോം ചാക്കോ, ഫര്‍ഹാന്‍ ഫാസില്‍, ശ്രീനാഥ് ഭാസി, ദിലീഷ് പോത്തന്‍, അബു സലിം, ലെന, ശ്രിന്‍ഡ, വീണ നന്ദകുമാര്‍, ഹരീഷ് പേരടി, അനസൂയ ഭരദ്വാജ്, നദിയ മൊയ്തു, മാല പാര്‍വ്വതി എന്നിങ്ങനെ വമ്പന്‍ താരനിര തന്നെ ചിത്രത്തിലുണ്ട്.

Advertisment

ആനന്ദ് സി ചന്ദ്രന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ സംഗീതം സുഷിന്‍ ശ്യാമാണ്. എഡിറ്റിംഗ് വിവേക് ഹര്‍ഷന്‍.

Also Read: ഇത് വേറെ വെടിക്കെട്ട്; ഭീഷ്മ പർവ്വത്തെ കുറിച്ച് മമ്മൂട്ടി

Kpac Lalitha Mammootty

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: